Sunday, November 27, 2011

ടെല്‍ക്ക് എംപ്ലോയീസ് യൂണിയന് 51.5 ശതമാനം തൊഴിലാളി പിന്തുണ

അങ്കമാലി ടെല്‍ക്കിലെ തൊഴിലാളിസംഘടനകളുടെ അംഗീകാരഹിതപരിശോധനയില്‍ ടെല്‍ക്ക് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മുന്നില്‍ . 51.5 ശതമാനം തൊഴിലാളികളുടെ പിന്തുണയാണ് യൂണിയന് ലഭിച്ചത്. കഴിഞ്ഞപ്രാവശ്യം ഇതു 38 ശതമാനമായിരുന്നു. 51 ശതമാനത്തിലേറെ പിന്തുണയുള്ളതിനാല്‍ യൂണിയന്‍ സോള്‍ ബാര്‍ഗൈനിങ് ഏജന്റാകും. മാനേജുമെന്റും എംപ്ലോയീസ് യൂണിയനും ഒപ്പുവയ്ക്കുന്ന കരാറുകള്‍ മറ്റു സംഘടനകള്‍ എതിര്‍ത്താലും നിയമപരമായി ഇതിലൂടെ അംഗീകാരം ലഭിക്കും.

ടെല്‍ക്ക് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) 31.9 ശതമാനത്തോടെ രണ്ടാംസ്ഥാനത്തെത്തി. ജോണി നെല്ലൂരും പി രാജുവും നേതൃത്വംനല്‍കുന്ന സ്വതന്ത്ര യൂണിയന്റെ അംഗീകാരം നഷ്ടപ്പെട്ടു. വോട്ടവകാശമുള്ള തൊഴിലാളികളുടെ 15 ശതമാനത്തിന്റെ പിന്തുണ കിട്ടിയാലേ സംഘടനയ്ക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. ടെല്‍ക്കില്‍ 454 തൊഴിലാളികള്‍ക്കാണ് വോട്ടവകാശമുള്ളത്. 206 മാനേജുമെന്റ് സ്റ്റാഫും 105 ട്രെയ്നികളും വോട്ടവകാശമില്ലാത്തവരാണ്. ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ ശശിപ്രകാശ് ഹിതപരിശോധനയുടെ വരണാധികാരിയായി.

deshabhimani 271111

1 comment:

  1. അങ്കമാലി ടെല്‍ക്കിലെ തൊഴിലാളിസംഘടനകളുടെ അംഗീകാരഹിതപരിശോധനയില്‍ ടെല്‍ക്ക് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മുന്നില്‍ . 51.5 ശതമാനം തൊഴിലാളികളുടെ പിന്തുണയാണ് യൂണിയന് ലഭിച്ചത്. കഴിഞ്ഞപ്രാവശ്യം ഇതു 38 ശതമാനമായിരുന്നു. 51 ശതമാനത്തിലേറെ പിന്തുണയുള്ളതിനാല്‍ യൂണിയന്‍ സോള്‍ ബാര്‍ഗൈനിങ് ഏജന്റാകും. മാനേജുമെന്റും എംപ്ലോയീസ് യൂണിയനും ഒപ്പുവയ്ക്കുന്ന കരാറുകള്‍ മറ്റു സംഘടനകള്‍ എതിര്‍ത്താലും നിയമപരമായി ഇതിലൂടെ അംഗീകാരം ലഭിക്കും.

    ReplyDelete