Monday, November 28, 2011

2ജി: കനിമൊഴിക്ക് ജാമ്യം

2ജി സ്പെക്ട്രം കേസില്‍ ഡിഎംകെ എംപി കനിമൊഴിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയ്ക്കുള്ള രണ്ടു ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വി കെ ഷാലിയാണ് കേസില്‍ വാദം കേട്ടത്. മെയ് 20 മുതല്‍ കനിമൊഴി ജയിലിലായിരുന്നു. കേസില്‍ അഞ്ച് കോര്‍പ്പറേറ്റ് മേധാവികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് തന്റെ ജാമ്യാപേക്ഷയില വാദം കേള്‍ക്കല്‍ നേരത്തെയാക്കാന്‍ ആവശ്യപ്പെട്ട് കനിമൊഴി ഹര്‍ജി നല്‍കിയത്. ഡിസംബര്‍ ഒന്നിനായിരുന്നു കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്.

കനിമൊഴിക്കു പുറമെ സിനിമാ നിര്‍മാതാവ് കരിം മൊറാനി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ , ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. അതേസമയം മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെറുവയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ബെറുവയൊഴികെയുള്ള നാലുപേര്‍ക്ക് ജാമ്യം നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്ന് സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

deshabhimani news

1 comment:

  1. 2ജി സ്പെക്ട്രം കേസില്‍ ഡിഎംകെ എംപി കനിമൊഴിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയ്ക്കുള്ള രണ്ടു ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വി കെ ഷാലിയാണ് കേസില്‍ വാദം കേട്ടത്. മെയ് 20 മുതല്‍ കനിമൊഴി ജയിലിലായിരുന്നു. കേസില്‍ അഞ്ച് കോര്‍പ്പറേറ്റ് മേധാവികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് തന്റെ ജാമ്യാപേക്ഷയില വാദം കേള്‍ക്കല്‍ നേരത്തെയാക്കാന്‍ ആവശ്യപ്പെട്ട് കനിമൊഴി ഹര്‍ജി നല്‍കിയത്. ഡിസംബര്‍ ഒന്നിനായിരുന്നു കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്.

    ReplyDelete