Thursday, November 24, 2011

പിറവത്ത് യുഡിഎഫ് ഭരണത്തിനെതിരെ വിധിയെഴുതണം വിഎസ്

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആറുമാസം കൊണ്ടുതന്നെ ദുര്‍മുഖം കാട്ടിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

കര്‍മപരിപാടികളുമായി ഉമ്മന്‍ചാണ്ടി ജനങ്ങളെ പറ്റിക്കുകയാണ്. 100 ദിവസത്തെ കര്‍മപരിപാടിയില്‍ മന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിക്കുതന്നെ പാമോയില്‍ കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് പറഞ്ഞ വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തി. ഐസ്ക്രീംകേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം കൊടുത്തു. ആരോപണത്തില്‍പ്പെട്ട തച്ചങ്കരിയെപ്പോലുള്ളവരെ വീണ്ടും തിരിച്ചെടുത്തു.

വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസ് തേച്ചുമാച്ചു. ബാലകൃഷ്ണപിള്ളയെയും മകന്‍ ഗണേഷ്കുമാറിനെയും ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല.സദാചാരപൊലീസ് ചമഞ്ഞ തീവ്രവാദികള്‍ ജനങ്ങളെ തല്ലിക്കൊല്ലുന്നു. പൊലീസില്‍ ക്രിമിനലുകള്‍ തലപൊക്കി. സംസ്ഥാനത്ത് കൊള്ളയും കൊലയും നടക്കുന്നു. ദേശീയസാഹചര്യവും അന്തര്‍ദേശീയസാഹചര്യവും വിലയിരുത്തിവേണം പിറവത്തെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് നേരിടേണ്ടത്. 99 ശതമാനം ജനങ്ങളെയും ചൂഷണം ചെയ്തു ജീവിക്കുന്നവര്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്നത്. ഇന്നത്തെ കാലത്തിന്റെ ചുവരെഴുത്തുകള്‍ കണ്ട് മനസിലാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവണം. കോടികളുടെ അഴിമതിയാണ് നടക്കുന്നത്. പൊതുമേഖലകളെല്ലാം തകര്‍ത്ത് സ്വകാര്യകുത്തകക്ക് അവസരമൊരുക്കുകയാണ്. പിറവത്തെ തെരഞ്ഞെടുപ്പിന് അതുകൊണ്ടുതന്നെ വലിയപ്രധാന്യമുണ്ട്. യുഡിഎഫിനെതിരെ ശക്തമായ വിധിയെഴുത്താവണമെന്നും വി എസ് പറഞ്ഞു.

deshabhimani news

1 comment:

  1. കര്‍മപരിപാടികളുമായി ഉമ്മന്‍ചാണ്ടി ജനങ്ങളെ പറ്റിക്കുകയാണ്. 100 ദിവസത്തെ കര്‍മപരിപാടിയില്‍ മന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിക്കുതന്നെ പാമോയില്‍ കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് പറഞ്ഞ വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തി. ഐസ്ക്രീംകേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം കൊടുത്തു. ആരോപണത്തില്‍പ്പെട്ട തച്ചങ്കരിയെപ്പോലുള്ളവരെ വീണ്ടും തിരിച്ചെടുത്തു.

    ReplyDelete