Monday, November 28, 2011

പാര്‍ടി കോണ്‍ഗ്രസ്: വെബ്സൈറ്റായി

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ഔദ്യോഗിക വെബ്സൈറ്റ് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. http://www.kozhikodepartycongress.org/ എന്നതാണ് വിലാസം. പാര്‍ടിയുടെ ദേശീയ ചരിത്രം, പാര്‍ടി കോണ്‍ഗ്രസുകളുടെ ചരിത്രം, കേരള ത്തിലെ പാര്‍ടി ചരിത്രം എന്നിവ ചരിത്രം എന്ന ലിങ്കില്‍ ലഭിക്കും. കോഴിക്കോടിന്റെ ചരിത്രം, ഭൂമിശാസ്ത്രം, ജനത എന്നിവ കോഴിക്കോട് എന്ന ലിങ്കില്‍ നിന്നും പാര്‍ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ലേറ്റസ്റ്റ് ഇവന്റ്സ് എന്ന ലിങ്കില്‍ നിന്നും ലഭിക്കും. പത്രക്കുറിപ്പുകളും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കോഴിക്കോട് ലിങ്കില്‍ ലഭ്യമാകും. സാര്‍വദേശീയ ഗാനത്തോടെ ആരംഭിക്കുന്ന വെബ്സൈറ്റില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ , ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പാര്‍ടി കോണ്‍ഗ്രസിന്റെ പ്രസക്തിയെയും സംഘാടനത്തെയും സംബന്ധിച്ച് വിവരിക്കുന്ന വീഡിയോദൃശ്യങ്ങളുമുണ്ട്. പ്രത്യശാസ്ത്രരേഖയും മറ്റ് ഔദ്യോഗിക രേഖകളും ലഭ്യമാവുന്ന മുറയ്ക്ക് വെബ്സൈറ്റില്‍ ദൃശ്യമാവും.

സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. എന്‍ കെ രാധ, പി സതീദേവി, എം ഭാസ്കരന്‍ , സി ഭാസ്കരന്‍ , കെ ചന്ദ്രന്‍ , ടി പി ബാലകൃഷ്ണന്‍ നായര്‍ , പുരുഷന്‍ കടലുണ്ടി എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു.

യുട്യൂബിലെ സി.പി.ഐ എം ചാനല്‍ 

ഫേസ്ബുക്ക് പേജ് 

1 comment:

  1. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ഔദ്യോഗിക വെബ്സൈറ്റ് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. http://www.kozhikodepartycongress.org/ എന്നതാണ് വിലാസം.

    ReplyDelete