കഠിനതടവ് അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞുകൊണ്ട് ഫോണ്‍ വഴി പാര്‍ടി കാര്യങ്ങളും ഭരണവും നിയന്ത്രിച്ചതിന് തെളിവ് ലഭിച്ചു. മൊബൈല്‍ ഫോണിനു പുറമെ ആശുപത്രിയില്‍ പിള്ളയ്ക്ക് പ്രത്യേക ടെലിഫോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയതായി കണ്ടെത്തി. പുറത്തേയ്ക്ക് നേരിട്ട് വിളിക്കാന്‍ സൗകര്യമുള്ള ലാന്‍ഡ്ഫോണ്‍ ആണ് പിള്ളയുടെ സ്യൂട്ട് റൂമില്‍ നല്‍കിയത്. പിള്ളയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ശനിയാഴ്ചയും നടപടിയുണ്ടായില്ല. മന്ത്രി ഗണേശ്കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ അജിത്കുമാര്‍ വഴിയാണ് പിള്ള ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. കിംസ് ആശുപത്രിയിലെ ലാന്‍ഡ് ലൈനില്‍നിന്നും പിള്ളയുടെ മൊബൈലില്‍നിന്നും അജിത്തിന്റെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം കോള്‍ പോയതിന് രേഖയുണ്ട്. കേരള കോണ്‍ഗ്രസ് ബിയുടെ തമ്പാനൂരിലെ ഓഫീസിലുള്ള ലാന്‍ഡ് ഫോണിലേക്കും നിരന്തരം വിളിച്ചു. ബന്ധുവും സ്വകാര്യ ബസുടമയുമായ മനോജിന്റെ ഫോണിലേക്കും പിള്ള വിളിച്ചിരുന്നു. അധ്യാപകനെ ആക്രമിച്ച ദിവസം പിള്ള പത്ത് തവണ മനോജിനെ വിളിച്ചു.
പിള്ള ജയില്‍ചട്ടം ലംഘിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവ് കിട്ടിയിട്ടും അത് കണക്കിലെടുക്കാന്‍ ഇതേകുറിച്ച് അന്വേഷിക്കുന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പി എ വര്‍ഗീസ് തയ്യാറായിട്ടില്ല. മൊബൈല്‍ ഫോണ്‍ വിളിയെകുറിച്ച് ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് നിര്‍ദേശിച്ചിരുന്നതെങ്കിലും നല്‍കിയില്ല. നാല് ദിവസം കൂടി സമയം വേണമെന്നാണ് വെല്‍ഫെയര്‍ ഓഫീസറുടെ നിലപാട്. അടിയന്തരമായി റിപ്പോര്‍ട്ട് വാങ്ങരുതെന്ന് ആഭ്യന്തരവകുപ്പ് ജയില്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിള്ളയുടെ ചട്ടലംഘനത്തിന്റെ മറവില്‍ ജയിലുകളിലെ മറ്റു തടവുകാരെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും നീക്കമുണ്ട്. പിള്ളയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള നീക്കമാണ് ജയില്‍ ആസ്ഥാനത്ത് നടക്കുന്നത്.
അന്വേഷണം വഴിതെറ്റിക്കാന്‍ നീക്കം
ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാര്‍ തന്നെ ആക്രമിച്ചവരെ കുറിച്ച് നിര്‍ണായകവിവരങ്ങള്‍ മജിസ്ട്രേട്ടിനോട് വെളിപ്പെടുത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (അഞ്ച്) എ എം അഷ്റഫ് ശനിയാഴ്ച ആശുപത്രിയില്‍ എത്തി മൊഴിയെടുത്തു. മജിസ്ട്രേട്ടിനുപിന്നാലെ പൊലീസും കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ , ആര്‍ ബാലകൃഷ്ണ പിള്ളയുമായി ബന്ധപ്പെട്ട ഒരു ചോദ്യവും പൊലീസ് ചോദിച്ചില്ല. പൊലീസ് പുറത്തുവിടുന്ന വിവരങ്ങളില്‍ ഏറെ വൈരുധ്യമുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയം ഉയരുന്നു. പിള്ളയില്‍നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി കൃഷ്ണകുമാറിന്റെ മൊഴിയിലുണ്ട്. സ്കൂള്‍ കത്തിച്ചുകളഞ്ഞാലും തനിക്കും ഭാര്യയ്ക്കും പ്രൊമോഷന്‍ നല്‍കില്ലെന്ന് പിള്ള നേരിട്ടു പറഞ്ഞതായും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴി നല്‍കി.
ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരോടും പിള്ളയില്‍നിന്ന് ഭീഷണിയുണ്ടായിരുന്നതായി കൃഷ്ണകുമാര്‍ പറഞ്ഞു. മജിസ്ട്രേട്ടിനുനല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പൊലീസ് വാക്കാല്‍ ആവശ്യപ്പെട്ടെങ്കിലും മജിസ്ട്രേട്ട് നല്‍കിയില്ല. കോടതിയില്‍നിന്ന് പകര്‍പ്പ് കൈപ്പറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്നാണ് കൊല്ലം റൂറല്‍ ഡിവൈഎസ്പി ഷാനവാസ് മൊഴിയെടുക്കാന്‍ എത്തിയത്. എന്നാല്‍ , ഡിവൈഎസ്പി രേഖപ്പെടുത്തിയ മൊഴിയില്‍ ഇക്കാര്യങ്ങളൊന്നും ഉള്‍ക്കൊള്ളിച്ചില്ല. പൊലീസ് അന്വേഷണം നീതിപൂര്‍വമാകില്ലെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ ഗീത പറഞ്ഞു. ആശുപത്രിയില്‍ എത്തിയ സിപിഐഎം നേതാക്കളോടും അവര്‍ ഇക്കാര്യം പറഞ്ഞു. കേസ് വഴി തിരിച്ചുവിടാനും ഭര്‍ത്താവിന് സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിക്കാനുമാണ് പൊലീസിന്റെ ശ്രമമെന്ന് ഗീത പരാതിപ്പെട്ടു.
ജ്യോത്സ്യനെ സന്ദര്‍ശിച്ചതിനെ കുറിച്ച് കൃഷ്ണകുമാര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നെന്നുമാണ് പൊലീസ് പറയുന്നത്. ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന് സംശയമുണ്ട്. ജ്യോത്സ്യന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും അതിനാലാണ് അയാളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നതെന്നും പൊലീസ് പ്രചരിപ്പിക്കുന്നു. പിള്ളയുമായി ബന്ധപ്പെട്ട നിരവധി പേരെ കുറിച്ച് നാട്ടുകാരും കൃഷ്ണകുമാറിന്റെ ബന്ധുക്കളും പൊലീസിന് വിവരം നല്‍കിയെങ്കിലും ആ വഴിക്ക് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പിള്ളയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവര്‍ കൃഷ്ണകുമാറിനെ സന്ദര്‍ശിച്ചു. കൃഷ്ണകുമാറിന്റെ നിലയില്‍ കാര്യമായ പുരോഗതിയില്ല.
പിള്ളയുടെ അനന്തരവനെ ചോദ്യംചെയ്തു
കൊല്ലം: സ്കൂള്‍ അധ്യാപകനെ അതിക്രൂരമായി ആക്രമിച്ച കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധുവായ ബസ് ഉടമ മനോജിനെ ഒരു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ സ്ഥാപനത്തിലെ ഒരു ബസ് ഡ്രൈവര്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്. ഇതിനിടെ, ശനിയാഴ്ച രാത്രി ജോല്‍സ്യന്‍ ശ്രീകുമാറിനെയും മകന്‍ സതീഷിനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. അര്‍ദ്ധരാത്രിയോടെ ഇവരെ വിട്ടയച്ചു.
പിള്ളയുടെ സഹോദരിയുടെ മകനാണ് ശരണ്യ മനോജ് എന്ന മനോജ്. കൊട്ടാരക്കര കേന്ദ്രീകരിച്ച് ശരണ്യ എന്ന പേരില്‍ അറുപതോളം ബസുകള്‍ ഇയാള്‍ക്കുണ്ട്. ബസ് സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഇയാള്‍ക്കെതിരെ മുമ്പും ആരോപണമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് പിള്ള ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ മനോജ് എത്തിയപ്പോഴായിരുന്നു ചോദ്യംചെയ്യലെന്ന് അറിയുന്നു. ആക്രമണം നടന്ന ദിവസം ആശുപത്രിയില്‍നിന്ന് പിള്ള മൊബൈല്‍ഫോണില്‍ നിരവധി തവണ മനോജിനെ വിളിച്ചിരുന്നു. ഇതില്‍ കുറെ കോളുകള്‍ തമിഴ്നാട്ടിലേക്കുള്ളതായിരുന്നു. മനോജിന് തമിഴ്നാട്ടില്‍ നിരവധി കശുവണ്ടിഫാക്ടറികളുണ്ട്. കൊട്ടാരക്കരയിലെ നിരവധിപേര്‍ അവിടെ ജോലിചെയ്യുന്നുണ്ട്. ശിവസേനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മനോജ് തമിഴ്നാട്ടില്‍നിന്നുള്ള സംഘങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്.
