സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം സര്‍വ്വീസ് കാലയളവ് ഏര്‍പ്പെടുത്താന്‍ ആലോചന. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ആലോചനയിലേയ്ക്ക് കടക്കുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ നീക്കം ആരംഭിച്ചപ്പോള്‍ തന്നെ യുവജന സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനപ്രിയമെന്ന് പ്രചരിപ്പിച്ച് നടപ്പാക്കിയ പല തീരുമാനങ്ങളും പാളിയതോടെ പെന്ഷന് പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനം വളഞ്ഞ വഴിയില്‍ നടപ്പാക്കണമെന്നാണ് പുതിയ തീരുമാനം. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഇപ്പോള്‍ 55 വയസ്സാണ്. ഇത് 56 ആക്കി ആദ്യം ഉയര്‍ത്താനാണ് ആലോചിക്കുന്നത്. പിന്നീട് ഇത് 57 ആക്കാനും ആലോചനയുണ്ട്. എന്നാല്‍ ഇവയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് മിനിമം സര്‍വ്വീസ് കാലാവധി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. കുറഞ്ഞത് 25 വര്ഷമെങ്കിലുമാക്കി മിനിമം സര്‍വ്വീസ് കാലാവധി ഏര്‍പ്പെടുത്താനാണ് നീക്കം. ഇതോടെ 30 വയസ്സിന് ശേഷം സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് 55 വയസ്സിന് ശേഷം സര്‍വ്വീസില്‍ തുടരാനുള്ള അവസരം ലഭിക്കും. 30 വയസ്സിന് മുമ്പ് സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് 55 വയസ്സുവരെ തുടരാനുള്ള അവസരം നല്‍കും.
നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയ്ക്ക് പ്രവേശിക്കുന്നവരില്‍ ഭൂരിഭാഗവും 30 വയസ്സിന് മുകളിലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. 35 വയസ്സുവരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കാനുള്ള പരമാവധി കാലാവധി. ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന പുതിയ പാക്കേജ് നടപ്പാക്കിയാല്‍ 35 വയസ്സില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന വ്യക്തിയ്ക്ക് 60 വയസ്സുവരെ സര്‍വ്വീസില്‍ തുടരാന്‍ സാധിക്കും. 30 വയസ്സിന് മേല്‍ പ്രവേശിക്കുന്നവര്‍ക്കും 55 വയസ്സിന് മുകളില്‍ സര്‍വ്വീസ് ലഭിക്കും. ഇത് ഫലത്തില്‍ പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിന് തുല്യമാകും. 30 വയസ്സിന് ശേഷമുള്ളവര്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂവെന്നാണ് ഇതിനെയും എതിര്‍ക്കുന്നവര്‍ക്ക് മുന്നില്‍ അധികൃതര്‍ മുന്നോട്ട് വയ്ക്കുന്ന വാദം. എന്നാല്‍ ജീവനക്കാരുടെ ശരാശരി എടുക്കുമ്പോള്‍ പെന്ഷന് പ്രായം പ്രത്യക്ഷത്തില്‍ വര്‍ധിപ്പിക്കുന്നതിനെക്കാള്‍ സര്‍ക്കാരിന് പ്രയോജനം ലഭിക്കും ഈ തീരുമാനം കൊണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ വിരമിക്കല്‍ പ്രായം ഏകോപിപ്പിച്ചത് ഫലത്തില്‍ പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിന് തുല്യമാണെന്ന പ്രചരണം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇത് മൂലം ഉണ്ടായ ഒഴിവ് നഷ്ടം നികത്താന്‍ സര്‍ക്കാര്‍ അപ്പോള്‍ തന്നെ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത് മൂലം ഉദ്യോഗാര്‍ഥികളുടെ അവസരങ്ങള്‍ നഷ്ടമായിരുന്നില്ല. ഇപ്പോള്‍ സ്വീകരിക്കാന്‍ പോകുന്ന പുതിയ തീരുമാനത്തോടെ സാധാരണക്കാരായ നിരവധി ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പെന്ഷന് പ്രായം വര്‍ധിപ്പിക്കുമെന്ന് പ്രത്യക്ഷത്തില്‍ പറയാത്തതിനാല്‍ ഈ തീരുമാനം നടപ്പാക്കിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.
(ജി ഗിരീഷ്കുമാര്‍ )
janayugom 170911
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം സര്‍വ്വീസ് കാലയളവ് ഏര്‍പ്പെടുത്താന്‍ ആലോചന. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ആലോചനയിലേയ്ക്ക് കടക്കുന്നത്.
ReplyDelete