Friday, November 25, 2011

ജാതിപ്പേര് പറഞ്ഞുകൂടെങ്കില്‍ ആനുകൂല്യം പറ്റരുതെന്ന് ജോര്‍ജ്

പരവന്‍ സമുദായം പട്ടികജാതിയല്ലെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇതുവരെ മറ്റു ചിലരെക്കൊണ്ട് പിന്നില്‍നിന്ന് കളിപ്പിച്ച ജോര്‍ജ് ഇതാദ്യമായാണ് പരസ്യമായി രംഗത്തിറങ്ങിയത്. പട്ടികജാതിക്കാരന്‍ എന്ന് വിളിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ അതിന്റെ പേരിലുള്ള ആനുകൂല്യം പറ്റരുതെന്നും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളും മുസ്ലിമും ചേര്‍ന്ന സുപ്രീംകോടതി ബെഞ്ചാണ് പരവക്കുറുപ്പുമാരെയും മലബാറിലെ വേട്ടുവന്മാരെയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് വിധി പുറപ്പെടുവിച്ചത്. അതുകൊണ്ട് ക്രിസ്ത്യാനിയായ തനിക്കും മലബാറിലെ പരവന്‍ സമുദായം പട്ടികജാതിയല്ലെന്നു പറയാം. മലബാറിലെ പരവന്‍ സമുദായത്തെ പട്ടികജാതിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സുപ്രീംകോടതിവരെ പോകും. എ കെ ബാലന്‍ എംഎല്‍എ പട്ടികജാതിക്കാരനല്ലെന്നും ജോര്‍ജ് അവകാശപ്പെട്ടു.

deshabhimani 251111

3 comments:

  1. പരവന്‍ സമുദായം പട്ടികജാതിയല്ലെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇതുവരെ മറ്റു ചിലരെക്കൊണ്ട് പിന്നില്‍നിന്ന് കളിപ്പിച്ച ജോര്‍ജ് ഇതാദ്യമായാണ് പരസ്യമായി രംഗത്തിറങ്ങിയത്. പട്ടികജാതിക്കാരന്‍ എന്ന് വിളിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ അതിന്റെ പേരിലുള്ള ആനുകൂല്യം പറ്റരുതെന്നും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. അപ്പോഴും ജോര്‍ജ്ജ് ചെയ്തത് കുറ്റം തന്നെ. പട്ടികജാതിക്കാരനല്ലാത്ത്ത ബാലനെ "പട്ടികജാതിക്കാരന്‍ " എന്ന് ആക്ഷേപിച്ചു.

    ReplyDelete
  3. കോഴിക്കോട്: വേട്ടുവന്‍ പട്ടികജാതിക്കാരന്‍ അല്ലെന്നുള്ള ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വേട്ടുവ മഹാസഭ ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. കേരള സംസ്ഥാനം നിലവില്‍വന്നശേഷം പുറത്തുവന്ന ആദ്യ പട്ടികജാതി ലിസ്റ്റില്‍ വേട്ടുവന്‍ ഉള്‍പ്പെട്ടതാണ്. 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി പട്ടികയില്‍ ഭേദഗതി വരുത്തിയപ്പോഴും വേട്ടുവന്‍ വിഭാഗത്തെ പട്ടികയില്‍ നിലനിര്‍ത്തിയതായും സെക്രട്ടറി അറിയിച്ചു.

    ReplyDelete