കെ എസ് ആര് ടി സിയെ സ്വകാര്യവല്‍ക്കരിക്കുമെന്ന മന്ത്രി എം കെ മുനീറിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് കെ എസ് ആര് ടി എംപ്ലോയീസ് അസോസിയേഷന്(സി ഐ ടി യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ എസ് ആര് ടി സിയെ പൊളിച്ചടുക്കാനുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് മുനീറിന്റെ പ്രസ്താവന. വിജ്ഞാപനം ചെയ്ത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് അധികാരികള്‍ കാണിക്കുന്ന തിടുക്കം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. കേരളത്തിലെ ജനങ്ങളാകെയും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും ഏറെ ത്യാഗം സഹിച്ച് വളര്‍ത്തിയെടുത്ത കെ എസ്ആര്‍ ടി സിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ജീവന്‍കൊടുത്തും ചെറുത്തുപരാജയപ്പെടുത്തും.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരളം ഭരിച്ച എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ഇന്നത്തെ കെ എസ് ആര് ടി സി. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സ്ഥാപനത്തിന് സാമ്പത്തികസഹായം നല്‍കിയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പുനഃസംഘടനാപ്രവര്ത്തനങ്ങള് സംഘടിപ്പിച്ചും കെ എസ് ആര് ടി സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാധിച്ചത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. വികസനലക്ഷ്യം കൈവരിക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനം നടത്താന്‍ ബാദ്ധ്യതപ്പെട്ട യു ഡി എഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ ആഗോളീകരണ, സ്വകാര്യവല്‍ക്കരണ നയങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ പൊതുഗതാഗത സംവിധാനം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ശമ്പളപരിഷ്കരണ നടപടികള്‍ എങ്ങുമായിട്ടില്ല. എട്ടുവര്‍ഷമായി ജോലിയെടുക്കുന്ന എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടിയും എടുക്കുന്നില്ല. കെ എസ് ആര് ടി സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനുള്ള ചെറുത്തു നില്പ്പു പോരാട്ടത്തില്‍ മുഴുവന്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും ബഹുജനസംഘടനകളും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
21,22,23 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന കെ എസ് ആര് ടി എംപ്ലോയീസ് അസോസിയേഷന്(സി ഐ ടി യു) സംസ്ഥാന സമ്മേളനം ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. സര്‍ക്കാര്‍ നിലപാട് സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമാണെങ്കില്‍ അതിശക്തമായ സമരത്തിന് സമ്മേളനം രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ കെ ദിവാകരന്, ജനറല്‍ സെക്രട്ടറി ടി കെ രാജന്, സെക്രട്ടറി ബി മോഹനന് എന്നിവരും പങ്കെടുത്തു.
janayugom 170911
കെ എസ് ആര് ടി സിയെ സ്വകാര്യവല്‍ക്കരിക്കുമെന്ന മന്ത്രി എം കെ മുനീറിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് കെ എസ് ആര് ടി എംപ്ലോയീസ് അസോസിയേഷന്(സി ഐ ടി യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ReplyDeleteFor what these are doing???... If it happens, bus charge will also increase like whats happening to PETROL now...
ReplyDelete