Thursday, November 24, 2011

ഹിന്ദിപ്രചാര്‍സഭ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്

ഹിന്ദി പ്രചാര്‍സഭയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐന്‍ടിയുസി നേതാവ് ബിജു സി വള്ളുവനാടന്റെ വീട് സിബിഐ റെയ്ഡുചെയ്തു. സംഭവത്തില്‍ സിബിഐ ആദ്യകേസ് രജിസ്റ്റര്‍ ചെയ്തു. അധ്യാപക നിയമനത്തിലെ അഴിമതി സംബന്ധിച്ചാണ് കേസെടുത്തിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റര്‍ ബിജു സി വള്ളുവനാടന്‍ ഇടനിലക്കാരന്‍ സാജു എന്നിവര്‍ക്കെതിരെയാണ് കേസ്.

ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ കേരള ഘടകത്തിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നതായി സിബിഐ കൊച്ചി യൂണിറ്റ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സഭ വിശിഷ്ടാംഗത്വം നല്‍കിയ കുറ്റവാളി കെ പി അംജത്തിനെ ആഭ്യന്തരവകുപ്പ് ഗുണ്ടാപട്ടികയില്‍ നിന്ന് ഒഴിവാക്കിയതും വിവാദമായിരുന്നു. ഹിന്ദി പ്രചാര്‍സഭയില്‍ വ്യാപകസാമ്പത്തിക ക്രമക്കേട് നടന്നതായി സിബിഐ നടത്തിയ റെയ്ഡില്‍ തിരിച്ചറിഞ്ഞിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായും കണ്ടെത്തി.

deshabhimani news

1 comment:

  1. ഹിന്ദി പ്രചാര്‍സഭയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐന്‍ടിയുസി നേതാവ് ബിജു സി വള്ളുവനാടന്റെ വീട് സിബിഐ റെയ്ഡുചെയ്തു. സംഭവത്തില്‍ സിബിഐ ആദ്യകേസ് രജിസ്റ്റര്‍ ചെയ്തു. അധ്യാപക നിയമനത്തിലെ അഴിമതി സംബന്ധിച്ചാണ് കേസെടുത്തിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റര്‍ ബിജു സി വള്ളുവനാടന്‍ ഇടനിലക്കാരന്‍ സാജു എന്നിവര്‍ക്കെതിരെയാണ് കേസ്.

    ReplyDelete