ന്യൂഡല്‍ഹി: ഏറെ നിര്‍ണായകമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസില്‍ കേരളം വീണ്ടും പിന്നോക്കം പോകുന്നു. പുതിയ അണക്കെട്ടിന്റെ വിശദമായ പദ്ധതിറിപ്പോര്‍ട്ടും പഴയ അണക്കെട്ട് എങ്ങനെ ഡീകമീഷന്‍ ചെയ്യുമെന്ന വിശദീകരണവും നല്‍കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് കേസില്‍ കേരളത്തിന് തിരിച്ചടിയാവുകയാണ്. ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായും പിന്നീട് ബലപ്പെടുത്തിയശേഷം 152 അടിവരെയായും ഉയര്‍ത്താമെന്ന 2006 ഫെബ്രുവരി 27ലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വലിയ ആഘാതമായിരുന്നു. സുപ്രീംകോടതിയിലെ കേസ് നടത്തിപ്പില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് തമിഴ്നാടിന് അനുകൂലമായ ഉത്തരവിന് വഴിയൊരുക്കിയത്.
പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരന്തരശ്രമത്തിലൂടെ കേസില്‍ കേരളം തിരിച്ചുവന്നു. എല്‍ഡിഎഫ് കൊണ്ടുവന്ന ഡാം സുരക്ഷാ നിയമത്തെ ചോദ്യംചെയ്ത് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരീഷ് സാല്‍വെയെപ്പോലുള്ള പ്രഗത്ഭരെവച്ച് കേസ് നടത്തിയ കേരളം വിഷയം ഭരണഘടനാബെഞ്ചിന്റെ മുമ്പിലെത്തിച്ചു. ഇരു സംസ്ഥാനത്തിന്റെയും വാദം വിശദമായി കേട്ട ഭരണഘടനാ ബെഞ്ച് പ്രശ്നം പരിശോധിക്കുന്നതിന് മുന്‍ ചീഫ് ജസ്റ്റിസ് എ എസ് ആനന്ദിന്റെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതിയെ വച്ചു. പുതിയ അണക്കെട്ടെന്ന നിര്‍ദേശം മുന്നോട്ടുവച്ച് വിഷയത്തില്‍ വ്യക്തമായ മേല്‍കൈ കേരളം നേടി. പ്രശ്നപരിഹാരത്തിനുള്ള നല്ല നിര്‍ദേശമെന്ന നിലയില്‍ സുപ്രീംകോടതിയും ഉന്നതാധികാരസമിതിയും ഇതിനോട് അനുഭാവത്തോടെ സമീപിച്ചു.
യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്. പഴയ അണക്കെട്ട് എന്തുചെയ്യുമെന്ന് വിശദീകരിക്കാന്‍ അഞ്ചുമാസംമുമ്പ് ഉന്നതാധികാര സമിതിയിലെ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ അണക്കെട്ടിന്റെ വ്യക്തമായ പദ്ധതിരേഖ (ഡിപിആര്‍) ജൂണില്‍ നല്‍കാമെന്ന ഉറപ്പ് കേരളം നല്‍കിയിരുന്നു. ആഗസ്ത് അവസാനമായിട്ടും ഡിപിആര്‍ എങ്ങുമെത്തിയിട്ടില്ല. ഉന്നതാധികാര സമിതിക്ക് സുപ്രീംകോടതി നല്‍കിയ സമയപരിധി ഒക്ടോബര്‍വരെയാണ്. ഒരാഴ്ചമുമ്പ് മാത്രമാണ് ഈ സമയപരിധി നാലുമാസം ദീര്‍ഘിപ്പിച്ചത്. കോടതി ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഡിപിആറും പഴയ അണക്കെട്ട് എന്തുചെയ്യുമെന്ന വിശദീകരണവും സമര്‍പ്പിക്കാന്‍ കേരളത്തിന് കഴിയാതെ പോകുമായിരുന്നു. ഒരു മാസത്തിനകം ഡിപിആറും പഴയ അണക്കെട്ടിന്റെ നടപടി വിശദീകരണവും നല്‍കുമെന്നാണ് കേരളം ഉറപ്പുനല്‍കിയിരിക്കുന്നത്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. 600 കോടി മുതല്‍മുടക്കുള്ള ഒരു അണക്കെട്ടിന്റെ ഡിപിആര്‍ എങ്ങനെ നാലാഴ്ചയ്ക്കകം തയ്യാറാക്കുമെന്ന വലിയ ചോദ്യമുണ്ട്. ഏറെ അനുകൂലമായ സാഹചര്യങ്ങളില്‍നിന്ന് കേരളംതന്നെ സ്വയം പിന്നോക്കം പോകുന്ന കാഴ്ചയാണ് മുല്ലപ്പെരിയാര്‍ കേസില്‍ .
കേരളത്തിന് നിസ്സംഗതയെന്ന് ഉന്നതാധികാര സമിതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നിസ്സംഗത കാട്ടുന്നെന്ന് ഉന്നതാധികാര സമിതിയുടെ വിമര്‍ശം. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ പഴയ അണക്കെട്ട് എന്തുചെയ്യുമെന്ന കാര്യത്തില്‍ കേരളം വിശദീകരണം നല്‍കാത്തതാണ് സമിതിയെ ചൊടിപ്പിച്ചത്. പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍)}നല്‍കാന്‍ വൈകുന്നതിലും ബുധനാഴ്ച ചേര്‍ന്ന സമിതി യോഗം അതൃപ്തി അറിയിച്ചു. പഴയ അണക്കെട്ട് എന്തുചെയ്യുമെന്ന വിശദീകരണവും പുതിയ അണക്കെട്ടിന്റെ ഡിപിആറും ഒരു മാസത്തിനകം സമര്‍പ്പിക്കാമെന്ന് കേരളം സമിതി മുമ്പാകെ അറിയിച്ചു.
