Friday, September 2, 2011

നല്ല സാമാജികനാകാന്‍ ജോര്‍ജിന്റെ ക്ലാസ്

എങ്ങിനെ നല്ല സാമാജികനാകാം? പഠിക്കണമെങ്കില്‍ വരൂ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലേക്ക്. ക്ലാസ്സെടുക്കുന്നത് പി സി ജോര്‍ജും എം വി ശ്രേയാംസ്കുമാറും ഉള്‍പ്പെടെയുള്ളവര്‍ . നിയമസഭയില്‍ പൊതുവെ അടുക്കും ചിട്ടയോടെയും നടക്കുന്ന ചോദ്യോത്തര വേളയില്‍ പോലും പി സി ജോര്‍ജിന്റെ ഇടപെടല്‍ ഉണ്ടാക്കുന്ന പുകിലുകള്‍ ചെറുതല്ല. എന്നാല്‍ , നിയമസഭാ സെക്രട്ടറിയറ്റ് സാമാജികര്‍ക്കായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയില്‍ ജോര്‍ജ് ക്ലാസെടുത്തത് ചോദ്യോത്തര വേള എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിനെക്കുറിച്ചാണ്.

ശ്രേയാംസ്കുമാര്‍ സഭയില്‍ മിണ്ടാറില്ല. അപൂര്‍വമായി എഴുന്നേറ്റാല്‍ എഴുതിക്കൊണ്ടുവന്നത് വായിക്കും. "നിയമസഭാ പ്രവര്‍ത്തനത്തില്‍ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം" വെള്ളിയാഴ്ച അദ്ദേഹം പഠിപ്പിക്കും. ക്ലാസിന്റെ രണ്ടാം നാള്‍ വെള്ളിയാഴ്ച കെപിസിസി പ്രസിഡന്റ് ചെന്നിത്തല പഠിപ്പിക്കുന്നത് "പാര്‍ലമെന്ററി കീഴ്വഴക്കങ്ങളും മര്യാദകളും". നിയമസഭാ പ്രവര്‍ത്തനത്തില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കാന്‍ എത്തുന്നത് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്.

ദേശീയഗാനത്തെയും ദേശീയപതാകയെയും അവഹേളിച്ചുവെന്ന ആക്ഷേപം പേറുന്ന ശശി തരൂര്‍ പഠിപ്പിക്കുന്നത് "നിയമ നിര്‍മാണത്തില്‍ പൊതുസമൂഹത്തിന്റെ പങ്ക്" ആണ്. മുന്‍കാലങ്ങളിലും ഇത്തരം ക്ലാസുകള്‍ നടന്നിട്ടുണ്ട്. പക്ഷെ, അന്നൊക്കെ ക്ലാസ്സെടുത്തത് പരിചയസമ്പന്നരായ സാമാജികരും ഭരണഘടനാ വിദഗ്ധരും ആയിരുന്നു.

ദേശാഭിമാനി 020911

1 comment:

  1. എങ്ങിനെ നല്ല സാമാജികനാകാം? പഠിക്കണമെങ്കില്‍ വരൂ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലേക്ക്. ക്ലാസ്സെടുക്കുന്നത് പി സി ജോര്‍ജും എം വി ശ്രേയാംസ്കുമാറും ഉള്‍പ്പെടെയുള്ളവര്‍ . നിയമസഭയില്‍ പൊതുവെ അടുക്കും ചിട്ടയോടെയും നടക്കുന്ന ചോദ്യോത്തര വേളയില്‍ പോലും പി സി ജോര്‍ജിന്റെ ഇടപെടല്‍ ഉണ്ടാക്കുന്ന പുകിലുകള്‍ ചെറുതല്ല. എന്നാല്‍ , നിയമസഭാ സെക്രട്ടറിയറ്റ് സാമാജികര്‍ക്കായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയില്‍ ജോര്‍ജ് ക്ലാസെടുത്തത് ചോദ്യോത്തര വേള എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിനെക്കുറിച്ചാണ്.

    ReplyDelete