കാര്‍ഷിക കടക്കെണിയില്‍പ്പെട്ട ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. പുല്‍പ്പളളി ആനപ്പാറയില്‍ പാലത്തിങ്കല്‍ ജോര്‍ജ് (56) ആണ് വിഷം കഴിച്ചുമരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടത്. മൂന്നുസെന്റ് ഭൂമി മാത്രമുള്ള ജോര്‍ജിന് സ്വാശ്രയസംഘങ്ങളിലും അയല്‍ക്കൂട്ടങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇഞ്ചിയും വാഴയും പാട്ടത്തിനെടുത്തഭൂമിയില്‍ കൃഷിചെയ്തുവരുന്ന ജോര്‍ജിന്റെ കൃഷി മുഴുവന്‍ നശിച്ചു. ഇതിനെത്തുടര്‍ന്ന് കടക്കെണിയിലായതാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: മോളി. മകന്‍ : മനു.
deshabhimani news
കാര്‍ഷിക കടക്കെണിയില്‍പ്പെട്ട ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. പുല്‍പ്പളളി ആനപ്പാറയില്‍ പാലത്തിങ്കല്‍ ജോര്‍ജ് (56) ആണ് വിഷം കഴിച്ചുമരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടത്
ReplyDelete