കേന്ദ്രവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കിയ ആദ്യസംസ്ഥാനമാണ് കേരളം. കാടിന്റെ മക്കള്‍ക്ക് കാടും നാടുമില്ലാത്ത അവസ്ഥ പരിഹരികുന്നതിന് നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രവനാവകാശം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ധൃതഗതിയിലാണ് നടപടിയെടുത്തത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട പത്ത് ഏക്കര്‍വരെയുള്ള ഭൂമി അവര്‍ക്ക് നല്‍കുന്നത് ഉറപ്പുവരുത്തുന്നതാണ് വനാവകാശനിയമം. ഇതനുസരിച്ച് ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ 6937 പേരാണ് സമീപിച്ചത്. ഇവരുടെ അപേക്ഷ വനാവകാശ കമ്മിറ്റി പരിശോധിച്ചപ്പോള്‍ 4698 എണ്ണം അര്‍ഹരാണെന്ന് കണ്ടെത്തി. ഇതനുസരിച്ച് ഭൂമി സര്‍വേനടത്തി. ആര്‍ഡിഒ അധ്യക്ഷനായ സബ്ഡിവിഷണല്‍ കമ്മിറ്റിയുടെ പരിശോധനയില്‍ എണ്ണം 4063 ആയി. തുടര്‍ന്ന് കലക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റിയുടെ പരിശോധനയില്‍ അപേക്ഷകളില്‍ 4025 പേര്‍ക്ക് ഭൂമിയുടെ കൈവശരേഖ നല്‍കാമെന്ന് തീരുമാനമായി. ഇതനുസരിച്ചാണ് 3848 പേര്‍ക്ക് സ്ഥലത്തിന്റെ രേഖ കൈമാറിയത്.
കലക്ട്രേറ്റില്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേകം കൌണ്ടര്‍ തുറന്നാണ് സര്‍ക്കാര്‍ ഭൂമിവിതരണത്തിനുള്ള നടപടിയെടുത്തത്. അര്‍ഹരെന്ന് ജില്ലാതല കമ്മിറ്റി കണ്ടെത്തിയ 321 പേര്‍ക്ക് കൈവശരേഖ നല്‍കുന്നതിന് റവന്യൂവകുപ്പ് നടപടിയെടുത്തുവരികയാണ്. 183 പേരുടേത് തയ്യാറായിട്ടുണ്ട്. 314 അപേക്ഷകള്‍ സബ്ഡിവിഷണല്‍ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഇതിലും തീരുമാനമെടുക്കുന്നതോടെ അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും വനാവകാശനിയമം അനുസരിച്ച് ഭൂമി നല്‍കുന്ന ആദ്യജില്ലയായി വയനാട് മാറും. സര്‍ക്കാരിന്റെ നടപടികളുടെ വേഗതയും കൃത്യതയുമാണ് ഭൂമി ഇത്രയും പെട്ടെന്ന് ലഭ്യമാകുന്നതിനിടയാക്കിയതെന്ന് നടപടികള്‍ പരിശോധിക്കാനെത്തിയ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും വ്യക്തമാക്കിയിരുന്നു.
നെല്ലേരിക്കാര്‍ ആഹ്ളാദത്തില്‍
തൊണ്ടര്‍നാട് പഞ്ചായത്തിലെ നെല്ലേരി മന്ദംകോളനിയിലെ അറുപത്തിരണ്ടുകാരനായ അച്ചപ്പന് ഭൂമിക്ക് കൈവശരേഖ ലഭിച്ചതിന്റെ ആഹ്ളാദം അടക്കാനാവുന്നില്ല. പാലേരി നെല്ലേരി കോളനിയിയിലെ വലിയ കുറിച്യ തറവാട്ടില്‍ നിന്ന് ഓഹരിവെച്ചാല്‍ ഒരിഞ്ച് ഭൂമിപോലും ലഭിക്കില്ലെന്ന തിരിച്ചറിവാണ് തലക്കല്‍ ചന്തു സമരകേന്ദ്രമെന്ന് നാമകരണംചെയ്യപ്പെട്ട സമരഭൂമിയിലേക്ക് അച്ചപ്പനെ നയിച്ചത്. ഇതിന് പ്രേരിപ്പിച്ചതാകട്ടെ കെഎസ്കെടിയു നേതാവായിരുന്ന പരേതനായ കേളുഏട്ടനും മുന്‍ പഞ്ചായത്തംഗം ചാപ്പനും. 2001ല്‍ ഈ സമരകേന്ദ്രത്തില്‍ ആദ്യം 15 കുടുംബങ്ങളാണ് താമസം തുടങ്ങിയത്. ഭൂമിയില്‍ പണിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വനവേകുപ്പ് ജീവനക്കാരെ വിട്ട് കൃഷിയിടങ്ങള്‍ വെട്ടിനശിപ്പിച്ചു. ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച്ചെയ്തു. മഴയെ കൂസാതെ സമരത്തിനിറങ്ങിയ നാളുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അച്ചപ്പന് ഇപ്പോഴും അഭിമാനം. വിലങ്ങാടുനിന്ന് ചുരമില്ലാത്ത പഴശ്ശിരാജ റോഡ് കടന്നുപോകുന്നത് ഈ സമരഭൂമിയിലൂടെയാണ്.
