വെള്ളിയാഴ്ച വൈകിട്ട് നാലിന് പാറക്കട്ട എ ആര്‍ ക്യാമ്പിനുസമീപമാണ് സംഭവം. ഉളിയത്തടുക്കയിലെ സ്വകാര്യ സ്കൂളില്‍ നിന്ന് പൊലീസുകാരുടെ മക്കളെ പൊലീസ് വാഹനത്തില്‍ കൊണ്ടുവരുന്നത് ചിത്രീകരിക്കുകയായിരുന്നു ചാനല്‍സംഘം. ഇതില്‍ പ്രകോപിതരായ പൊലീസുകാര്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് അസോസിയേഷന്‍ നേതാവ് കൃഷ്ണന്‍ ഏഴിലോടിന്റെ നേതൃത്വത്തില്‍ മഫ്ടിയിലെത്തിയ ഇരുപത്തിയഞ്ചോളം പൊലീസുകാര്‍ ചാനല്‍സംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു. ഫൗസിയയെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ക്യാമറാമാനെയും ഡ്രൈവറെയും തല്ലിച്ചതച്ചു. ക്യാമറ തല്ലിത്തകര്‍ക്കാനും ശ്രമിച്ചു. ചെറുത്ത ഡ്രൈവര്‍ സലാമിന്റെ ഷര്‍ട്ട് വലിച്ചുകീറി. വീടിന് തീവയ്ക്കുമെന്നും പൊലീസുകാര്‍ ഭീഷണിമുഴക്കി. പൊലീസുകാരില്‍ ചിലര്‍ മദ്യപിച്ചിരുന്നതായി ആക്ഷേപമുണ്ട്.
deshabhimani 261111
പൊലീസ് വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച വാര്‍ത്ത ശേഖരിക്കുന്നതിനിടെ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറെ പൊലീസുകാര്‍ സംഘംചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച വാര്‍ത്താസംഘത്തിലെ മറ്റുള്ളവര്‍ക്കും മര്‍ദ്ദനമേറ്റു. കാസര്‍കോട്ടെ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫ, ക്യാമറാമാന്‍ സുബിത്ത്, വാഹന ഡ്രൈവര്‍ സലാം എന്നിവരെയാണ് കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പൊലീസുകാര്‍ മര്‍ദിച്ചത്. പരിക്കേറ്റ മൂവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ReplyDeleteപൊലീസ് വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച വാര്‍ത്തശേഖരിക്കുന്നതിനിടെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫയുടെ നില ഗുരുതരമായി തുടരുന്നു. അക്രമത്തെ തുടര്‍ന്ന് ഫൗസിയ അബോധാവസ്ഥയിലായി. അക്രമം സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐജിയോടാവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരെ കൃഷി മന്ത്രി കെ പി മോഹനന്‍ സന്ദര്‍ശിച്ചു. ക്യാമറാമാന്‍ സുബിത്ത്, വാഹന ഡ്രൈവര്‍ സലാം എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ ഒരു പൊലീസുകാരനെയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
ReplyDelete