Saturday, October 1, 2011

നവംബറില്‍ സിപിഐ എം ദേശീയ പ്രക്ഷോഭം

വിലക്കയറ്റം തടയുക, അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ ആദ്യവാരം ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. നവംബര്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ പിക്കറ്റിങ്, പ്രകടനം എന്നിവ നടത്തുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു. രണ്ട് ദിവസമായി എ കെ ജി ഭവനില്‍ ചേര്‍ന്ന പിബി യോഗത്തിന്റെ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്.

വിലക്കയറ്റം തടഞ്ഞ് എല്ലാവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുക, യൂറിയയുടെ കരിഞ്ചന്ത വില്‍പ്പന തടഞ്ഞ് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് രാസവളം ലഭ്യമാക്കുക, തൊഴിലില്ലായ്മ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ലക്ഷക്കണക്കിന് വരുന്ന ഒഴിവുകള്‍ നികത്തുക, ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭവും പ്രചാരണവും. നവംബര്‍ എട്ടിന് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ നടത്തുന്ന ജയില്‍ നിറയ്ക്കല്‍ സമരത്തെ പാര്‍ടി പിന്തുണയ്ക്കുമെന്നും കാരാട്ട് അറിയിച്ചു. പെട്രോള്‍വില ലിറ്ററിന് 3.14 രൂപ വീണ്ടും വര്‍ധിപ്പിച്ചത് കടുത്ത ജനദ്രോഹ നടപടിയാണ്. പണപ്പെരുപ്പം 10 ശതമാനമായി ഉയര്‍ന്ന ഘട്ടത്തിലാണ് വിലവര്‍ധന. സ്വാഭാവികമായും ഭഭക്ഷ്യവസ്തുക്കളുടെയടക്കം വിലവര്‍ധിക്കാന്‍ ഇത് കാരണമാകും. ദാരിദ്ര്യരേഖ സംബന്ധിച്ച് ആസൂത്രണകമീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ജനവിരുദ്ധ സമീപനത്തിന് തെളിവാണ്. നഗരത്തില്‍ 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയും ദിവസവരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് പുറത്താണെന്നാണ് സത്യവാങ്മൂലം. സര്‍ക്കാര്‍ അവതരിപ്പിച്ച ഭഭക്ഷ്യസുരക്ഷാ ബില്ലില്‍ മാറ്റം വരുത്തണം. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരും കീഴെയുള്ളവരും എന്ന വിവേചനം എടുത്തുകളഞ്ഞ് സാര്‍വത്രികമായി ഭഭക്ഷ്യവസ്തുക്കള്‍ ലഭിക്കാനുള്ള അവകാശം നല്‍കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

deshabhimani 011011

1 comment:

  1. വിലക്കയറ്റം തടയുക, അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ ആദ്യവാരം ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. നവംബര്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ പിക്കറ്റിങ്, പ്രകടനം എന്നിവ നടത്തുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു. രണ്ട് ദിവസമായി എ കെ ജി ഭവനില്‍ ചേര്‍ന്ന പിബി യോഗത്തിന്റെ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്

    ReplyDelete