കല്‍പറ്റ: വയനാട് കൃഷ്ണഗിരി വില്ലേജില്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത് എം വി ശ്രേയാംസ്കുമാറിന്റെയും എം പി വീരേന്ദ്രകുമാറിന്റെയും രാഷ്ട്രീയ അഹന്തയ്ക്കേറ്റ തിരിച്ചടി. കൈയേറ്റത്തിന് എല്‍ഡിഎഫ് കൂട്ടുനില്‍ക്കില്ല എന്ന സ്ഥിതി വന്നപ്പോഴാണ് ഇവര്‍ മുന്നണി മാറി യുഡിഎഫിലെത്തിയത്. യുഡിഎഫും സര്‍ക്കാരും കൈയേറ്റത്തിന് കൂട്ടുനില്‍ക്കുയാണെങ്കിലും കോടതി അത് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാകുകയാണ്. കൈയേറ്റക്കാരുടെ താല്‍പര്യത്തിന് കൂട്ടുനില്‍ക്കുന്ന തഹസില്‍ദാറെ ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കല്‍ നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാരിനുള്ള മുന്നറിയിപ്പുകൂടിയാണ് കോടതി വിധികള്‍ .
കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ കൃഷ്ണഗിരി വില്ലേജില്‍ 701/1, 701/3 എന്നീ സര്‍വേ നമ്പറുകളിലായി 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശംവയ്ക്കുന്നത്. 2005 മാര്‍ച്ച് 18ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പി ടി തോമസിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണ് എന്ന് സമ്മതിച്ചതാണ്. ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പലതവണ തള്ളിയ സാഹചര്യത്തിലാണ് ശ്രേയാംസ് 2007 ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ അപേക്ഷയിലാണ് ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ഭൂമി വിട്ടുകൊടുക്കാനും ഇല്ലെങ്കില്‍ മൂന്നുമാസത്തിനകം സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യാനും ജസ്റ്റിസ് എസ് സിരിജഗന്‍ നിര്‍ദേശിച്ചത്. ഈ വിധിക്കെതിരെ ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും സ്റ്റേ അനുവദിച്ചില്ല. അപ്പീല്‍ പിന്‍വലിച്ച് രക്ഷപ്പെടാനുള്ള നീക്കവും കോടതി തടഞ്ഞു.
ആഗസ്ത് 22ന് അപ്പീല്‍ വീണ്ടും പരിഗണനയ്ക്കെടുത്ത കോടതി സ്ഥലം ഏറ്റെടുക്കാത്ത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സ്ഥലം ഏറ്റെടുത്തുമാത്രമേ അപ്പീലില്‍ വാദം കേള്‍ക്കൂവെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ശ്രേയാംസ് സുപ്രീംകോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ശ്രേയാംസ് സുപ്രീം കോടതിയിലെത്തിയത്.
(ഒ വി സുരേഷ്)
deshabhimani 020911
വയനാട് കൃഷ്ണഗിരി വില്ലേജില്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത് എം വി ശ്രേയാംസ്കുമാറിന്റെയും എം പി വീരേന്ദ്രകുമാറിന്റെയും രാഷ്ട്രീയ അഹന്തയ്ക്കേറ്റ തിരിച്ചടി. കൈയേറ്റത്തിന് എല്‍ഡിഎഫ് കൂട്ടുനില്‍ക്കില്ല എന്ന സ്ഥിതി വന്നപ്പോഴാണ് ഇവര്‍ മുന്നണി മാറി യുഡിഎഫിലെത്തിയത്. യുഡിഎഫും സര്‍ക്കാരും കൈയേറ്റത്തിന് കൂട്ടുനില്‍ക്കുയാണെങ്കിലും കോടതി അത് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാകുകയാണ്. കൈയേറ്റക്കാരുടെ താല്‍പര്യത്തിന് കൂട്ടുനില്‍ക്കുന്ന തഹസില്‍ദാറെ ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കല്‍ നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാരിനുള്ള മുന്നറിയിപ്പുകൂടിയാണ് കോടതി വിധികള്‍ .
ReplyDelete