തൃശൂര്‍ : ജനരോഷം ഭയന്ന് ചീഫ് വിപ്പ് വീണ്ടും തടിതപ്പി. കേരള കോണ്‍ഗ്രസ് മാണിവിഭാഗം ജില്ലാസമ്മേളനത്തിന് ശനിയാഴ്ച ടൗണ്‍ ഹാളില്‍ എത്തുമെന്നാണ് ജോര്‍ജ് നേതാക്കളെ അറിയിച്ചിരുന്നത്. പാര്‍ടി ചെയര്‍മാന്‍ കെ എം മാണി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ , വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തുമെന്നും വൈസ് ചെയര്‍മാനും ഗവണ്‍മെന്റ് ചീഫ് വിപ്പും സംസാരിക്കുമെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. നോട്ടീസിലും ജോര്‍ജിന്റെ പേരും പടവും നല്‍കി. മാണിയും ജോസഫും പങ്കെടുത്തെങ്കിലും ജനരോഷം ഭയന്ന് ജോര്‍ജ് പരിപാടി റദ്ദാക്കി.
കെ എം മാണി പങ്കെടുക്കുന്ന ചടങ്ങില്‍ ജോര്‍ജിന്റെ സാന്നിധ്യം ചടങ്ങ് കുളമാക്കുമെന്ന് നേതാക്കള്‍ ഭയന്നിരുന്നു. അതിനാല്‍ ജോര്‍ജിനെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനും ആരും തുനിഞ്ഞില്ല. നോട്ടീസില്‍ പേരുണ്ടെങ്കില്‍ അസാന്നിധ്യത്തിലും സ്വാഗതം പറയുന്ന പതിവ് കേരളകോണ്‍ഗ്രസുകാര്‍ക്ക് പതിവാണെങ്കിലും ശനിയാഴ്ച ടൗണ്‍ഹാളില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ സ്വാഗത പ്രസംഗത്തിലടക്കം ഒരു നേതാവും ചീഫ് വിപ്പിന്റെ പേര് പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും എ കെ ബാലനുമെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ജോര്‍ജിനെതിരെ മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവാക്കള്‍ ടൗണ്‍ഹാളിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സി സുമേഷ്, സെക്രട്ടറിയറ്റംഗങ്ങളായ എസ് ബസന്ത്ലാല്‍ , വി എന്‍ രാജേഷ്, തൃശൂര്‍ ബ്ലോക്ക് പ്രസിഡന്റ അനൂപ് ഡേവിസ് കാട, സെക്രട്ടറി പി ആര്‍ കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
deshabhimani 271111
ജനരോഷം ഭയന്ന് ചീഫ് വിപ്പ് വീണ്ടും തടിതപ്പി. കേരള കോണ്‍ഗ്രസ് മാണിവിഭാഗം ജില്ലാസമ്മേളനത്തിന് ശനിയാഴ്ച ടൗണ്‍ ഹാളില്‍ എത്തുമെന്നാണ് ജോര്‍ജ് നേതാക്കളെ അറിയിച്ചിരുന്നത്. പാര്‍ടി ചെയര്‍മാന്‍ കെ എം മാണി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ , വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തുമെന്നും വൈസ് ചെയര്‍മാനും ഗവണ്‍മെന്റ് ചീഫ് വിപ്പും സംസാരിക്കുമെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. നോട്ടീസിലും ജോര്‍ജിന്റെ പേരും പടവും നല്‍കി. മാണിയും ജോസഫും പങ്കെടുത്തെങ്കിലും ജനരോഷം ഭയന്ന് ജോര്‍ജ് പരിപാടി റദ്ദാക്കി.
ReplyDelete