ബ്രസല്‍സ്: ഇന്ത്യ വിദേശനയത്തില്‍ പുറമേക്കെങ്കിലും പ്രകടിപ്പിക്കുന്ന ചേരിചേരായ്മയുടെ ആവരണംകൂടി വലിച്ചെറിയണമെന്ന് അമേരിക്കന്‍ സൈനികസഖ്യമായ നാറ്റോ. പടിഞ്ഞാറന്‍ ആക്രമണസഖ്യത്തില്‍ ഇന്ത്യയും പങ്കാളിയാകണമെന്നും ഉന്നത നാറ്റോ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ലിബിയയിലെ നാറ്റോ സൈനികനടപടിസംബന്ധിച്ച് ഇന്ത്യയുമായി ധാരണയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. മുന്‍ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ നേതൃത്വത്തിലാണ് 62 വര്‍ഷംമുമ്പ് ഉത്തര അത്ലാന്റിക് ഉടമ്പടി സഖ്യം എന്ന നാറ്റോ രൂപീകരിച്ചത്. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരമ്പരാഗത അതിരുകള്‍ക്കപ്പുറത്തേക്കും കടന്ന് സഖ്യം വിപുലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നാറ്റോയുടെ ക്ഷണം. 28 രാഷ്ട്ര നാറ്റോ സഖ്യവുമായി ചര്‍ച്ചയ്ക്കപ്പുറമുള്ള കാര്യങ്ങളിലും അവസരമുള്ള പങ്കാളിയായി ഇന്ത്യയെ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
നാറ്റോയുടെ പരിധിയില്‍നിന്ന് ഏറെ വിദൂരമായ ആസ്ട്രേലിയയും നാറ്റോയുടെ എതിര്‍സഖ്യത്തെ മൂന്നുപതിറ്റാണ്ട് നയിച്ച റഷ്യയും പോലും തങ്ങളുമായി സഹകരിക്കുന്നു എന്ന് കാണിച്ചാണ് ഇന്ത്യയെ നാറ്റോ പങ്കാളിത്തത്തിലേക്ക് ക്ഷണിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ആക്രമണസഖ്യത്തിലെ പത്താമത്തെ വലിയ സേന ആസ്ട്രേലിയയുടേതാണെന്നും ചൂണ്ടിക്കാട്ടുന്ന നാറ്റോ ഉന്നതന്‍ ഇന്ത്യയുമായി ഉദ്ദേശിക്കുന്ന സഖ്യം എന്തെന്ന് വ്യക്തമാണ്. മുതലാളിത്ത പുനഃസ്ഥാപനത്തെതുടര്‍ന്ന് നാറ്റോയുടെ പ്രത്യേക പങ്കാളിയായ റഷ്യയെപ്പോലെ ഇന്ത്യ ശീതയുദ്ധ മനോഭാവം ഉപേക്ഷിക്കണമെന്നാണ് ഒരാവശ്യം. ബന്ധം ആഴത്തിലുള്ളതാക്കാന്‍ ചേരിചേരാനയം വലിച്ചെറിയണമെന്നും ഇന്ത്യയോട് നാറ്റോ നിര്‍ദേശിക്കുന്നു. നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റസ്മൂസന്‍ ഇന്ത്യന്‍ നേതാക്കളുമായി സംസാരിച്ചതായും ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ക്ലോഡിയോ ബിസോനീറോ ഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തിയതായും നാറ്റോ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയും നാറ്റോയുമായി ചര്‍ച്ച നടത്തുകയും ഓരോതലത്തിലും അതിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് നാറ്റോയിലെ സ്ഥിരം അമേരിക്കന്‍ പ്രതിനിധി ഇവോ എഛ് ദാല്‍ദര്‍ പറഞ്ഞു. എന്നിരുന്നാലും ആത്യന്തികമായി ഇന്ത്യയാണ് തീരുമാനമെടുക്കേണ്ടത്. ഇന്ത്യ ആഗ്രഹിക്കുന്നപോലെയേ ബന്ധം വളരൂ എന്നും ഇപ്പോള്‍ത്തന്നെ അഫ്ഗാനിസ്ഥാന്‍പോലുള്ളിടങ്ങളില്‍ തങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സാന്നിധ്യമുണ്ടെന്നും ദാല്‍ദര്‍ പറഞ്ഞു. കടല്‍ക്കൊള്ളപോലുള്ളവ നേരിടാന്‍ ഇന്ത്യന്‍ സമുദ്രമടക്കമുള്ള മേഖലകളിലേക്കും ബന്ധം വളര്‍ത്തണമെന്നും അമേരിക്കന്‍ പ്രതിനിധി പറഞ്ഞു.
ദേശാഭിമാനി 020911
ഇന്ത്യ വിദേശനയത്തില്‍ പുറമേക്കെങ്കിലും പ്രകടിപ്പിക്കുന്ന ചേരിചേരായ്മയുടെ ആവരണംകൂടി വലിച്ചെറിയണമെന്ന് അമേരിക്കന്‍ സൈനികസഖ്യമായ നാറ്റോ. പടിഞ്ഞാറന്‍ ആക്രമണസഖ്യത്തില്‍ ഇന്ത്യയും പങ്കാളിയാകണമെന്നും ഉന്നത നാറ്റോ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ലിബിയയിലെ നാറ്റോ സൈനികനടപടിസംബന്ധിച്ച് ഇന്ത്യയുമായി ധാരണയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. മുന്‍ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ നേതൃത്വത്തിലാണ് 62 വര്‍ഷംമുമ്പ് ഉത്തര അത്ലാന്റിക് ഉടമ്പടി സഖ്യം എന്ന നാറ്റോ രൂപീകരിച്ചത്. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരമ്പരാഗത അതിരുകള്‍ക്കപ്പുറത്തേക്കും കടന്ന് സഖ്യം വിപുലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നാറ്റോയുടെ ക്ഷണം. 28 രാഷ്ട്ര നാറ്റോ സഖ്യവുമായി ചര്‍ച്ചയ്ക്കപ്പുറമുള്ള കാര്യങ്ങളിലും അവസരമുള്ള പങ്കാളിയായി ഇന്ത്യയെ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ReplyDelete