മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി ജെ ജോസഫും ചൊവ്വാഴ്ച പ്രധാനമന്ത്രിയെ കാണും. കേന്ദ്ര ജലവിവിഭവ മന്ത്രിയുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചകള്‍ തൃപ്തികരമാണെന്ന് കേരള മന്ത്രിമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശാസ്ത്രീയമായി പഠിച്ചശേഷം നടപടിയെന്ന് കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പ് നല്‍കി. തമിഴ്നാടുമായുള്ള നിലനില്‍ക്കുന്ന തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. പുതിയ ഡാം നിര്‍മ്മിക്കാന്‍ പാരിസ്ഥിതിക അനുമതി നല്‍കണമെന്നും ഡാം നിര്‍മ്മാണം പൂര്‍ത്തിയാകും വരെ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്നും കേരളം രേഖാമൂലം ആവശ്യപ്പെട്ടു. തമിഴ്നാടിന് ഒരുതുള്ളിപോലും കുറയാതെ ജലം നല്‍കുമെന്ന് പ്രധാനമന്ത്രിയ്ക്ക് കേരളസംഘം രേഖാമൂലം ഉറപ്പ് നല്‍കും. നാലുമാസത്തിനിടെ 26 തവണ ഭൂകമ്പമുണ്ടായ സാഹചര്യത്തില്‍ പ്രശ്നം ഉടന്‍ പരിഹരിക്കണം. റിക്ടര്‍ സ്കെയിലില്‍ 6 തീവ്രതയുള്ള ഭൂകമ്പമുണ്ടായാല്‍ ഡാം തകരുമെന്നും ഭൂകമ്പ സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിക്ക് കേന്ദ്ര മന്ത്രി എ കെ ആന്റണിയുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും.
മുല്ലപ്പെരിയാര്‍ : പാര്‍ലമെന്റ് ഇന്നത്തേയ്ക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. സഭനിര്‍ത്തി വെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം സഭ 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു. 12 മണിക്കുശേഷം വീണ്ടുംസഭ സമ്മേളിച്ചെങ്കിലും പാര്‍ലമെന്റിനകത്ത് എംപിമാര്‍ ശക്തമായ പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കേരളത്തിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും തമിഴ്നാടിന്റെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഇരു സഭകളിലും കേരള എംപിമാര്‍ നടുത്തളത്തിലിറങ്ങി. കേരള എംപിമാര്‍ പാര്‍ലമെന്റിനുമുന്നില്‍ നടത്തുന്ന ധര്‍ണ്ണ വൈകീട്ട് 5.30 വരെ തുടരും. പ്രതിരോധ മന്ത്രി ഏ കെ ആന്റണി എംപിമാരെ സന്ദര്‍ശിച്ചു. പവന്‍കുമാര്‍ ബെന്‍സാലുമായി തിങ്കളാഴ്ച രാവിലെയും ചര്‍ച്ച നടത്തിയെന്നും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
deshabhimani news
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി ജെ ജോസഫും ചൊവ്വാഴ്ച പ്രധാനമന്ത്രിയെ കാണും. കേന്ദ്ര ജലവിവിഭവ മന്ത്രിയുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചകള്‍ തൃപ്തികരമാണെന്ന് കേരള മന്ത്രിമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete