കൃഷ്ണ-ഗോദാവരി എണ്ണപര്യവേക്ഷണ കരാറില്‍ സര്‍ക്കാരിനുണ്ടായ നഷ്ടത്തിനും എയര്‍ഇന്ത്യയുടെ പതനത്തിനും കാരണമായി സിഎജി ചൂണ്ടിക്കാട്ടിയ ഗുരുതരമായ വീഴ്ചകളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. വന്‍കിട ബിസിനസുകാരും കേന്ദ്രസര്‍ക്കാരിലെ നയരൂപീകരണ സംഘവും തമ്മിലുള്ള ഗൂഢബന്ധമാണ് കൃഷ്ണ-ഗോദാവരി കരാറില്‍ കണ്ടത്. കരാറെടുത്ത റിലയന്‍സ് വന്‍തോതില്‍ ഖനനചെലവ് പെരുപ്പിച്ചുകാണിച്ചെന്ന് സിഎജി കണ്ടെത്തി. ടെന്‍ഡര്‍ നടപടികളിലൂടെയല്ലാത്തതിനാല്‍ അധിക തുകയ്ക്കാണ് റിലയന്‍സിന് കരാര്‍ നല്‍കിയത്. കരാര്‍ മറികടന്ന് പര്യവേക്ഷണമേഖലയായ 7645 ചതുരശ്ര കി.മീറ്റര്‍ റിലയന്‍സ് കൈവശമാക്കി. ഖനനചെലവ് പെരുപ്പിച്ചുകാണിച്ചത് 117 ശതമാനമാണെന്നും സിഎജി പറയുന്നുണ്ട്. വാതക ഖനനത്തിന് ആവശ്യമായ പണം ഡയറക്ടര്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍ കാലാകാലം വര്‍ധിപ്പിച്ച് നല്‍കി. ഇത് വന്‍ അഴിമതിയാണ്. ഉല്‍പ്പാദനം പങ്കിടാനുള്ള കരാര്‍ റിലയന്‍സുമായി ഒപ്പിട്ട 2004ല്‍ പ്രതീക്ഷിത ഖനനച്ചെലവ് 240 കോടി ഡോളര്‍ മാത്രമായിരുന്നു. ഇതില്‍ മാറ്റം വരുത്തിയാണ് തുക വര്‍ധിപ്പിച്ചത്. 2006ല്‍ ഒന്നാംഘട്ട ചെലവ് 520 കോടിയായും രണ്ടാംഘട്ട ചെലവ് 360 കോടിയായും വര്‍ധിപ്പിച്ചു. ഇത്തരത്തില്‍ മൊത്തം തുക 880 കോടി ഡോളറാക്കി(മൊത്തം 30,000കോടി രൂപ). ഇത്തരം കള്ളത്തരം കണ്ടെത്തി സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട റഗുലേറ്ററായ ഡയറക്ടര്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍ റിലയന്‍സ് പെരുപ്പിച്ച് കാട്ടിയ ചെലവിന് അനുവാദം നല്‍കി.
പര്യവേക്ഷണത്തില്‍ ലാഭം വര്‍ധിച്ചപ്പോഴും സര്‍ക്കാരിനു നല്‍കേണ്ട ലാഭവിഹിതം 2009-10 ലെ 5926 കോടി രൂപയില്‍നിന്ന് 2010-11ല്‍ 3,610 കോടി രൂപയായി കുറച്ചു. ഇത് പങ്കുവയ്ക്കല്‍ കരാര്‍ നിബന്ധനകളുടെ ലംഘനമാണ്-സിഎജി ചൂണ്ടിക്കാട്ടി. അനധികൃതമായി റിലയന്‍സ് കൈയടക്കിയ 95 ശതമാനം ഖനനപ്രദേശം സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ലാഭം പങ്കുവയ്ക്കല്‍ കരാര്‍ ലംഘിച്ചതിന് പിഴ ഈടാക്കണം. ഡയറക്ടര്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഈ അഴിമതിയില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ പങ്കും പരിശോധിക്കണം.
എയര്‍ ഇന്ത്യയുടെ പതനത്തിലേക്ക് വഴിവച്ച നടപടികള്‍ സിഎജി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ വ്യോമയാന, ധന വകുപ്പുകള്‍ കൈകാര്യംചെയ്ത മുന്‍മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണം. 20,000 കോടി രൂപ നഷ്ടത്തിലിരുന്ന എയര്‍ഇന്ത്യയെ 46,000 കോടി രൂപ കടത്തിലാക്കിയതില്‍ വ്യോമയാന മന്ത്രാലയത്തിനാണ് മുഖ്യഉത്തരവാദിത്തം. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി വിമാനങ്ങള്‍ വാങ്ങിക്കൂട്ടിയതുള്‍പ്പെടെയുള്ള പല ഇടപാടുകളും എയര്‍ഇന്ത്യയെ നഷ്ടത്തിലേക്ക് നയിച്ചു. ഉന്നത മന്ത്രിസമിതി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ നടപടികളെ കുറിച്ച് പരിശോധിക്കണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ബോയിങ്ങില്‍നിന്ന് 28 വിമാനങ്ങള്‍ വാങ്ങാനാണ് ആദ്യം തീരുമാനിച്ചത്, പിന്നീട് 68 ആക്കി വര്‍ധിപ്പിച്ചതും വിലകൂട്ടിക്കാണിച്ചതും സംശയാസ്പദമാണ്. ഇക്കാര്യങ്ങളെല്ലാം സിബിഐ അന്വേഷണത്തില്‍ വിശദമായി പരിശോധിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
deshabhimani 100911
കൃഷ്ണ-ഗോദാവരി എണ്ണപര്യവേക്ഷണ കരാറില്‍ സര്‍ക്കാരിനുണ്ടായ നഷ്ടത്തിനും എയര്‍ഇന്ത്യയുടെ പതനത്തിനും കാരണമായി സിഎജി ചൂണ്ടിക്കാട്ടിയ ഗുരുതരമായ വീഴ്ചകളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. വന്‍കിട ബിസിനസുകാരും കേന്ദ്രസര്‍ക്കാരിലെ നയരൂപീകരണ സംഘവും തമ്മിലുള്ള ഗൂഢബന്ധമാണ് കൃഷ്ണ-ഗോദാവരി കരാറില്‍ കണ്ടത്. കരാറെടുത്ത റിലയന്‍സ് വന്‍തോതില്‍ ഖനനചെലവ് പെരുപ്പിച്ചുകാണിച്ചെന്ന് സിഎജി കണ്ടെത്തി. ടെന്‍ഡര്‍ നടപടികളിലൂടെയല്ലാത്തതിനാല്‍ അധിക തുകയ്ക്കാണ് റിലയന്‍സിന് കരാര്‍ നല്‍കിയത്.
ReplyDelete