അന്വേഷണപുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരം റേഞ്ച് ഐജി കെ പത്മകുമാര്‍ ശനിയാഴ്ച കൊട്ടാരക്കരയില്‍ എത്തി. റൂറല്‍ എസ്പി ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരുമണിക്കൂര്‍ അദ്ദേഹം ചര്‍ച്ച നടത്തി. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രണ്ടു സംഘങ്ങളും ചവറ സിഐയുടെ നേതൃത്വത്തിലുള്ള സംഘവും കടയ്ക്കലിലെ ജ്യോത്സ്യന്‍ ശ്രീകുമാറിനെയും കുടുംബാംഗങ്ങളെയും ശനിയാഴ്ച ദീര്‍ഘനേരം ചോദ്യംചെയ്തു. കൃഷ്ണകുമാറുമായി ഏറെ അടുപ്പമുള്ള സഹ അധ്യാപകരായ അനില്‍ പി ശേഖര്‍ , കെ ശ്രീകുമാര്‍ എന്നിവരെ കൊട്ടാരക്കരയിലെ റൂറല്‍ എസ്പി ഓഫീസില്‍ വിളിപ്പിച്ച് വീണ്ടും മൊഴിയെടുത്തു. വാളകം ജങ്ഷനില്‍ ബേക്കറി നടത്തുന്ന ഷാജി, സമീപം വാഴക്കുലക്കട നടത്തുന്ന പ്രവീണ്‍ എന്നിവരില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. കൃഷ്ണകുമാറിനെ മൃതപ്രായനാക്കി കാറില്‍ കൊണ്ടുചെന്ന് തള്ളുന്നതിന് ദൃക്സാക്ഷികളെന്ന നിലയ്ക്കാണ് ഇവരില്‍നിന്ന് മൊഴിയെടുത്തത്.
അധ്യപകനെതിരായ ആക്രമണം; സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഭയക്കുന്നത് ആരെ: ടി വി രാജേഷ്
കൊല്ലം: വാളകം ആര്‍ആര്‍വിഎച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ. വാളകം ആര്‍വിവി എച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര റൂറല്‍ എസ്പി ഓഫീസിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു ടി വി രാജേഷ്.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തെ ഗൗരവത്തോടെ കാണാന്‍ മുഖ്യമന്ത്രി തയ്യാറല്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം കേട്ടില്ലെന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തനിക്കും ഭര്‍ത്താവ് കൃഷ്ണകുമാറിനുമെതിരെ പിള്ളയുടെ ഭീഷണിയുണ്ടായിരുന്നെന്ന് വാളകം സ്കൂളിലെ അധ്യാപിക കെ ആര്‍ ഗീത വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും വനിതാ കമീഷനും അവര്‍ പരാതി നല്‍കിയിരുന്നു. കൃഷ്ണകുമാറിന് മറ്റ് ശത്രുക്കള്‍ ആരുമില്ലെന്ന് കെ ആര്‍ ഗീത പറയുന്നു. അധ്യാപകനെതിരായ ആക്രമണത്തില്‍ സംശയത്തിന്റെ കുന്തമുന നീളുന്നത് ആര്‍ക്കെതിരെയാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രതികളെ എത്രയും വേഗം പിടികൂടാന്‍ സര്‍വ സന്നാഹവുമുണ്ടായിട്ടും പൊലീസ് കാഴ്ചക്കാരാകുന്നു. യുഡിഎഫ് ഭരണത്തില്‍ എല്ലാ കാലത്തെയുംപോലെ ക്വട്ടേഷന്‍ സംഘങ്ങള്‍ നിയമം കൈയിലെടുക്കുകയാണെന്നും ടി വി രാജേഷ് പറഞ്ഞു.
