വ്യാഴാഴ്ച രാവിലെ കല്‍പ്പറ്റയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നടത്തിയ ഇന്റര്‍വ്യൂവാണ് ഡിവൈഎഫ്ഐ തടഞ്ഞത്. നാല് ഒഴിവുകളിലാണ് നിയമനം നടത്താന്‍ ശ്രമിച്ചത്. എപ്ലോയ്മെന്റ് എക്സേഞ്ച് മുഖേന ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവരില്‍ നാലുപേരില്‍ നിന്നും നേരത്തെ തന്നെ ലക്ഷങ്ങള്‍ വാങ്ങി നിയമനം ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ആരോപണം. പാര്‍ട്ടൈം സ്വീപ്പര്‍ തസ്തിക സ്ഥിരം നിയമനമാണെന്ന് കാണിച്ചാണ് ലക്ഷങ്ങള്‍ വാങ്ങിയത്. നാല് ഒഴിവുകളിലേക്ക് 48പേരെ ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. സംഭവമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യൂ തടഞ്ഞു.
നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അധികൃതരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂടുതല്‍ ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഉദ്യോഗാര്‍ഥികളോട് ബിപിഎല്‍ സംബന്ധിച്ച രേഖകള്‍ കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരുന്നില്ല. നിയമനം സംബന്ധിച്ച മാനണ്ഡങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷം മാത്രമേ ഇന്റര്‍വ്യൂ നടത്താന്‍ അനുവദിക്കുകയുള്ളുവെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. പിന്നീട് കല്‍പ്പറ്റ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്റര്‍വ്യൂ നിര്‍ത്തിവെക്കാനും നിയമന മാനദണ്ഡങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷം മറ്റൊരു ദിവസം നടത്താനും തീരുമാനിച്ചത്. സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. പി എം സന്തോഷ്കുമാര്‍ , വി എന്‍ ഉണ്ണികൃഷ്ണന്‍ , എം മുഹമ്മദലി, എം വി സജേഷ്, വി ഹാരിസ് എന്നിവര്‍ സംസാരിച്ചു.
മെഡി. കോളേജില്‍ അധികൃതരുടെ അനാസ്ഥ: ഡിവൈഎഫ്ഐ ധര്‍ണ നടത്തി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ അഞ്ചുരോഗികള്‍ ഒരേ ദിവസം മരിക്കാനിടയായതില്‍ അധികൃതരുടെ വീഴ്ച്ചക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവാക്കള്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. വ്യാഴാഴ്ച രാവിലെ നടന്ന ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി അധികാരികളുടെ അശ്രദ്ധമുലം സംഭവിക്കുന്ന ദുരന്തങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് മുന്നോട്ട് പോകുമെന്ന് യുവജനനേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ എല്ലാവിധ ആധുനിക ചികിത്സാസൗകര്യങ്ങളും മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് അനുവദിച്ചിരുന്നു. അവ ഫലപ്രദമായി നടപ്പാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചയാണ് പല അത്യാഹിതങ്ങള്‍ക്കും കാരണമെന്നും നേതാക്കള്‍ പറഞ്ഞു. സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി കെ എന്‍ രവി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷ്, സംസ്ഥാനസമിതിയംഗം പി എന്‍ വിനു, ബ്ലോക്ക് സെക്രട്ടറി ടി എം സുരേഷ്, എം എസ് ഷാജി, ജയ്മോന്‍ രാജന്‍ , മഹേഷ്, രാജേഷ്, ശ്രീമോന്‍ എന്നവര്‍ സംസാരിച്ചു.
deshabhimani 211011
മൃഗസംരക്ഷണ വകുപ്പില്‍ കോഴവാങ്ങി പിന്‍വാതില്‍ നിയമനം നടത്താന്‍ നീക്കം. പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് സ്ഥിരം നിയമനം നടത്താനുള്ള നീക്കം ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവാക്കള്‍ തടഞ്ഞു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍വ്യൂ മാറ്റിവെക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ആ ശശിധരന്‍ നിര്‍ബന്ധിതരായി. ഉദ്യോഗാര്‍ഥികളില്‍ നിന്നും കോഴ വാങ്ങുന്നതിനായി വകുപ്പുമന്ത്രിയുടെ പാര്‍ടിയായ സോഷ്യലിസ്റ്റ് ജനതയുടെ ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമം പുറത്തായതോടെയാണ് യുവജന പ്രതിഷേധമുയര്‍ന്നത്.
ReplyDeleteഎസ്എടി ആശുപത്രിയില്‍ ശിശുമരണം തുടരുമ്പോഴും അനാസ്ഥ തുടരുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭമുയര്‍ത്തിക്കൊണ്ടുവരുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി ബിജുവും സെക്രട്ടറി എസ് പി ദീപക്കും പ്രസ്താവനയില്‍ അറിയിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബലമുപയോഗിച്ച് അറസ്റ്റുചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. എസ്എടിയില്‍ അണുബാധനിമിത്തം ഒന്നരമാസത്തിനകം നൂറിലധികം കുട്ടികള്‍ മരിച്ചിട്ടും സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ശിശുമരണം ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന് ഡിവൈഎഫ്ഐ. ആശുപത്രി സൂപ്രണ്ട് ഏഴുദിവസം അവധിയെടുത്തതോടെ എസ്എടി നാഥനില്ലാകളരിയായി മാറി. ഇന്നും ഒരു കുട്ടി മരിച്ചതായി അറിയാന്‍ കഴിഞ്ഞു. യുവജനപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ബി ബിജുവും സെക്രട്ടറി എസ് പി ദീപകും പ്രസ്താവനയില്‍ അറിയിച്ചു.(23-Oct-2011)
ReplyDelete