മുതലാളിത്തം അനിവാര്യമായ തകര്‍ച്ച നേരിടുകയാണ്. ലോകത്ത് പുതിയ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. അമേരിക്കയില്‍ ആയിരക്കണക്കിനു പേരാണ് തെരുവിലിറങ്ങുന്നത്. ഒന്നിനെയും ഭയമില്ലാതെ പോരാടുന്നവര്‍ വെല്ലുവിളിക്കുന്നത് വ്യവസ്ഥിതിയെയാണ്. അനുദിനം ഇത് ശക്തിപ്പെടുന്നു. അന്തര്‍ദേശീയമായി ഇടതുപക്ഷം അതിന്റെ യഥാര്‍ഥ പങ്ക് നിര്‍വഹിച്ചുവരികയാണ്. ലോകക്രമത്തില്‍ ഇത് മാറ്റമുണ്ടാക്കും. റഷ്യയില്‍ 50 ലക്ഷം യുവാക്കളാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതുതായി അംഗങ്ങളായത്. ഇടതുപാര്‍ടികള്‍ തകര്‍ന്നുവെന്നു പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്. ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും മുതലാളിത്തത്തിന്റെ പാതയാണ് പിന്തുടരുന്നത്. ഇതിനെതിരെയും ജനാഭിപ്രായം ശക്തിപ്പെടുകയാണെന്നും അദേഹം പറഞ്ഞു.
അടിസ്ഥാന പ്രശ്നങ്ങളില്‍ തൊടുന്നുവെന്നതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ സവിശേഷതയെന്ന് ചടങ്ങില്‍ സംസാരിച്ച പി രാജീവ് എംപി പറഞ്ഞു. എന്നാല്‍ , വലതുപക്ഷ മാധ്യമങ്ങള്‍ ഇത് സമര്‍ഥമായി മറച്ചുവയ്ക്കുകയാണ്. പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇവര്‍ ഇടപെടുന്നത്. മാധ്യമങ്ങള്‍ മാറ്റത്തിന്റെ ശക്തികളാകുന്നതിനുപകരം ഭരണവര്‍ഗത്തിന്റെ ഉപകരണങ്ങളാകുകയാണ്. മുതലാളിത്തത്തില്‍ പ്രതിസന്ധിയുടെ ഇടവേള കുറയുകയാണ്. 2008ല്‍ ഉണ്ടായ പ്രതിസന്ധി അമേരിക്ക യഥാര്‍ഥത്തില്‍ മറികടക്കുകയായിരുന്നില്ല, മൂടിവയ്ക്കുകയായിരുന്നു. 2011ല്‍ വീണ്ടും ഇത് ശക്തിപ്പെടുകയാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും ഇതേ പ്രതിസന്ധിതന്നെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐഎസ്ജിഇഎഫ് ചെയര്‍മാന്‍ ആര്‍ ജി കാര്‍ണിക് അധ്യക്ഷനായി. കേരളത്തില്‍നിന്നു പ്രസിദ്ധീകരിച്ച എംപ്ലോയീസ് ഫോറത്തിന്റെ ആദ്യപ്രതി മാസികയുടെ ചീഫ് എഡിറ്റര്‍കൂടിയായ സുകോമള്‍ സെന്നില്‍നിന്ന് എഫ്എസ്ഇടിഒ പ്രസിഡന്റ് എം ഷാജഹാന്‍ ഏറ്റുവാങ്ങി. എംപ്ലോയീസ് ഫോറത്തിന്റെ സംസ്ഥാനത്തെ 47,736 വരിക്കാരുടെ ലിസ്റ്റ് എഐഎസ്ജിഇഎഫ് വൈസ്ചെയര്‍മാന്‍ പി എച്ച് എം ഇസ്മായില്‍ സുകോമള്‍ സെന്നിന് കൈമാറി. എഐഎസ്ജിഇഎഫ് സെക്രട്ടറി എ ശ്രീകുമാര്‍ സ്വാഗതവും കെ ശിവകുമാര്‍ നന്ദിയും പറഞ്ഞു. സി എച്ച് അശോകന്‍ , കെ പി മേരി, കെ രാജേന്ദ്രന്‍ , വി എം പവിത്രന്‍ , എസ് യു രാജീവ്, വേലായുധന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്നു മാത്രമായിരുന്നു എംപ്ലോയീസ് ഫോറം പ്രസിദ്ധീകരിച്ചിരുന്നത്.
തൊഴിലാളികള്‍ക്കെതിരായ കടന്നാക്രമണം രൂക്ഷമാകുന്നു: കെ എന്‍ രവീന്ദ്രനാഥ്
സാര്‍വദേശീയ സാമ്പത്തികക്കുഴപ്പത്തെ തുടര്‍ന്ന് ലോകമെങ്ങും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണം രൂക്ഷമായിരിക്കുകയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു. നവംബര്‍ എട്ടിന്റെ ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങളുടെ ഉല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്നു. ഉള്ളവരുടെ തൊഴില്‍തന്നെ നഷ്ടപ്പെടുന്നു. തുടര്‍ന്ന് തൊഴില്‍നിയമങ്ങള്‍ സാര്‍വത്രികമായി ലംഘിക്കപ്പെടുന്ന അവസ്ഥയാണ്. ഹരിയാനയില്‍ മാരുതി കമ്പനിയില്‍ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഐടി മേഖലയില്‍ 12 മണിക്കൂര്‍വരെയാണ് പണിയെടുപ്പിക്കുന്നത്. പ്രതിസന്ധി അതിവേഗം മൂര്‍ഛിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ നടക്കുന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം ഇതിന്റെ ഭാഗമാണ്-അദ്ദേഹം പറഞ്ഞു.
കെ പി ശങ്കരദാസ് അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ഒ ഹബീബ്, അഡ്വ. എ എ ബഷീര്‍ , വി ശ്രീകുമാരന്‍നായര്‍ , എം എസ് റാവുത്തര്‍ , മാഹിന്‍ അബൂബക്കര്‍ , ചാള്‍സ് ജോര്‍ജ്, ഡി പി ദാസന്‍ , സോണിയ ജോര്‍ജ്, ഡി ഹരികൃഷ്ണന്‍ , കല്ലട നെപ്പോളിയന്‍ , കവടിയാര്‍ ധര്‍മന്‍ , കുരിശുമുത്തന്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു ജില്ലാസെക്രട്ടറി എസ് എസ് പോറ്റി പ്രവര്‍ത്തനപരിപാടി അവതരിപ്പിച്ചു.
deshabhimani 211011
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ മുതലാളിത്തത്തിനെതിരെ ലോകവ്യാപകമായി ശകതിപ്പെടുന്ന ജനമുന്നേറ്റത്തിന്റെ ഭാഗമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുകോമള്‍ സെന്‍ പറഞ്ഞു. സംസ്ഥാന ജീനക്കാരുടെയും അധ്യാപകരുടെയും ദേശീയ സംഘടനയായ അഖിലേന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ (എഐഎസ്ജിഇഎഫ്) മുഖപത്രമായ "എംപ്ലോയീസ് ഫോറം" സംസ്ഥാനത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete