നാദാപുരം: മാനവസ്നേഹത്തിനും, മതവൈരം തീര്‍ക്കുന്ന കറുത്ത ശക്തികള്‍ക്കുമെതിരെ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമായി തൂവെള്ള വസ്ത്രധാരികളായ യുവജന കരുത്ത് അടിവെച്ച് നീങ്ങിയപ്പോള്‍ റോഡുകള്‍ വെളുത്ത പുഴകളായി. വര്‍ഗീയതയുടെ കനലുകളൂതി കുരുതിക്കളങ്ങള്‍ തീര്‍ക്കുന്നവരെ കരുതിയിരിക്കണമെന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് നാടിന്റെ യുവത്വം നടന്നുനീങ്ങിയപ്പോള്‍ മതേതര മനസ്സുകള്‍ പുളകിതമായി. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ ജനമനസ്സുണര്‍ത്താനും മതേതര കൂട്ടായ്മക്കുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജനപരേഡ് കടത്തനാടന്‍ മണ്ണില്‍ പുതിയ ചരിത്രം രചിച്ചു. ആയിരങ്ങള്‍ അണിനിരന്ന പരേഡ് സംഘാടകമികവുകൊണ്ടും ശ്രദ്ധേയമായി. കത്തിജ്വലിക്കുന്ന സൂര്യതാപവും പൊള്ളിക്കുന്ന ടാര്‍റോഡും യുവജനകരുത്തിന്റെ ആവേശം ചോര്‍ത്തിയില്ല.
ഞായറാഴ്ച രാവിലെ നാദാപുരത്ത് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂവായിരത്തോളം യുവതീയുവാക്കള്‍ അണിനിരന്ന പരേഡ് കുറ്റ്യാടിയിലേക്ക് നടന്നു നീങ്ങിയപ്പോള്‍ ആവേശക്കാഴ്ചയായി. പരേഡിനെ അഭിവാദ്യം ചെയ്യാനും ആശീര്‍വദിക്കാനും വഴിയോരങ്ങളില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. ബാന്റ്വാദ്യവും ഗായകസംഘവും അകമ്പടിയായ പരേഡ് മാനവസൗഹൃദത്തിന്റെ പുതിയ ഗീതം മുഴക്കിയാണ് മുന്നേറിയത്. പരേഡിന് കക്കട്ട്, മൊകേരി ടൗണുകളില്‍ സ്വീകരണം നല്‍കി. ഉദ്ഘാടനചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം ഗിരീഷ് അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ , ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ടി സി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. നാദാപുരം ബ്ലോക്ക് സെക്രട്ടറി ടി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കുറ്റ്യാടിയിലെ സമാപനചടങ്ങ് സിപിഐ എം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ കെ ഹനീഫ അധ്യക്ഷനായി. പി മോഹനന്‍ , കെ കെ ദിനേശന്‍ , എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു. എ എം റഷീദ് സ്വാഗതം പറഞ്ഞു.
deshabhimani 031011
മാനവസ്നേഹത്തിനും, മതവൈരം തീര്‍ക്കുന്ന കറുത്ത ശക്തികള്‍ക്കുമെതിരെ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമായി തൂവെള്ള വസ്ത്രധാരികളായ യുവജന കരുത്ത് അടിവെച്ച് നീങ്ങിയപ്പോള്‍ റോഡുകള്‍ വെളുത്ത പുഴകളായി. വര്‍ഗീയതയുടെ കനലുകളൂതി കുരുതിക്കളങ്ങള്‍ തീര്‍ക്കുന്നവരെ കരുതിയിരിക്കണമെന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് നാടിന്റെ യുവത്വം നടന്നുനീങ്ങിയപ്പോള്‍ മതേതര മനസ്സുകള്‍ പുളകിതമായി. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ ജനമനസ്സുണര്‍ത്താനും മതേതര കൂട്ടായ്മക്കുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജനപരേഡ് കടത്തനാടന്‍ മണ്ണില്‍ പുതിയ ചരിത്രം രചിച്ചു. ആയിരങ്ങള്‍ അണിനിരന്ന പരേഡ് സംഘാടകമികവുകൊണ്ടും ശ്രദ്ധേയമായി. കത്തിജ്വലിക്കുന്ന സൂര്യതാപവും പൊള്ളിക്കുന്ന ടാര്‍റോഡും യുവജനകരുത്തിന്റെ ആവേശം ചോര്‍ത്തിയില്ല.
ReplyDelete