Sunday, November 27, 2011

കിഷന്‍ജിയെ കൊന്നത് മമത: വരവര റാവു

മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൊലപാതകത്തിന് ഉത്തരവാദി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന് മാവോയിസ്റ്റ് അനുഭാവിയും പ്രമുഖ തെലുങ്കു കവിയുമായ വരവര റാവു പറഞ്ഞു. മേദിനിപ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍&ലവേ;ശനിയാഴ്ച കിഷന്‍ജിയുടെ അനന്തരവള്‍ ദീപാ റാവുവിനൊപ്പമെത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 43 വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ നിരവധി മൃതദേഹം കണ്ടിട്ടുണ്ട്. എന്നാല്‍ , ഇതുപോലൊന്ന് കണ്ടിട്ടില്ല. പിടിയിലായ കിഷന്‍ജിയെ സംയുക്തസേന ക്രൂരമായി മര്‍ദിച്ച ശേഷമാണ് കൊലപെടുത്തിയത്. ശരീരം വെട്ടിനുറുക്കുകയും പൊള്ളിക്കുകയുംചെയ്തു. ശരീരത്തിലേക്ക് വെടിയുണ്ട വര്‍ഷിച്ചു. മൃതദേഹത്തില്‍ പരിക്കുകളില്ലാത്ത ഭാഗമില്ല. 24 മണിക്കൂര്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ചു. സ്വന്തം നേട്ടത്തിനായി മമത മാവോയിസ്റ്റുകളെ വിദഗ്ധമായി ഉപയോഗിച്ചു. അതിനു ശേഷം അവരെ ഉന്മൂലനംചെയ്യാന്‍ നടപടി തുടങ്ങി. മാവോയിസ്റ്റുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കമെന്ന് ഉറപ്പു നല്‍കിയെങ്കിലും അധികാരത്തിലെത്തി ആറുമാസമായിട്ടും അതിനുള്ള നടപടിയെടുത്തില്ല. സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ച കിഷന്‍ജിയെ മമത തന്ത്രപരമായി കൊല്ലുകയായിരുന്നുവെന്നും റാവു പറഞ്ഞു.

കിഷന്‍ജി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണത്തെക്കുറിച്ച് പൊലീസ് സിഐഡി വിഭാഗം അന്വേഷണം ആരംഭിച്ചെന്ന് ഡിജിപി(സിഐഡി) ജയരാമന്‍ അറിയിച്ചു. വെടിവയ്പിലാണ് കിഷന്‍ജി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹത്തില്‍നിന്ന് ആറ് വെടിയുണ്ട കണ്ടെടുത്തു. ഒരേ ദിശയില്‍നിന്നാണ് ഇവ പതിച്ചത്. ശരീരത്തില്‍ 20 മുറിവുണ്ട്.&ാറമവെ;ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച പകല്‍ പതിന്നൊടെയാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്. വൈകിട്ട് അഞ്ചോടെ കൊല്‍ക്കത്തയിലെ ഡംഡം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അവിടെനിന്ന് ഹൈദരാബാദിലേക്കും പിന്നീട് കരിംനഗര്‍ ജില്ലയിലെ പെദ്ദപ്പള്ളിയിലേക്കും കൊണ്ടുപോയി. മേദിനിപ്പുര്‍ ആശുപത്രി വളപ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍"കിഷന്‍ജി അമര്‍ രഹേ"എന്ന മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാന്തരീഷമുണ്ടാക്കി. മമതാ ബാനര്‍ജിക്കെതിരെയും മുദ്രാവാക്യം വിളിച്ചതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധവുമായി അടുത്തു. കിഷന്‍ജിക്ക് രക്തസാക്ഷി പരിവേഷവും ആദരവും നല്‍കരുതെന്നായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകരുടെ ആവശ്യം. കിഷന്‍ജിക്കൊപ്പമുണ്ടായിരുന്ന സുചിത്ര മഹാതോക്കായി തെരച്ചില്‍ ശക്തമാക്കിയതിനിടെ പശ്ചിമ മേദിനിപ്പുരിലെ ബീണ്‍പുരില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പരിശോധിക്കാന്‍ സംയുക്തസേനയെത്തി. പശ്ചിമ മേദിനിപ്പുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളില്‍ ശനിയാഴ്ച മാവോയിസ്റ്റ്പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല.
(വി ജയിന്‍)

deshabhimani 271111

1 comment:

  1. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൊലപാതകത്തിന് ഉത്തരവാദി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന് മാവോയിസ്റ്റ് അനുഭാവിയും പ്രമുഖ തെലുങ്കു കവിയുമായ വരവര റാവു പറഞ്ഞു. മേദിനിപ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍&ലവേ;ശനിയാഴ്ച കിഷന്‍ജിയുടെ അനന്തരവള്‍ ദീപാ റാവുവിനൊപ്പമെത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 43 വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ നിരവധി മൃതദേഹം കണ്ടിട്ടുണ്ട്. എന്നാല്‍ , ഇതുപോലൊന്ന് കണ്ടിട്ടില്ല. പിടിയിലായ കിഷന്‍ജിയെ സംയുക്തസേന ക്രൂരമായി മര്‍ദിച്ച ശേഷമാണ് കൊലപെടുത്തിയത്. ശരീരം വെട്ടിനുറുക്കുകയും പൊള്ളിക്കുകയുംചെയ്തു. ശരീരത്തിലേക്ക് വെടിയുണ്ട വര്‍ഷിച്ചു. മൃതദേഹത്തില്‍ പരിക്കുകളില്ലാത്ത ഭാഗമില്ല. 24 മണിക്കൂര്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ചു. സ്വന്തം നേട്ടത്തിനായി മമത മാവോയിസ്റ്റുകളെ വിദഗ്ധമായി ഉപയോഗിച്ചു. അതിനു ശേഷം അവരെ ഉന്മൂലനംചെയ്യാന്‍ നടപടി തുടങ്ങി. മാവോയിസ്റ്റുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കമെന്ന് ഉറപ്പു നല്‍കിയെങ്കിലും അധികാരത്തിലെത്തി ആറുമാസമായിട്ടും അതിനുള്ള നടപടിയെടുത്തില്ല. സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ച കിഷന്‍ജിയെ മമത തന്ത്രപരമായി കൊല്ലുകയായിരുന്നുവെന്നും റാവു പറഞ്ഞു.

    ReplyDelete