ന്യായമായ ആവശ്യത്തിനായി വാളകം സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെയും യുജനങ്ങളെയും പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കി. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ 13 പേരെ ജയിലിടച്ചു. അഴിമതികേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പിള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ സസുഖം വാഴുന്നു. കടുത്ത ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ക്ക് ആശുപത്രിയില്‍നിന്ന് ഫോണ്‍ചെയ്യാന്‍ ആര് അനുമതി നല്‍കിയെന്ന് ജയില്‍ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം. എല്ലാ കാര്യത്തിലും ചട്ടം വിളമ്പുന്ന മന്ത്രി ആര്യാടനും ഇകാര്യത്തില്‍ മിണ്ടാട്ടമില്ല.- ടി വി രാജേഷ് പറഞ്ഞു.
പിള്ളയുടെ ഫോണ്‍ സംഭാഷണം: നിയമപരമായി നേരിടും- കുഞ്ഞാലിക്കുട്ടി
പാലക്കാട്: ബാലകൃഷ്ണ പിള്ള ജയിലില്‍ നിയമവിരുദ്ധമായി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച പ്രശ്നത്തില്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തില്‍ കൂടുതല്‍ വിവാദത്തിനില്ലെന്നും പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. തെറ്റു ചെയ്തവന്‍ പശ്ചാത്തപിച്ചാല്‍ പിന്നെ തെറ്റ് തെറ്റല്ലാതാവുമെന്ന് കണ്‍വന്‍ഷനില്‍ സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു വിശ്വാസിക്കുമാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയു. വിവാദങ്ങളല്ല വേണ്ടത്, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത്.
അധ്യാപകന്റെ പരാതി കിട്ടിയിട്ടില്ലെന്ന് അബ്ദുറബ്ബ്
തൃശൂര്‍ : വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അധ്യാപികയുടെയോ ഭര്‍ത്താവിന്റെയോ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ ക്രൂരമായ ആക്രമണത്തിന് ഇരയായതിനെക്കുറിച്ചും പരാതികളൊന്നും കിട്ടിയിട്ടില്ല. വാളകം സ്കൂളിലെ ക്രമക്കേടുകള്‍ ഡിപിഐ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി തൃശൂരില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
deshabhimani 021011
കഠിനതടവ് അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞുകൊണ്ട് ഫോണ്‍ വഴി പാര്‍ടി കാര്യങ്ങളും ഭരണവും നിയന്ത്രിച്ചതിന് തെളിവ് ലഭിച്ചു. മൊബൈല്‍ ഫോണിനു പുറമെ ആശുപത്രിയില്‍ പിള്ളയ്ക്ക് പ്രത്യേക ടെലിഫോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയതായി കണ്ടെത്തി. പുറത്തേയ്ക്ക് നേരിട്ട് വിളിക്കാന്‍ സൗകര്യമുള്ള ലാന്‍ഡ്ഫോണ്‍ ആണ് പിള്ളയുടെ സ്യൂട്ട് റൂമില്‍ നല്‍കിയത്. പിള്ളയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ശനിയാഴ്ചയും നടപടിയുണ്ടായില്ല. മന്ത്രി ഗണേശ്കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ അജിത്കുമാര്‍ വഴിയാണ് പിള്ള ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. കിംസ് ആശുപത്രിയിലെ ലാന്‍ഡ് ലൈനില്‍നിന്നും പിള്ളയുടെ മൊബൈലില്‍നിന്നും അജിത്തിന്റെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം കോള്‍ പോയതിന് രേഖയുണ്ട്. കേരള കോണ്‍ഗ്രസ് ബിയുടെ തമ്പാനൂരിലെ ഓഫീസിലുള്ള ലാന്‍ഡ് ഫോണിലേക്കും നിരന്തരം വിളിച്ചു. ബന്ധുവും സ്വകാര്യ ബസുടമയുമായ മനോജിന്റെ ഫോണിലേക്കും പിള്ള വിളിച്ചിരുന്നു. അധ്യാപകനെ ആക്രമിച്ച ദിവസം പിള്ള പത്ത് തവണ മനോജിനെ വിളിച്ചു.
ReplyDeleteഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പിഎ മാരുടെയും ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ജയില്‍ശിക്ഷ അനുഭവിക്കുന്ന പിള്ള മുഖ്യമന്ത്രിയെ എത്രതവണ വിളിച്ചുവെന്ന് കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ അറിയാം. 24 ദിവസമായി ചികില്‍സയില്‍ കഴിയുന്ന പിള്ള 290 തവണ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഇക്കാര്യം സൈബര്‍സെല്ലിനെയോ സിബിഐയോ കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ മടി കാട്ടുകയാണെന്നും വിഎസ് പറഞ്ഞു.
ReplyDelete