Sunday, October 23, 2011

കലാപത്തില്‍ മോഡിക്ക് പങ്ക്: അമിക്യസ് ക്യൂരി


ഗുജറാത്ത് കലാപത്തിനിടെ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു പങ്കുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂരി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ 2002ല്‍ നടന്ന നരഹത്യയിലും മോഡിക്കു പങ്കുള്ളതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നറിയുന്നു. അമിക്യസ് ക്യൂരി റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച അന്വേഷണസംഘത്തിന് കൈമാറി. മോഡിക്കെതിരെ അന്വേഷണം അവസാനിപ്പിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍പന്തിയിലുള്ള മോഡിക്കേറ്റ കനത്ത തിരിച്ചടിയാണ് റിപ്പോര്‍ട്ട്.

ഗുജറാത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലീം വിരുദ്ധ വികാരം വളര്‍ത്താന്‍ മോഡി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മൊഴി നല്‍കിയിരുന്നു. സഞ്ജീവ് ഭട്ടിനെ പോലുള്ള ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്താല്‍ മോഡി കുറ്റക്കാരനാണോ എന്ന് വ്യക്തമാകുമെന്നും അമിക്യസ് ക്യൂരി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കലാപക്കേസുകള്‍ അന്വേഷിച്ച എസ്ഐടി മോഡി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിനെതിരെ വ്യാപക ആക്ഷേപം വന്നതോടെയാണ് നിഷ്പക്ഷ നിരീക്ഷണം നടത്താനാണ് സുപ്രീംകോടതി രാജു രാമചന്ദ്രനെ നിയോഗിച്ചത്. ജാഫ്രിയുടെ വിധവ സാക്കിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അമിക്യസ് ക്യൂരിയെ നിയോഗിച്ചത്. അമിക്യസ് ക്യൂരി റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചാല്‍ മോഡിക്കെതിരെയുള്ള വിചാരണ വൈകാതെ ആരംഭിക്കും.

deshabhimani news

ഹിന്ദു വാര്‍ത്ത ഇവിടെ

1 comment:

  1. ഗുജറാത്ത് കലാപത്തിനിടെ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു പങ്കുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂരി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ 2002ല്‍ നടന്ന നരഹത്യയിലും മോഡിക്കു പങ്കുള്ളതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നറിയുന്നു. അമിക്യസ് ക്യൂരി റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച അന്വേഷണസംഘത്തിന് കൈമാറി. മോഡിക്കെതിരെ അന്വേഷണം അവസാനിപ്പിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

    ReplyDelete