Monday, July 23, 2012
തോട്ടഭൂമി ടൂറിസത്തിന്; തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും തിരിച്ചടിയാകും
കല്‍പ്പറ്റ: അഞ്ച് ശതമാനം തോട്ടഭൂമി ടൂറിസത്തിന് വിനിയോഗിക്കാമെന്ന നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഭൂപരിഷ്കരണനിയമം അട്ടിമറിക്കപ്പെടുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ 20,000 ഹെക്ടര്‍ തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടും. കേരളം പോലുള്ള സംസ്ഥാനത്ത് നിയമം നടപ്പാകുന്നത് തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. തോട്ടം ഉടമകളുടേയും റിസോര്‍ട്ട് മാഫിയകളുടേയും താല്‍പര്യം സംരക്ഷിക്കാന്‍ 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് അംഗീകരിക്കപ്പെടുന്നത്. ഇതനുസരിച്ച് തോട്ടഭൂമിയുടെ അഞ്ച് ശതമാനം ഹോട്ടല്‍, റിസോര്‍ട്ട്, മറ്റ് ടൂറിസം പദ്ധതികള്‍ക്ക് ഉപയോഗിക്കാം. പച്ചക്കറി, വാനില, ഔഷധസസ്യം, മറ്റ് കൃഷി എന്നിവക്കും തോട്ടഭൂമിയുടെ അഞ്ച് ശതമാനം ഉപയോഗിക്കാം. തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ലെന്ന വിലക്കാണ് നിയമഭേദഗതിയിലൂടെ അട്ടിമറിക്കപ്പെടുന്നത്. മാത്രമല്ല ഇതോടെ പരിസ്ഥിതിക്കും ദോഷകരമായ രീതിയില്‍ ടൂറിസം മാഫിയ വനമേഖല കൈയടക്കും. ഭൂപരിഷ്കരണ നിയമത്തില്‍നിന്ന്വന്‍കിട തോട്ടങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു. അല്ലാത്തപക്ഷം സര്‍ക്കാരില്‍ നിക്ഷിപ്തമാവേണ്ട ഭൂമിയാണ് നിയമഭേദഗതിയിലൂടെ വീണ്ടും തോട്ടമുടമകള്‍ക്ക് ലഭ്യമാകുന്നത്.
കേരളത്തിന്റെ ജന്മി-കുടിയാന്‍ ബന്ധത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ നിയമമാണ് ഭൂപരിഷകരണനിയമം.ഒരാള്‍ക്ക് കൈവശം വെക്കാവുന്ന ഭൂപരിധി പതിനഞ്ച് ഏക്കറായി നിജപ്പെടുത്തിയിരുന്നു. തോട്ടമാണെങ്കില്‍ ഇതിന് പരിധിയില്ല. വയനാട്ടില്‍ വന്‍കിട തോട്ടമുടമകളെല്ലാം ഇത്തരത്തില്‍ ഭൂമി കൈവശംവെച്ച് വരുന്നവരാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.ജില്ലയിലെ തോട്ടങ്ങളെല്ലാം നഷ്ടത്തിലാണെന്ന പ്രചാരണം നടത്തിയാണ് മാനേജ്മെന്റ് തൊഴിലാളികളുടെ ആനുകൂല്യം നിഷേധിക്കുന്നത്. പുതിയ നിയമഭേദഗതി ഇത്തരക്കാര്‍ക്ക് അനുഗ്രഹമാകും.
2005ലെ യുഡിഎഫ് സര്‍ക്കാരാണ് നിയമം പാസാക്കിയത്. ഭൂപരിഷ്കരണ നിയമത്തിന് എതിരാകുമെന്നതിനാല്‍ രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങേണ്ടതുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഭേദഗതി അംഗീകരിക്കരുതെന്ന് രാഷ്ട്രപതിക്ക് കത്ത് നല്‍കുകയായിരുന്നു. വന്‍കിടക്കാരെ സഹായിക്കാന്‍ എല്ലാ നിയമനിര്‍മാണവും നടത്തുന്ന യുഡിഎഫ് സര്‍കാര്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നിയമഭേദഗതിക്ക് മുന്‍കൈ എടുക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ 2006 ലെ വനാവകാശനിയമം ഭേദഗതി ചെയ്യണമെന്നും ഇതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ കേട്ടതായിപോലും നടിക്കുന്നില്ല. വയനാട്ടില്‍ കാല്‍ലക്ഷത്തിലധികം ആദിവാസികളും ഭൂരഹിത-നാമമാത്ര ഭൂമിയുള്ളവരാണ്. ഇവര്‍ക്ക് കൂടി അവകാശപെട്ട ഭൂമിയാണ് നിയമഭേദഗതയിലൂടെ വന്‍കിടക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയത്.
deshabhimani 230712
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
അഞ്ച് ശതമാനം തോട്ടഭൂമി ടൂറിസത്തിന് വിനിയോഗിക്കാമെന്ന നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഭൂപരിഷ്കരണനിയമം അട്ടിമറിക്കപ്പെടുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ 20,000 ഹെക്ടര്‍ തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടും. കേരളം പോലുള്ള സംസ്ഥാനത്ത് നിയമം നടപ്പാകുന്നത് തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. തോട്ടം ഉടമകളുടേയും റിസോര്‍ട്ട് മാഫിയകളുടേയും താല്‍പര്യം സംരക്ഷിക്കാന്‍ 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് അംഗീകരിക്കപ്പെടുന്നത്.
ReplyDelete