പിശാച്, ചെകുത്താന്‍ എന്നീ പദപ്രയോഗങ്ങള്‍ ഭാവനയില്‍ തെളിയുന്ന സങ്കല്‍പ്പമാണെങ്കിലും മനുഷ്യത്വരഹിതമായ കൊടുംക്രൂരതയെ പൈശാചികം എന്നാണ് സാധാരണ വിശേഷിപ്പിക്കാറുള്ളത്. കൊല്ലം ജില്ലയില്‍ വാളകത്ത് സ്കൂള്‍ അധ്യാപകനായ കൃഷ്ണകുമാറിനു നേരെ നടന്ന കൊടുംക്രൂരതയെ പൈശാചികം എന്ന് വിശേഷിപ്പിച്ചാല്‍ അത് അര്‍ഥശൂന്യമായേ തോന്നുകയുള്ളൂ. പിശാച് ഇവിടെ പരാജയപ്പെട്ടിരിക്കുന്നു. കൃഷ്ണകുമാറിനുനേരെ നടന്ന ക്രൂരതയെ ശരിയായ അര്‍ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഇത്തരത്തിലൊരു മര്‍ദനം കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ഒരു മനുഷ്യനെ കൊല്ലുന്നതിലും വലിയ ക്രൂരതയാണ് വാളകത്ത് നടന്നത്. ജീവനുള്ള മനുഷ്യനെ ബലമായി പിടികൂടി അയാളുടെ മലദ്വാരത്തില്‍ കമ്പിപ്പാരപോലുള്ള ഉപകരണം കുത്തിക്കയറ്റി തിരിച്ച് ആന്തരാവയവം തകര്‍ക്കുകയാണ് അക്രമികള്‍ ചെയ്തത്. ഇതും പോരാത്തതിന് തലയ്ക്കും ശരീരത്തിലാകെയും അടിച്ചും കുത്തിയും മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും പറയുന്നു.
വാളകത്ത് എംഎല്‍എ ജങ്ഷനില്‍ പാതയോരത്ത് രക്തം വാര്‍ന്നൊഴുകി, ബോധമറ്റ നിലയിലാണ് കൃഷ്ണകുമാറിനെ കാണാനിടയായത്. പൊലീസ് സ്ഥലത്തെത്തി കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ദീര്‍ഘ നേരത്തെ ശസ്ത്രക്രിയക്കുശേഷം കൃത്രിമശ്വാസോഛ്വാസം നല്‍കി തീവ്രപരിചരണ വിഭാഗത്തിലാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ . മജിസ്ട്രേട്ടെത്തിയെങ്കിലും ബോധം തെളിയാത്തതുമൂലം മൊഴിയെടുക്കാന്‍ കഴിയാതെ തിരിച്ചുപോവുകയാണുണ്ടായത്. ബോധം തെളിയുന്നതും നിരീക്ഷിച്ച് പൊലീസ് കാവലിരിക്കുകയാണെന്നും പറയുന്നു. കുറ്റവാളികള്‍ എത്ര വമ്പന്മാരായിരുന്നാലും അവരെ എത്രയുംപെട്ടെന്ന് പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള ചുമതല ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും ഉമ്മന്‍ചാണ്ടി നയിക്കുന്ന പൊലീസധികാരികള്‍ക്കുമുണ്ട്. സംഭവത്തിന്റെ പശ്ചാത്തലം ചില സൂചനകള്‍ നല്‍കുന്നുണ്ട്. കൊടുംകുറ്റവാളികള്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ക്രൂരതയാണ് വാളകത്ത് നടന്നത്. വാടകഗുണ്ടകളായിരിക്കും ഇത് ചെയ്തതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. കൃഷ്ണകുമാര്‍ അനുഭവിച്ച വേദന ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്നതാണ്. മുന്‍മന്ത്രിയും ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനാണ് കൃഷ്ണകുമാര്‍ . കൃഷ്ണകുമാറിന്റെ ഭാര്യ ഗീത അതേ സ്കൂളിലെ പ്രധാനാധ്യാപികയും. ഗീതയുടെ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ ആ സ്ഥാനത്ത് മാനേജര്‍ നിയമവിരുദ്ധമായി നിയമിച്ചിരുന്നു. ആ നിയമനം റദ്ദാക്കി ഗീത പ്രധാനാധ്യാപികയായി നിയമിക്കപ്പെട്ടത് ഹൈക്കോടതി ഉത്തരവിന്റെ ഫലമായാണ്. ഇത് മാനേജ്മെന്റിന്റെ വിരോധത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, വാളകം വിഎച്ച്എസ്എസില്‍ കൃത്രിമമായി വിദ്യാര്‍ഥികളെ ചേര്‍ത്ത് പുതിയ ഡിവിഷന്‍ സമ്പാദിച്ചിരുന്നുവെന്നും അതിനെതിരെ വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി അയച്ചെന്നും തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയെന്നും വാര്‍ത്തയുണ്ട്. അതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചത് കൃഷ്ണകുമാറാണെന്നും മാനേജര്‍ ഊഹിക്കുന്നു. ഇതൊക്കെ സ്കൂള്‍ മാനേജ്മെന്റിന് കൃഷ്ണകുമാറിനോടും ഭാര്യയോടും ഒടുങ്ങാത്ത വിദ്വേഷവും പകയും ഉളവാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം കൃഷ്ണകുമാറിനെതിരെയുള്ള പൈശാചികമായ ആക്രമണത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിച്ച്, യഥാര്‍ഥ പ്രതികളെ കണ്ടെത്തേണ്ടത് ചുമതലപ്പെട്ട പൊലീസ് അധികാരികളാണ്.
കുറ്റംചെയ്തവര്‍ ഭരണസ്വാധീനമുള്ളവരാണെന്നതില്‍ സംശയമില്ല. കുറ്റകൃത്യം ചെയ്തത് വാടകഗുണ്ടകളാണെങ്കില്‍ അവരെയും അവരെ അതിന് പ്രേരിപ്പിച്ച ഉന്നതരെയും നിയമത്തിനുമുന്നില്‍ ഉടന്‍ കൊണ്ടുവരാന്‍ കഴിയണം. കേസന്വേഷണത്തിനും കുറ്റവാളികളെപിടികൂടുന്നതിനും കൃഷ്ണകുമാറിന് ബോധം തിരിച്ചുകിട്ടുന്നതുവരെ കാത്തിരിക്കേണ്ടതില്ല. അന്വേഷണം വഴിതിരിച്ചുവിടാന്‍ തുടക്കത്തിലേ ശ്രമം തുടങ്ങിയിട്ടുണ്ട്. കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതായി കേള്‍ക്കുന്നു. അത്തരം ശ്രമം നടത്തുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഏതു സാഹചര്യത്തിലും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. വാളകത്ത് നടന്ന ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും ജനങ്ങളുടെ യഥാര്‍ഥ രോഷത്തിന്റെയും ആശങ്കയുടെയും ലക്ഷണമായി കാണാന്‍ കഴിയണം. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള ജാഗ്രത ജനങ്ങളുടെ ഭാഗത്തുനിന്ന് തുടരണം. ഇത്തരം പൈശാചികമായ ആക്രമണങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
deshabhimani editorial 011011

ReplyDelete