പുതിയ അണക്കെട്ടിന്റെ സാധ്യതാ പഠനറിപ്പോര്‍ട്ട് മാത്രമാണ് കേരളം ഇതുവരെ സമര്‍പ്പിച്ചത്. ഡിപിആര്‍ ജൂണില്‍ തയ്യാറാക്കി നല്‍കാമെന്നാണ് കേരളം അറിയിച്ചിരുന്നത്. എന്നാല്‍ , പറഞ്ഞ സമയം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും ഡിപിആര്‍ തയ്യാറാക്കി നല്‍കിയില്ല. പുതിയ അണക്കെട്ട് പണിയുമ്പോള്‍ പഴയ അണക്കെട്ട് എന്തുചെയ്യുമെന്നത് വ്യക്തമാക്കണമെന്ന് ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ അഞ്ചുമാസംമുമ്പ് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. അണക്കെട്ട് എങ്ങനെ ഡീ കമീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കണമെന്നായിരുന്നു നിര്‍ദേശം. അണക്കെട്ട് പൊളിക്കുക എന്നത് ഏറെ സങ്കീര്‍ണവും രാജ്യത്ത് ഇതുവരെ ചെയ്യാത്തതുമായ കാര്യമാണ്. ഇതിനുള്ള സാങ്കേതികജ്ഞാനം സംസ്ഥാനത്തിനില്ല. വിദേശസഹായമടക്കം ഇക്കാര്യത്തില്‍ തേടേണ്ടി വരും. ഏറെ സുപ്രധാനമായ വിഷയമായിട്ടും കേരളം മറുപടി നല്‍കാതിരുന്നതാണ് ബുധനാഴ്ച യോഗം ചേര്‍ന്നപ്പോള്‍ കമീഷനെ ചൊടിപ്പിച്ചത്.
കേരളത്തിന്റേത് തീര്‍ത്തും നിസ്സംഗ സമീപനമാണെന്ന് കമീഷന്‍ അംഗം ജസ്റ്റിസ് കെ ടി തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ അണക്കെട്ടെന്ന നിര്‍ദേശം മുന്നോട്ടുവച്ചതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കില്ലെന്ന് സമിതി പറഞ്ഞു. തല്‍ക്കാലം തലയൂരാനുള്ള ശ്രമമാണോ കേരളം നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു. തര്‍ക്കത്തില്‍ ബുധനാഴ്ച കേരളവും തമിഴ്നാടും സമിതിമുമ്പാകെ വാദം തുടങ്ങി. പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴി പുതിയ അണക്കെട്ടാണെന്നും നിലവിലുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്നും കേരളം ചൂണ്ടിക്കാട്ടി. എന്നാല്‍ , പുതിയ കരാര്‍ എന്ന ലക്ഷ്യത്തോടെയുള്ള ഈ വാദം അനുവദിക്കരുതെന്ന് തമിഴ്നാട് പറഞ്ഞു. വാദങ്ങള്‍ അവതരിപ്പിക്കുന്നതിന് ഇരു സംസ്ഥാനവും സമിതിയോട് കൂടുതല്‍ സമയം തേടി. ഒക്ടോബര്‍ പത്തിന് വീണ്ടും ചേരാന്‍ തീരുമാനിച്ച് ഉന്നതാധികാര സമിതി യോഗം പിരിഞ്ഞു. കേരളം ഡിപിആര്‍ ഫയല്‍ ചെയ്തശേഷം തമിഴ്നാടിന് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അറിയിക്കാന്‍ സമിതി സമയം അനുവദിച്ചു. ഡിപിആര്‍ സമര്‍പ്പിച്ച് പത്തുദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
സമിതി അധ്യക്ഷന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ എസ് ആനന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി അംഗങ്ങളായ ജസ്റ്റിസുമാര്‍ കെ ടി തോമസ്, എ ആര്‍ ലക്ഷ്മണന്‍ , സാങ്കേതിക വിദഗ്ധരായ ജലവിഭവവകുപ്പ് മുന്‍ സെക്രട്ടറി സി ഡി തട്ടെ, കേന്ദ്ര ജലകമീഷന്‍ മുന്‍ ചീഫ് എന്‍ജിനിയര്‍ ഡി കെ മെഹ്ത എന്നിവര്‍ പങ്കെടുത്തു. മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ , മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കട്ടാര്‍ക്കി, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം ആര്‍ രമേശ്ബാബു എന്നിവര്‍ കേരളത്തെ പ്രതിനിധാനംചെയ്ത് യോഗത്തില്‍ പങ്കെടുത്തു.
(എം പ്രശാന്ത്)
deshabhimani 020911
ഏറെ നിര്‍ണായകമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസില്‍ കേരളം വീണ്ടും പിന്നോക്കം പോകുന്നു. പുതിയ അണക്കെട്ടിന്റെ വിശദമായ പദ്ധതിറിപ്പോര്‍ട്ടും പഴയ അണക്കെട്ട് എങ്ങനെ ഡീകമീഷന്‍ ചെയ്യുമെന്ന വിശദീകരണവും നല്‍കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് കേസില്‍ കേരളത്തിന് തിരിച്ചടിയാവുകയാണ്. ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായും പിന്നീട് ബലപ്പെടുത്തിയശേഷം 152 അടിവരെയായും ഉയര്‍ത്താമെന്ന 2006 ഫെബ്രുവരി 27ലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വലിയ ആഘാതമായിരുന്നു. സുപ്രീംകോടതിയിലെ കേസ് നടത്തിപ്പില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് തമിഴ്നാടിന് അനുകൂലമായ ഉത്തരവിന് വഴിയൊരുക്കിയത്.
ReplyDelete