Friday, November 25, 2011

പൊട്ടാഷിന് വീണ്ടും വില കൂട്ടുന്നു

ഒമ്പതുമാസത്തിനിടെ ആറുതവണ രാസവള വില കൂട്ടിയ കമ്പനികള്‍ പൊട്ടാഷിന് വീണ്ടും വില വര്‍ധിപ്പിക്കുന്നു. ചാക്കിന് (50 കിലോ) 110 രൂപ കൂട്ടാനാണ് നീക്കം. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ 20 ശതമാനം വില കൂട്ടണമെന്നാണ് രാസവളക്കമ്പനികളുടെ ആവശ്യം. അമ്പത് കിലോവരുന്ന ഒരു ചാക്ക് പൊട്ടാഷിന് 588 രൂപയാണ് ഇപ്പോഴത്തെ വില. ഇത് 700 രൂപയാക്കുമെന്ന് ഏജന്‍സികള്‍ പറയുന്നു.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടംഫോസിന്റെ 50 കിലോ വരുന്ന ചാക്കിന് ഈ വര്‍ഷം ആദ്യം 360 രൂപയായിരുന്നു വില. ഇപ്പോള്‍ 767 രൂപയായി. ആറ് തവണയായി 407 രൂപ കൂടി. ഡൈ അമോണിയം ഫോസ്ഫേറ്റിന് 510 രൂപയാണ്. ഈ മാസം 50 കിലോയുടെ ചാക്കിന് 57 രൂപ കൂട്ടി. യൂറിയക്ക് 268.15 രൂപയുണ്ട്. വിലനിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയതോടെയാണ് രാസവളങ്ങള്‍ക്ക് അനിയന്ത്രിതമായി വിലകൂട്ടിയത്. യൂറിയയുടെ വില നിര്‍ണയവും കമ്പനികള്‍ക്ക് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. രാസവള സബ്സിഡി പകുതിയായി കുറച്ചതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. രാസവള വില കൂട്ടിയതോടെ കടക്കെണിയില്‍ വലയുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്.

deshabhimani 251111

1 comment:

  1. ഒമ്പതുമാസത്തിനിടെ ആറുതവണ രാസവള വില കൂട്ടിയ കമ്പനികള്‍ പൊട്ടാഷിന് വീണ്ടും വില വര്‍ധിപ്പിക്കുന്നു. ചാക്കിന് (50 കിലോ) 110 രൂപ കൂട്ടാനാണ് നീക്കം. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ 20 ശതമാനം വില കൂട്ടണമെന്നാണ് രാസവളക്കമ്പനികളുടെ ആവശ്യം. അമ്പത് കിലോവരുന്ന ഒരു ചാക്ക് പൊട്ടാഷിന് 588 രൂപയാണ് ഇപ്പോഴത്തെ വില. ഇത് 700 രൂപയാക്കുമെന്ന് ഏജന്‍സികള്‍ പറയുന്നു.

    ReplyDelete