Saturday, October 22, 2011
പെട്രോളിയം വിലവര്‍ധന: കേന്ദ്രം നിസ്സഹായരെന്ന് ജയ്പാല് റെഡ്ഡി
എണ്ണവില വര്‍ധിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്ന് പെട്രോളിയംമന്ത്രി ജയപാല്‍ റെഡ്ഡി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സഹായരാണ്. നിലവിലുള്ള എണ്ണവില നിര്‍ണ്ണയരീതി മാറ്റാനാവില്ല. ബിപിസിഎല്‍ - കൊച്ചി റിഫൈനറിയുടെ വര്‍ധിപ്പിച്ച സംസ്കരണശേഷി രാജ്യത്തിനു സമര്‍പ്പിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണവില നിര്‍ണയത്തിനുള്ള ഓട്ടോമാറ്റിക് പ്രൈസ് മെക്കാനിസം ഇപ്പോള്‍ പിന്‍വലിക്കാനാവില്ല. പെട്രോളിയം മാര്‍ക്കറ്റിങ് കമ്പനികള്‍ പ്രതിദിനം 272 കോടി രൂപയുടെ കടബാധ്യതയാണ് നേരിടുന്നത്. കര്‍ഷകര്‍ക്കും മറ്റും സബ്സിഡി നല്കുന്ന ഇനത്തില്‍ സര്‍ക്കാരിനും വന്‍ ബാധ്യതയാണുള്ളത്. പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള അയല്‍രാഷ്ട്രങ്ങളിലും ഇന്ത്യക്കും ലഭിക്കുന്ന ക്രൂഡ്ഓയില്‍ വിലയില്‍ വ്യത്യാസമുണ്ട്. അയല്‍രാജ്യങ്ങളില്‍ എണ്ണവില കുറവാണെന്ന പ്രചാരണം ശരിയല്ല. എണ്ണക്കമ്പനികളില്‍നിന്നുള്ള പാചകവാതകം ഗാര്‍ഹികാവശ്യത്തിന് ലഭ്യമാക്കണമെന്ന കേരളത്തിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രമന്ത്രിമാരുള്പ്പെട്ട ഉന്നതതല കമ്മിറ്റി ചര്‍ച്ചചെയ്ത് തീരുമാനിക്കും. പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനല്‍ അടുത്തവര്‍ഷം കമീഷന്‍ചെയ്യും. എല്‍പിജി ടെര്മിനലിനുണ്ടായിരുന്ന സാങ്കേതിതടസങ്ങള് നീങ്ങി. ചില പാരിസ്ഥിതികപ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ഇത് നീക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. ഡീസലിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ ഡീസല്‍കാറുകളുടെ വില്‍പ്പനനികുതി വര്‍ധിപ്പിക്കുമെന്നും ജയ്പാല് റെഡ്ഡി പറഞ്ഞു.
deshabhimani 221011
Labels:
വാർത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)

ReplyDelete