തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസിനെക്കുറിച്ച് എന്തന്വേഷണം വേണമെങ്കിലും നടന്നോട്ടെ. എന്നാല്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉപയോഗിച്ച് നടത്തിയ വന്‍ തട്ടിപ്പിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിക്കണം. സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് പിടിച്ചെടുക്കണം. ഇത് പരിശോധിച്ചാല്‍ സരിതയും ബിജു രാധാകൃഷ്ണനും ഈ ഓഫീസില്‍ എത്രതവണ എത്തിയെന്ന് വ്യക്തമാകും. കേസന്വേഷണം അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെടുകയാണ്.
തട്ടിപ്പിനിരയായ പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ മജിസ്ട്രേട്ടിന് രഹസ്യമൊഴി നല്‍കിയതോടെ മുഖ്യമന്ത്രിതന്നെ തട്ടിപ്പുകാരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി തെളിഞ്ഞു. ഈ കേസിലാണ് ജോപ്പന്‍ അറസ്റ്റിലായത്. എന്നാല്‍ കൂട്ടുപ്രതിയായ മുഖ്യമന്ത്രിയുടെ പേരെഴുതാന്‍ കൈവിറയ്ക്കുന്ന പൊലീസാണ് ഇവിടെയുള്ളത്. ഇവരെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ സത്യം പുറത്തുകൊണ്ടുവരാനാകില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഉമ്മന്‍ചാണ്ടി അന്വേഷണത്തെ നേരിടണം. ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. നടി ശാലുമേനോനെതിരെ തെളിവുണ്ടായിട്ടും അറസ്റ്റ് വൈകിച്ചത് ഇവര്‍ക്ക് ഭരണകക്ഷിയെക്കുറിച്ച് പറയാന്‍ കഥകളേറെയുള്ളതുകൊണ്ടാണ്. രാജ്യത്തിനാകെ നാണക്കേടായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
deshabhimani
No comments:
Post a Comment