"സഞ്ജീവ് ഭട്ടിന്റെ ജീവന് ഭീഷണിയുണ്ട്. അറസ്റ്റിലായതു മുതല്‍ ഇതുവരെ അവര്‍ സഞ്ജീവിനെ കാണാന്‍ അനുവദിച്ചിട്ടില്ല. അഭിഭാഷകര്‍ക്കുപോലും അദ്ദേഹത്തെ കാണാന്‍ പൊലീസ് അനുമതി നല്‍കുന്നില്ല. പിന്നെ എങ്ങനെയാണ് ജാമ്യാപേക്ഷപോലും നല്‍കുക"- ഗുജറാത്തില്‍ വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയത് വെളിപ്പെടുത്തിയതിന് അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ വാക്കുകളാണിത്. സഞ്ജീവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍ .
ഗുജറാത്ത് ഡിജിപി ചിത്തരഞ്ജന്‍ സിങ്ങിനും അഹമ്മദാബാദ് കമീഷണര്‍ സുധീര്‍ സിന്‍ഹയ്ക്കും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനും ശ്വേത പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ, ഭട്ടിനെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി തള്ളി. ഭട്ടിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. വെള്ളിയാഴ്ച നാല്‍പതോളം പൊലീസുകാര്‍ രണ്ടുമണിക്കൂറാണ് ഭട്ടിന്റെ വീട് റെയ്ഡുചെയ്തത്. ശനിയാഴ്ചയും മുപ്പത്തഞ്ചോളം പൊലീസുകാര്‍വീണ്ടും വന്നു. സെര്‍ച്ച് വാറന്റുപോലുമില്ലാതെയാണ് വീട് റെയ്ഡുചെയ്യാന്‍ രണ്ടാമതും വന്നത്. ശ്വേത വാറന്റ് ആവശ്യപ്പെട്ടതോടെ പൊലീസുകാര്‍ മടങ്ങി. സത്യം പറഞ്ഞതിന്റെ പേരില്‍ തന്നെയും ഭര്‍ത്താവിനേയും പൊലീസ് പീഡിപ്പിക്കുകയാണെന്ന് ശ്വേത പറഞ്ഞു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അവര്‍ തുടര്‍ന്നു.
സഞ്ജീവ് ഭട്ടിനെ അറസ്റ്റുചെയ്തതില്‍ പ്രമുഖ സാമൂഹികപ്രവര്‍ത്തക മൃണാളിനി സാരാഭായിയും മുന്‍ ഗുജറാത്ത് അഡീഷണല്‍ ഡിജിപി ശ്രീകുമാറും പ്രതിഷേധിച്ചു. പൊതുസമൂഹം ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരണമെന്ന് സാരാഭായ് പറഞ്ഞു. സത്യം പുറത്തുവന്നതിന് പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജയ് ഭട്ടിനെയും രാഹുല്‍ ശര്‍മയെയും തന്നെയും ഗുജറാത്ത് സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും വംശഹത്യകാലത്ത് അഡീഷണല്‍ ഡിജിപിയായിരുന്ന ശ്രീകുമാര്‍ പറഞ്ഞു. ഗോധ്രസംഭവത്തിനുശേഷം നടന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്തെന്ന് സമ്മതിച്ച് സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ ഭട്ട് തന്റെമേല്‍ സമ്മര്‍ദംചെലുത്തിയെന്ന് പറഞ്ഞ് കോണ്‍സ്റ്റബിള്‍ കെ ഡി പന്ത് നല്‍കിയ പരാതിയിലാണ് സഞ്ജീവ് ഭട്ടിനെ മോഡിയുടെ പൊലീസ് അറസ്റ്റുചെയ്തത്. ഈ യോഗമാണ് മുസ്ലിങ്ങളെ ഉന്മൂലനംചെയ്യാന്‍ മുഖ്യമന്ത്രി മോഡി കൂട്ടുനിന്നെന്ന വെളിപ്പെടുത്തലിന് തെളിവായി ഭട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. സംഘപരിവാറുകാരെ തടയരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി നിര്‍ദേശിച്ചിരുന്നുവെന്ന് അന്നത്തെ യോഗത്തില്‍ പങ്കെടുത്ത സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് മോഡി സഞ്ജീവിനെതിരെ പീഡനം തുടങ്ങിയത്.
ഭട്ടിന്റെ അറസ്റ്റ് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ : തീസ്റ്റ
ന്യൂഡല്‍ഹി: ജാഫ്രി കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റുചെയ്തതെന്ന് പൗരാവകാശ പ്രവര്‍ത്തക തീസ്റ്റ സെതല്‍വാദ് ആരോപിച്ചു. നരേന്ദ്രമോഡിക്കും മറ്റ് 61 പ്രതികള്‍ക്കുമെതിരെയാണ് ജാഫ്രി വധക്കേസ് നിലവിലുള്ളത്. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോഡി നേരിട്ട് ഇടപെട്ടാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റുചെയ്തതെന്നും തീസ്റ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുല്‍ബര്‍ഗ അപ്പാര്‍ട്മെന്റില്‍ നടന്ന എഹ്സാന്‍ ജാഫ്രിയുടേതടക്കമുള്ള കൊലപാതകങ്ങള്‍ മോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നതെന്ന് സുപ്രീംകോടതിയില്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയിരുന്നു. മാത്രമല്ല, ഹൈക്കോടതിയില്‍ നല്‍കിയ മറ്റൊരു മൊഴിയില്‍ മോഡിയും മന്ത്രി അമിത്ഷായും സാക്ഷികളെ ഭീഷണിപ്പെടുത്തിയ കാര്യവും സഞ്ജീവ് ഭട്ട് ബോധിപ്പിച്ചിരുന്നു അതിനാലാണ് മോഡി നേരിട്ട് ഇടപെട്ട് ഭട്ടിനെ അറസ്റ്റുചെയ്തതെന്ന് അവര്‍ ആരോപിച്ചു. മോഡിയുടെ സദ്ഭാവനയുടെ മുഖംമൂടിയാണ് സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിലൂടെ അഴിഞ്ഞുവീണതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. സഞ്ജീവ് ഭട്ട് കോടതിയില്‍ ഇനിയും കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് തനിക്ക് ഭീഷണിയാകുമെന്നു കണ്ടാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
deshabhimani 021011
"സഞ്ജീവ് ഭട്ടിന്റെ ജീവന് ഭീഷണിയുണ്ട്. അറസ്റ്റിലായതു മുതല്‍ ഇതുവരെ അവര്‍ സഞ്ജീവിനെ കാണാന്‍ അനുവദിച്ചിട്ടില്ല. അഭിഭാഷകര്‍ക്കുപോലും അദ്ദേഹത്തെ കാണാന്‍ പൊലീസ് അനുമതി നല്‍കുന്നില്ല. പിന്നെ എങ്ങനെയാണ് ജാമ്യാപേക്ഷപോലും നല്‍കുക"- ഗുജറാത്തില്‍ വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയത് വെളിപ്പെടുത്തിയതിന് അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ വാക്കുകളാണിത്. സഞ്ജീവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍ .
ReplyDelete