ഈ വര്‍ഷം യൂറോപ്പിലെത്തുന്ന സാന്താക്ലോസ് തീര്‍ത്തും ദരിദ്രനായിരിക്കുമെന്ന് വിലയിരുത്തല്‍. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഘോഷിക്കുന്ന ക്രിസ്മസില്‍ ആര്‍ഭാടങ്ങള്‍ തീര്‍ത്തും കുറവായിരിക്കുമെന്നാണ് ബ്രിട്ടനിലെ സാധാരണക്കാര്‍ തന്നെ പറയുന്നത്. ക്രിസ്മസിന് ജനങ്ങളെ സന്ദര്‍ശിക്കാനെത്തുന്ന സാന്താക്ലോസിന്റെ സഞ്ചിയില്‍ പോലും സമ്മാനങ്ങളുടെ അമിതഭാരം കണ്ടേക്കില്ലെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.
വിലക്കയറ്റവും വേതന വര്‍ദ്ധനവ് ഇല്ലാതിരിക്കുന്നതും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലൊടിച്ച സാഹചര്യത്തിലാണ് രാജ്യം തീര്‍ത്തും ദരിദ്രമായ ഒരു ക്രിസ്മസിനെ ഉറ്റുനോക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഈ രീതിയില്‍ തുടര്‍ന്നാല്‍ ഉടന്‍ തന്നെ വായ്പാ പ്രതിസന്ധിക്കും രാജ്യം സാക്ഷിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്‌ടോബറോടെ യൂറോപ്യന്‍ യൂണിയന് കീഴിലുള്ള 27 രാഷ്ട്രങ്ങളിലെയും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നഷ്ടമായിരിക്കുകയാണ്.
ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ മഷിയന്‍ ഓപ്പറേറ്റായി ജോലി ചെയ്യുന്ന ബെന്‍ ബോമര്‍ പറയുന്നത് താന്‍ തീര്‍ച്ചയായും ഈ വര്‍ഷം വളരെ കുറച്ചു മാത്രമേ ചിലവഴിക്കൂവെന്നാണ്. യൂറോ സൃഷ്ടിച്ച പ്രതിസന്ധിയുടെ സ്വാധീനം ഭൂഖണ്ഡത്തിലെമ്പാടും കാണാന്‍ കഴിയുമെന്നും ഇതിന്റെ ഫലമായി താനടക്കമുള്ള തൊഴിലാളികളുടെയെല്ലാം വരുമാനത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വരുമാനം കുറഞ്ഞാല്‍ തങ്ങള്‍ക്ക് എങ്ങനെ അധികം ചെലവഴിക്കാന്‍ സാധിക്കുമെന്നാണ് മിക്ക തൊഴിലാളികളും ചോദിക്കുന്നത്.
യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ താരതമ്യേന സാമ്പത്തിക പ്രതിസന്ധി കുറച്ചു ബാധിച്ചിരിക്കുന്ന രാഷ്ട്രമാണ് ജര്‍മ്മനി. യൂറോപ്പിലെ റീടെയ്ല്‍ വ്യാപാര നിരീക്ഷകരായ കള്‍മിനോ പറയുന്നത് ഡിസംബറില്‍ യൂറോസോണിലെ പതിനേഴ് ബ്ലോക്കുകളിലായി വെറും 0.8 ശതമാനം ചെറുകിട വ്യാപാര വര്‍ദ്ധനവ് മാത്രമായിരിക്കും ഉണ്ടാകുക എന്നാണ്. ഇതില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടാകുന്നത് ജര്‍മ്മനിയിലും ഫ്രാന്‍സിലുമായിരിക്കും.
റീടെയ്ല്‍ വ്യാപാരത്തില്‍ വ്യാപാരികള്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ അളവ് 2.3 ശതമാനം കുറയാനാണ് സാധ്യത. 1999ല്‍ യൂറോയുടെ രൂപീകരണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് ഇത്. സ്‌പെയിനില്‍ 4.3 ശതമാനവും പോര്‍ച്ചുഗലില്‍ 5.2 ശതമാനവും ഗ്രീസില്‍ എട്ട് ശതമാനവും കുറവുണ്ടാകും. യൂറോപ്പില്‍ ഈ മൂന്നു രാജ്യങ്ങളെയുമാണ് സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്.
യൂറോസോണിന് പുറത്തും സ്ഥിതിഗതികള്‍ മറിച്ചല്ല. സര്‍ക്കാര്‍ ചെലവുകള്‍ വരെ കുറച്ചിരിക്കുന്ന ബ്രിട്ടനിലും ക്രിസ്മസിന് കാര്യമായ വ്യാപാര വര്‍ദ്ധനവിന് സാധ്യതയില്ലെന്ന് കള്‍മിനോ വിലയിരുത്തുന്നു.
janayugom 271111

ReplyDelete