Sunday, November 27, 2011

ഇടുക്കിയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ .

കേരളത്തിലെ മുപ്പത് ലക്ഷത്തോളം ജനങ്ങളെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന പ്രശ്നത്തില്‍ കേന്ദ്രം അനങ്ങാപ്പാറ നയം ഉപേക്ഷിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇടുക്കിയില്‍ അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നത് ഒഴിവാക്കാനാകില്ല. അതേസമയം മുല്ലപ്പെരിയാര്‍ വിഷയം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇ എസ് ബിജിമോള്‍ എംഎല്‍എ ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. ചപ്പാത്ത് സമരപ്പന്തലിലാണ് നിരാഹാരം നടത്തുക.

deshabhimani news

2 comments:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ .

    ReplyDelete
  2. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള ഗവണ്‍മെന്റിന് അധികാരമുണ്ടെന്ന കാര്യം തമിഴ്നാട് വിസ്മരിക്കരുതെന്ന് ധനകാര്യമന്ത്രി കെ എം മാണി. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സംസ്ഥാനസര്‍ക്കാരിന്റേതല്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം. കൊച്ചിയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ ബോഡിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരിന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളെ വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാവണം. അഞ്ചു ജില്ലകളിലെ 40 ലക്ഷത്തോളം ജനങ്ങള്‍ വലിയ ഭീഷണിയില്‍ കഴിയുമ്പോള്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിസംഗത പാലിക്കാന്‍ കഴിയില്ല. കേന്ദ്രത്തിന്റെ നിസംഗതയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജോസ് കെ മാണി എംപി പാര്‍ലമെന്റിനു മുന്നിലും റോഷി അഗസ്റ്റിന്‍ എംഎല്‍എ സെക്രട്ടറിയറ്റിനു മുന്നിലും ഉപവസിക്കും.

    ReplyDelete