തൃക്കരിപ്പൂര്‍ : യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂരുകാര്‍ക്ക് ആദ്യ സമ്മാനം. നിലവിലെ ഏകാംഗ ട്രഷറി സബ് ട്രഷറിയാക്കി ഉയര്‍ത്തുമെന്ന യുഡിഎഫ് നേതാക്കളുടെ വാഗ്ദാനം അസ്ഥാനത്താക്കി തൃക്കരിപ്പൂരിലെ ഏകാംഗ ട്രഷറി നിര്‍ത്തലാക്കി. 1997ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ട്രഷറിയാണ് ഓണസമ്മാനമായി അടച്ചുപൂട്ടിയത്. തൃക്കരിപ്പൂര്‍ , പടന്ന, വലിയപറമ്പ്, പിലിക്കോട് തുടങ്ങിയ പഞ്ചായത്തിലുള്ള ഓഫീസുകള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെടുന്ന ട്രഷറിയാണിത്. ആദ്യ രണ്ടുവര്‍ഷം ആഴ്ചയില്‍ ഒരു ദിവസമാണ് ട്രഷറി പ്രവര്‍ത്തിച്ചത്. പിന്നീടെത്തിയ യുഡിഎഫ് സര്‍ക്കാര്‍ മാസത്തിലൊരു ദിവസമായി ചുരുക്കി. എല്ലാ മാസവും രണ്ടിന് പെന്‍ഷന്‍കാരുടെ ട്രഷറിയായി ഇത് മാറി. ഇതോടൊപ്പം ആരംഭിച്ച ആലക്കോട്ടെ ട്രഷറി വിവിധ ഘട്ടങ്ങളിലായി സബ് ട്രഷറിയായി ഉയര്‍ത്തുകയും ചെയ്തു. അറുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, പഞ്ചായത്ത് ഓഫീസുകള്‍ , താലൂക്ക് ആശുപത്രി ഉള്‍പ്പെടെ പതിനഞ്ചോളം ആശുപത്രികള്‍ , മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി നൂറിലധികം സ്ഥാപനങ്ങള്‍ നാലു പഞ്ചായത്തിലായി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതാക്കളുടെ പ്രധാന വാഗ്ദാനമായിരുന്നു സബ് ട്രഷറിയായി ഉയര്‍ത്തുമെന്നത്. തൃക്കരിപ്പൂരിന് പുറമെ രാമനാട്ടുകര, കുന്നമംഗലം, ഏലപ്പുറം, മുതുകുളം, പാലമേല്‍ , കുളിക്കല്‍ , നെല്ലനാട്ട്, പോത്താനിക്കോട് തുടങ്ങിയ ട്രഷറികളും പൂട്ടിയതായി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ട്രഷറി പൂട്ടിയതില്‍ വ്യാപക പ്രതിഷേധം
തൃക്കരിപ്പൂര്‍ : നാലു പഞ്ചായത്തിലെ നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഏക ആശ്രയമായിരുന്ന തൃക്കരിപ്പൂരിലെ ഏകാംഗ ട്രഷറി പൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സബ് ട്രഷറിയായി ഉയര്‍ത്തുമെന്ന യുഡിഎഫ് വാഗ്ദാനം തകിടം മറിച്ച് പൂര്‍ണമായും നിര്‍ത്തലാക്കിയ നടപടി ഉദ്യോഗസ്ഥരോടുള്ള വഞ്ചനയാണന്ന് സിപിഐ എം തൃക്കരിപ്പൂര്‍ ഏരിയാസെക്രട്ടറി വി പി പി മുസ്തഫ പറഞ്ഞു. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും സെക്രട്ടറി മുന്നറിപ്പ് നല്‍കി. തൃക്കരിപ്പൂരിലെ ഏകാംഗ ട്രഷറി മുഴുവന്‍സമയ ട്രഷറിയായി ഉയര്‍ത്തണമെന്ന പെന്‍ഷന്‍കാരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമായിരിക്കെയാണ് ഈ സ്ഥാപനം പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് കെ വി രാഘവനും സെക്രട്ടറി ജയറാംപ്രകാശും പറഞ്ഞു. തീരദേശ പഞ്ചായത്തായ വലിയപറമ്പിലേതുള്‍പ്പെടെ നിരവധി പെന്‍ഷന്‍കാര്‍ ഒന്നുമുതല്‍ നീലേശ്വരം ട്രഷറിയെ ആശ്രയിക്കേണ്ടിവരും. ട്രഷറി പൂട്ടാനുള്ള നടപടിക്കെതിരെ വ്യാഴാഴ്ച രാവിലെ പത്തിന് പൂട്ടിയ ട്രഷറിയിലേക്ക് പ്രകടനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ദേശാഭിമാനി 020911
യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂരുകാര്‍ക്ക് ആദ്യ സമ്മാനം. നിലവിലെ ഏകാംഗ ട്രഷറി സബ് ട്രഷറിയാക്കി ഉയര്‍ത്തുമെന്ന യുഡിഎഫ് നേതാക്കളുടെ വാഗ്ദാനം അസ്ഥാനത്താക്കി തൃക്കരിപ്പൂരിലെ ഏകാംഗ ട്രഷറി നിര്‍ത്തലാക്കി.
ReplyDeleteവെഞ്ഞാറമൂട്ടിലെ വണ്‍മാന്‍ ട്രഷറി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത് എഴുനൂറോളം പെന്‍ഷന്‍കാരെ ദുരിതത്തിലാക്കി. വെഞ്ഞാറമൂട്ടില്‍ പൂര്‍ണ ട്രഷറി വേണമെന്ന ആവശ്യത്തെത്തുടര്‍ന്ന് പത്തുവര്‍ഷം മുമ്പാണ് ട്രഷറി ആരംഭിച്ചത്. അന്നുമുതല്‍ പുല്ലമ്പാറ, നെല്ലനാട്, വാമനപുരം, മാണിക്കല്‍ പഞ്ചായത്തുകളിലെ പെന്‍ഷന്‍കാര്‍ ഇവിടെനിന്നാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. എല്ലാമാസവും ആദ്യ അഞ്ചുദിവസമാണ് പ്രവൃത്തിദിവസം. വാര്‍ധക്യംകൊണ്ടും മറ്റും ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ ട്രഷറി. ധനവകുപ്പിന്റെ അറിവോടെയാണ് അടച്ചുപൂട്ടലെന്ന ആക്ഷേപവും ശക്തമാണ്. സെപ്തംബറിലെ പെന്‍ഷന്‍ , ഓണം ഉത്സവബത്ത, പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശിക എന്നിവ മുഴുവനായി നല്‍കാതെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് അടച്ചുപൂട്ടിയത്.
ReplyDelete