Wednesday, November 23, 2011

റോഡ് തടയല്‍ : പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് സുപ്രീംകോടതി

റോഡ്- റെയില്‍ തടയല്‍ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഉത്തരവിടുമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇത്തരം സമരങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വി, എസ് ഡി മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. റെയില്‍ തടയല്‍ സമരങ്ങളും മറ്റും ഒഴിവാക്കുന്നതിന് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മൂന്നാഴ്ചയ്ക്കകം മറുപടി ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.


റെയില്‍തടയല്‍ സമരങ്ങളും മറ്റും ഒഴിവാക്കാനായില്ലെങ്കില്‍ പ്രോസിക്യൂഷന്‍ ഉറപ്പാക്കാന്‍ കോടതിക്ക് ഇടപെടേണ്ടിവരും. റെയില്‍ - റോഡ് തടയല്‍ സമരങ്ങള്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് പ്രോസിക്യൂഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിടും. മൂന്നുമാസത്തിനകം കേസ് തീര്‍പ്പാക്കാനും നിര്‍ദേശിക്കും. ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും ഉത്തരവിടും. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ , സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടിവരും- സുപ്രീംകോടതി പറഞ്ഞു. ഹരിയാനയിലെ മിര്‍ച്ച്പുരില്‍ ജാട്ട് സമുദായക്കാര്‍ നടത്തിയ സമരങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു. പലയിടത്തും പ്രക്ഷോഭകര്‍ റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി. ഇതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

deshabhimani 231111

1 comment:

  1. റോഡ്- റെയില്‍ തടയല്‍ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഉത്തരവിടുമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇത്തരം സമരങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വി, എസ് ഡി മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. റെയില്‍ തടയല്‍ സമരങ്ങളും മറ്റും ഒഴിവാക്കുന്നതിന് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മൂന്നാഴ്ചയ്ക്കകം മറുപടി ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

    ReplyDelete