Thursday, November 24, 2011

നദികള്‍ കുത്തകകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

കേരളത്തിലെ നദികളെ കമ്പിവേലികെട്ടിത്തിരിച്ച് വെള്ളം കുത്തകകള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ശമ്പളപരിഷ്കരണം ഉത്തരവ് ആക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സംയുക്ത സമരസമിതി സെക്രട്ടറിയറ്റിനുമുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ ധര്‍ണാസമരംഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ് രഞ്ജീവ് അധ്യക്ഷനായി.പ്രകൃതിയുടെ വരദാനമായ ജലസമ്പത്ത് ജനങ്ങളില്‍നിന്ന് അന്യമാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ സപ്തധാരാ പദ്ധതിയിലൂടെ നടക്കുന്നത്. മിണ്ടാപ്രാണികളുടെ കുടിവെള്ളം മുട്ടിച്ച് പുതിയ പദ്ധതിയിലൂടെ നദികള്‍ വിദേശ, സ്വദേശ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ . ഇത് മനുഷ്യന്റെ ജന്മാവകാശമായ കുടിവെള്ളം തടയാനും ഇടവരുത്തുമെന്ന് ആനത്തലവട്ടം പറഞ്ഞു. ജീവജലം വില്‍പ്പനച്ചരക്കാക്കുന്ന പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെ മോഹന്‍കുമാര്‍ (വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍), കെ ശിവകുമാര്‍ (കെജിഒഎ) കെ ശശാങ്കന്‍ (സിഐടിയു) പി എസ് രാജീവന്‍ (എഐടിയുസി), ജി ശശി (യുടിയുസി), സി ആര്‍ ചന്ദ്രകുമാര്‍ (അപ്പെക്ക്), ബി ബൈജു ഓഫീസേഴ്സ് അസോസിയേഷന്‍), കല്ലട ഫ്രാന്‍സിസ് (കെടിയുസി), എസ് വിജയകുമാര്‍ (ഡ്രൈവേഴ്സ് അസോസിയേഷന്‍) എന്നിവര്‍ സംസാരിച്ചു.

deshabhimani 241111

No comments:

Post a Comment