എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രതിയായ കേസ് ഉള്‍പ്പെടെ രണ്ട് അഴിമതിക്കേസ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിജിലന്‍സ് എഴുതിത്തള്ളുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് വനിത നേതാവ് ആള്‍മാറാട്ടം നടത്തി പണംതട്ടിയ കേസ് പിന്‍വലിക്കാനും വിജിലന്‍സ് ഹര്‍ജി നല്‍കി. കൃഷിവകുപ്പ് ജൂനിയര്‍ സൂപ്രണ്ടായിരുന്ന എന്‍ജിഒ അസോസിയേഷന്‍ നേതാവ് കെ കരുണാകരന്‍പിള്ള വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ് തെളിവില്ലെന്നു വരുത്തിയാണ് എഴുതിത്തള്ളുന്നത്. എഴുതിത്തള്ളുന്നതിനുള്ള അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ചു. 22ന് കേസ് പരിഗണിക്കും.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത് കരുണാകരന്‍പിള്ള നിയമനത്തിലും സ്ഥലംമാറ്റത്തിലും ഇടപെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. കരുണാകരന്‍പിള്ളയ്ക്ക് പുതിയ പദവി നല്‍കാനുള്ള നീക്കം നടക്കുന്നുണ്ട്. കേസ് പിന്‍വലിക്കുന്നത് ഇതിനുവേണ്ടിയാണെന്നാണ് സൂചന.
തൊടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ തൊടിയൂര്‍ വസന്തകുമാരിക്കെതിരായ കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഹര്‍ജി നല്‍കി. ഇവര്‍ പ്രസിഡന്റായിരിക്കെ ജനകീയ മത്സ്യക്കൃഷി പദ്ധതിക്ക് അനുവദിച്ച ഒന്നരലക്ഷം രൂപ വ്യാജ ഒപ്പിട്ട് തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വസന്തകുമാരി ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാരെന്നു കണ്ടെത്തി വിജിലന്‍സ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന് തെളിവില്ലെന്നും വാക്കാലുള്ള മൊഴികള്‍മാത്രമേ ഉള്ളൂവെന്നുമാണ് ഇപ്പോള്‍ വിജിലന്‍സിന്റെ വാദം. കോര്‍പറേഷന്‍ അസി. എന്‍ജിനിയറും മേലാറന്നൂര്‍ സ്വദേശിയുമായ ഇ ഗോപാലകൃഷ്ണനെതിരായ കേസും എഴുതിത്തള്ളണമെന്ന് കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.
deshabhimani 191111

ReplyDelete