കുരുമുളകും കാപ്പിയും വാഴയും നെല്ലും നിറഞ്ഞുനില്‍ക്കുന്ന ഈ ഭൂമിയിലെ ആദിവാസികള്‍ ആഹ്ളാദത്തിലാണ്. ഇനി സ്വന്തമായി ഒരു വീട്. അതാണ് ഇവിടുത്തുകാരുടെ പലരുടെയും സ്വപ്നം. ഇതിന് എല്‍ഡിഎഫ് വീണ്ടും അധികരത്തിലെത്തണമെന്ന് അവരെല്ലാം ഏകസ്വരത്തില്‍ പറയുന്നു. ഇതേ സമരകേന്ദ്രത്തിലെ മുണ്ടനും ഭാര്യ അമ്മുവിനും സീതക്കും മഹേഷിനും മനോജിനും ഇതേ അഭിപ്രായംതന്നെ. സമരത്തിന്റെ ആദ്യനാളുകളില്‍ മുണ്ടനടക്കം 32 പേരെ യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി സോമനും ജയിലില്‍ കഴിഞ്ഞു. ജയിലില്‍നിന്നും വിട്ടയുടനെ അവരെല്ലാം വീണ്ടുമെത്തിയത് ഈ സമരഭൂമിയിലേക്കുതന്നെ. രണ്ടുപ്രാവശ്യമാണ് വനംവകുപ്പുകാര്‍ ഈ കോളനി കൈയേറി വീടുകള്‍ പൊളിച്ചത്. സമരഭൂമിയിലുണ്ടായിരുന്ന രണ്ട്പേര്‍ മരിച്ചു. ഇതില്‍ ഒരു സ്ത്രീ തീകൊളുത്തിയാണ് മരിച്ചത്. എന്നിട്ടും പിന്‍മാറാന്‍ ആദിവാസികള്‍ തയ്യാറായില്ല. അവരുടെ സമരത്തിന് ഫലമുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ തലക്കല്‍ ചന്തുവിന്റെ പേരിലുള്ള നെല്ലേരി സമരഭൂമിയില്‍െ 59 കുടുംബങ്ങള്‍ക്കും കൈവശരേഖ കിട്ടി. 37 പണിയ കുടുംബങ്ങളും 22 കുറിച്യ കുടുംബങ്ങളുമാണുള്ളത്. അടിമകളായി കഴിഞ്ഞിരുന്ന ആദിവാസികളെ ഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇത് നെല്ലേരി കോളനിയിലെ മാത്രം ചിത്രമല്ല, ജില്ലയിലെ ഒട്ടുമിക്ക സമരകേന്ദ്രങ്ങളുടെയും സ്ഥിതിതന്നെ.
സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം ഇവര്‍ക്ക് തുണയായി
എട്ടുവര്‍ഷമായി ഗോദാവരി കോളനിയില്‍ ഗോവിന്ദന്‍ (39) താമസം തുടങ്ങിയിട്ട്. ഇവിടെ 82 സെന്റ് ഭൂമിക്ക് കൈവശരേഖ ലഭിച്ചത് വി എസ് സര്‍ക്കാര്‍ വന്നശേഷമാണ്. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി മാകണ്ടി കോളനിയില്‍ നിന്നാണ് ഗോവിന്ദനും ഭാര്യ ലക്ഷ്മിയും നാലുമക്കളുമായി ഗോദാവരി കോളനിയിലെത്തിയത്. ഭൂസമരത്തെ യുഡിഎഫ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനെ പ്രതിരോധിച്ച് ആദിവാസികള്‍ മുന്നേറിയപ്പോഴാണ് ഒരുതുണ്ടു ഭൂമി പോലുമില്ലാതിരുന്ന ഗോവിന്ദനും സമരത്തില്‍ പങ്കെടുക്കാനെത്തിയത്. സമരഭൂമിയില്‍ എല്ലാപ്രതികൂല കാലാവസ്ഥയും തരണംചെയ്ത് എട്ടുവര്‍ഷം. കൂലിവേലചെയ്ത് ജീവിച്ചിരുന്ന ഗോവിന്ദനെ അരിവാള്‍ രോഗം പിടികൂടി. രോഗത്തിന്റെ അവശതയിലും സമരത്തില്‍നിന്ന് പുറകോട്ടുപോകാന്‍ ഗോവിന്ദന്‍ തയ്യാറായില്ല. വലതുകാല്‍ മുറിച്ചുനീക്കിയപ്പോഴും സമരാവേശത്തിന് തെല്ലും കുറവുവന്നില്ല.
ആദിവാസികളെ വെടിവെച്ചവരില്‍നിന്ന് ഈ സര്‍കാര്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ തിരിച്ചറിയുകയാണ്. അവരുടെയെല്ലാം വികാരം ഒന്നാണ്. മുത്തങ്ങയും ജോഗിയും അവരുടെ മനസ്സില്‍ കെടാത്ത കനലാണ്. ജോഗിയെ സമരഭൂമിയിലേക്ക് എത്തിച്ചവരും ജോഗിയെ വെടിവെച്ചുകൊന്നവരും ഒന്നുചേരുന്നതിനെയും ഗോത്രസമൂഹം അവജ്ഞയോടെ തള്ളിക്കളയുന്നു. മുത്തങ്ങ സമരം തുടങ്ങിയകാലത്തുതന്നെയാണ് ഗോദാവരി കോളനി സ്ഥാപിക്കുന്നത്. കുടില്‍കെട്ടിയ ആദിവാസികളെ യുഡിഎഫ് സര്‍ക്കാര്‍ ജയിലിലേക്ക് പറഞ്ഞയച്ചപ്പോള്‍ അവരുടെ സമരനായകന്‍ കെ സി കുഞ്ഞിരാമനും രണ്ടുതവണയായി ജയിലില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു.
തൊണ്ടര്‍നാട് പഞ്ചായത്തിലെ എടമുണ്ട പഴശ്ശിരാജ സമരകേന്ദ്രം ഏന്തുകൊണ്ടും ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാരാല്‍ സ്ഥാപിതമായ തേറ്റമല എസ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന ഭൂമി 1970 ലെ ഭൂനിയമമനുസരിച്ച് സര്‍ക്കാര്‍ നിക്ഷിപ്തമാക്കിയിരുന്നു. ഈ ഭൂമി ആദിവാസികള്‍ക്ക് വിതരണംചെയ്യാന്‍ നീക്കിവെച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ആദിവാസി ക്ഷേമസമിതിയുടെ സമരാഹ്വാനത്തെത്തുടര്‍ന്ന് ഭൂരഹിതരായ 210 കുടുംബങ്ങള്‍ 2002 ഫെബ്രുവരി 16ന് ഇവിടെ ജീവിതസമരം തുടങ്ങി. ഇവിടെ സ്ഥിരമായി താമസിക്കുന്ന 121 കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കൈവശരേഖയും നല്‍കി. 36 കുടുംബങ്ങള്‍ക്കുകൂടി ലഭിക്കാനുണ്ട്. ഈ സമരഭൂമിയില്‍ സഹോദരങ്ങളായ രാജനും വെള്ളിയും 2005 ഡിസംബറില്‍ പുരക്ക് തീപിടിച്ച് വെന്തുമരിച്ചത് ഇവര്‍ക്ക് മറക്കാനാവുന്നില്ല. ദുരന്തത്തിനിരയായവരുടെ മൃതദേഹം സമരഭൂമിയില്‍തന്നെയാണ് ദഹിപ്പിച്ചത്. പഴശ്ശിരാജ കോളനിയില്‍ മന്ത്രി എ കെ ബാലന്‍ നടത്തിയ സന്ദര്‍ശനം ഇവിടുത്തുകാരുടെ മനസ്സില്‍ മായാതെയുണ്ട്. ഒരു മന്ത്രി തങ്ങളുടെ ഊരില്‍ അന്തിയുറങ്ങിയെന്നതും അവര്‍ക്കിപ്പോഴും വിസ്മയമാണ്. മാറ്റങ്ങളുടെ പാതയിലാണ് ഈ കോളനി. ഒപ്പം ആവശ്യങ്ങളുടെ നീണ്ടനിരയുമുണ്ട്. എങ്കിലും അവരില്‍ പ്രതീക്ഷകള്‍ നിറയുകയാണ്.
