വര്‍ഗീയ കലാപം തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം കൊണ്ടുവരുന്ന ബില്‍ ഫെഡറല്‍ തത്വങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാകണമെന്ന് ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ സിപിഐ എം വ്യക്തമാക്കി. ക്രമസമാധാന പാലനം, പൊലീസ് സേന എന്നിവയുടെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്നും അതിന് വിഘാതമാകുന്നതൊന്നും ബില്ലില്‍ ഉണ്ടാകരുതെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കുറിപ്പില്‍ പറഞ്ഞു.
വര്‍ഗീയ കലാപങ്ങള്‍ തടയാനാകുന്ന വിധത്തില്‍ ഭരണ-നിയമ നടപടികള്‍ സുശക്തമാക്കുന്ന വിധത്തിലാകണം നിയമം. കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കണം. ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. കലാപം തടയുന്നതില്‍ പൊലീസും ഭരണസംവിധാനവും പരാജയപ്പെട്ടാല്‍ അവര്‍ക്കെതിരെയും നടപടി വേണം. വര്‍ഗീയ കലാപം തടയുന്നതില്‍ മാത്രം ഊന്നിയാകണം നിയമം. മറ്റു രൂപത്തിലുള്ള ഏറ്റുമുട്ടലുകളും സംഘര്‍ഷവും ഇതിന്റെ ഭാഗമാക്കരുത്. രാജ്യത്ത് മുസ്ലിം സമുദായം വിവേചനവും അവഗണനയും അനുഭവിക്കുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇക്കാര്യം സമഗ്രമായി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴില്‍ , വികസനപദ്ധതികളുടെ ലഭ്യത എന്നിവയിലെല്ലാം മുഖ്യധാരയ്ക്ക് പിന്നിലാണ് മുസ്ലിം ജനവിഭാഗം. വികസന-സാമൂഹ്യ മേഖലകളില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പണത്തില്‍ ന്യായമായ വിഹിതം ലഭിക്കുന്നതിന് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ഉപപദ്ധതി വേണം. പട്ടികവര്‍ഗ വിഭാഗങ്ങളോടും കടുത്ത അനീതിയാണ് കാട്ടുന്നത്.
സര്‍ക്കാരിന്റെ ഖനന നയം ആദിവാസികളുടെ കുടിയൊഴിപ്പിക്കലിനും ഒറ്റപ്പെടുത്തലിനും വഴിയൊരുക്കുന്നു. ദേശീയോദ്ഗ്രഥനത്തിനും വര്‍ഗീയ കലാപങ്ങളെ തടയുന്നതിനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല. വര്‍ഗീയത തടയുന്നതിന് എല്ലാ രൂപത്തിലുമുള്ള വര്‍ഗീയ ആശയത്തെയും വര്‍ഗീയ രാഷ്ട്രീയത്തെയും എതിര്‍ക്കണം. വര്‍ഗീയ ധ്രുവീകരണം മതനിരപേക്ഷ ഘടനയെ ദുര്‍ബലപ്പെടുത്തുകയാണ്. 1992ല്‍ അയോധ്യയില്‍ ഇത്തരം രാഷ്ട്രീയത്തിന്റെ ദുരന്തവശം കണ്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും വര്‍ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തടയണം. വര്‍ഗീയതയും ഭീകരതയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ഇന്ത്യയില്‍ ഭീകരതയുടെ പ്രധാന ഉറവിടം വര്‍ഗീയവാദമാണ്-കാരാട്ട് പറഞ്ഞു.
വര്‍ഗീയകലാപം തടയാനുള്ള ബില്‍ വിവാദത്തില്‍
മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ , വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനുള്ള ബില്ലിനെ ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ കടുത്ത ഭിന്നത. ബിജെപിഭഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നു. യുപിഎ ഘടകകക്ഷിയായ തൃണമൂലും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ഫെഡറല്‍ തത്വങ്ങള്‍ക്ക് ലംഘനമാകുന്നതൊന്നും ബില്ലിലുണ്ടാകരുതെന്നും വര്‍ഗീയകലാപം തടയുന്നതില്‍ മാത്രമേ ബില്‍ ഊന്നാവൂ എന്നും ഇടതുപക്ഷപാര്‍ടികള്‍ അഭിപ്രായപ്പെട്ടു.
വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിന് ശക്തമായ നിയമനിര്‍മാണം അനിവാര്യമാണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടി. ബില്ലിനെ ഇപ്പോഴത്തെ രൂപത്തില്‍ അംഗീകരിക്കാനാകില്ലെന്ന് യോഗത്തില്‍ തൃണമൂല്‍ പ്രതിനിധിയായി പങ്കെടുത്ത റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന ക്രമസമാധാനം എടുത്തുമാറ്റി കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ കൊണ്ടുവരുന്നതാണ് ബില്ലെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത ബിജെപി മുഖ്യമന്ത്രിമാരായ ശിവ്രാജ് സിങ് ചൗഹാന്‍ , സദാനന്ദ ഗൗഡ തുടങ്ങിയവരും ബില്ലിനോട് ശക്തമായ എതിര്‍പ്പ് പ്രകടമാക്കി. പൗരന്മാരെഭഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വിഭജിക്കുന്നതാണ് ബില്ലെന്ന് ബിജെപി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ് ഭരണകക്ഷിയായ ബിഎസ്പി കൃത്യമായ നിലപാട് വ്യക്തമാക്കിയില്ല.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ബില്ലാണിതെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. ദേശീയയോദ്ഗ്രഥന സമിതി യോഗം കൃത്യമായി വിളിക്കുന്നതില്‍ കേന്ദ്രം വരുത്തുന്ന വീഴ്ചയും വിമര്‍ശനവിധേയമായി. 2008ലാണ് സമിതി അവസാനമായി യോഗം ചേര്‍ന്നത്. പല രാഷ്ട്രീയപാര്‍ടികളും വിമര്‍ശം ഉന്നയിച്ച പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും സമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായി. ഭഭീകരതയും നക്സലിസവും നേരിടുന്നതില്‍ സര്‍ക്കാരിനുള്ള പ്രതിജ്ഞാബദ്ധത യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആവര്‍ത്തിച്ചു. ഭീകരതയും ഇടതുപക്ഷ തീവ്രവാദവുമാണ് രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളികള്‍ . എല്ലാ രൂപത്തിലുള്ള ഭീകര ഘടകങ്ങളെയും ഇല്ലാതാക്കണം. ഏത് ആശയത്തിന്റെ പേരിലാണെങ്കിലും നിരപരാധികളുടെ ജീവന്‍ അപഹരിക്കപ്പെടുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ല. സംഘര്‍ഷത്തെ ഒരുസാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്ന ശക്തമായ സന്ദേശം പകരാന്‍ ദേശീയോദ്ഗ്രഥന സമിതിക്ക് കഴിയണം. ഭീകരതയെ കൂട്ടായി നേരിടണം. ഭീകരത കൈകാര്യംചെയ്യാന്‍ ഭരണസംവിധാനത്തിനുള്ള ശേഷിയും ഇന്റലിജന്‍സ് പോരായ്മയും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മില്‍ കൂടുതല്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം വേണം. ഇന്റലിജന്‍സ് ഏജന്‍സികളെ ശക്തിപ്പെടുത്തണം- പ്രധാനമന്ത്രി പറഞ്ഞു. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിനെത്തിയില്ല. പങ്കെടുക്കാത്ത ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.
എന്‍ഐസി യോഗം: ഉമ്മന്‍ചാണ്ടിയോ മന്ത്രിമാരോ എത്തിയില്ല
മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതി (എന്‍ഐസി) യോഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുത്തില്ല. ആറ് മുഖ്യമന്ത്രിമാര്‍ മാത്രമാണ് എത്താതിരുന്നത്. അതില്‍ ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ , തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി എന്നിവരും എത്തിയില്ല. മുഖ്യമന്ത്രിമാര്‍ എത്താത്ത മറ്റു സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് മന്ത്രിമാര്‍ എത്തിയിരുന്നു. കേരള ഹൗസ് റസിഡന്റ് കമീഷണറാണ് കേരളത്തെ പ്രതിനിധാനംചെയ്തത്. പ്രധാനമന്ത്രി അധ്യക്ഷനായ സുപ്രധാന യോഗത്തില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ നിലപാട് അറിയിക്കാന്‍ എത്തേണ്ടതിനു പകരം ഉദ്യോഗസ്ഥനെ അയച്ചത് കേരള സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണെന്ന് ആക്ഷേപമായി.
deshabhimani 100911
വര്‍ഗീയ കലാപം തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം കൊണ്ടുവരുന്ന ബില്‍ ഫെഡറല്‍ തത്വങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാകണമെന്ന് ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ സിപിഐ എം വ്യക്തമാക്കി. ക്രമസമാധാന പാലനം, പൊലീസ് സേന എന്നിവയുടെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്നും അതിന് വിഘാതമാകുന്നതൊന്നും ബില്ലില്‍ ഉണ്ടാകരുതെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കുറിപ്പില്‍ പറഞ്ഞു.
ReplyDelete