എല്ലാം മറന്ന് ജാനു; ഒന്നും മറക്കാതെ ആദിവാസികള്‍
കല്‍പ്പറ്റ: ഗോത്രമഹാസഭാ നേതാവ് സി കെ ജാനു പറയുന്നത് ലഭിച്ച കൈവശരേഖയ്ക്ക് 'വില ഇല്ല' എന്നാണ്. വനാവകാശനിയമം അനുസരിച്ച് ഭൂമിയുടെ രേഖ കൈമാറുന്ന ചടങ്ങില്‍ അവര്‍ പങ്കെടുത്തുമില്ല. ജാനുവിന്റെ പനവല്ലിയിലെ ഭൂമിക്കുള്ള കൈവശരേഖ ഏറ്റുവാങ്ങിയത് അവരുടെ അമ്മയാണ്. വര്‍ഷങ്ങളായി ഭൂമിയില്‍ കഴിയുന്ന അവര്‍ക്ക് കൈവശരേഖ ലഭിച്ചപ്പോഴും ജാനു അതില്‍കുറ്റമേ കണ്ടുള്ളു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുത്തങ്ങയില്‍ സമരംചെയ്ത ആദിവാസികള്‍ക്കുനേരെ പൊലീസ് നടത്തിയ അക്രമം ജാനു മറന്നു. വെടിവെപ്പില്‍ ജോഗിയെന്ന ആദിവാസി മരിച്ചതും മറന്നു. ജോഗിയുടെ മകള്‍ സീതയ്ക്ക് ജോലി കൊടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നതും മറന്നു. കൈവശരേഖ ലഭിച്ചപ്പോള്‍ പനവല്ലിയിലെ ജാനുവിന്റെ പഴയവീട് പൊളിച്ച് പുതുക്കിപ്പണിതു. രേഖ കിട്ടിയപ്പോള്‍ ജാനുവിന്റെ അമ്മ മാധ്യമങ്ങളോട് സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ യുഡിഎഫിന് പിന്തുണയുമായി നടക്കുന്ന ജാനു വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അമ്മയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്-'ആരോടും ഒന്നും പറഞ്ഞുപോകരുത്'.
വനാവകാശനിയമം അനുസരിച്ച് നല്‍കിയ കൈവശാവകാശ രേഖയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട്. വില്‍പ്പനയ്ക്കും ബാങ്കില്‍ പണയംവെക്കുന്തിനുമൊഴികെ. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടത് എങ്ങനെയാണെന്നത് ജാനുവിനും അറിയായ്കയില്ല. ചില്ലറക്കാശും മദ്യവും മുറുക്കാനും കൊടുത്ത് വന്‍കിടക്കാര്‍ ഭൂമി തട്ടിയെടുക്കുകയായിരുന്നു. ആദിവാസികള്‍ വീണ്ടും ഭൂമിയില്ലാത്തവരായി മാറരുത് എന്നതിനാലാണ് കൈവശാവകാശം ലഭിച്ച ഭൂമിയില്‍ വില്‍പനാവകാശം നല്‍കുന്നത് കേന്ദ്രനിയമം വിലക്കുന്നത്. എന്നാല്‍ ഭൂമി അനന്തരാവകാശികള്‍ക്ക് കൈമാറുന്നതിനും അതിലെ എല്ലാ ആദായവും എടുക്കുന്നതിനും ഒരുതടസ്സവുമില്ല.
ഇരുളത്ത് വിജയിച്ചത് അവകാശസമരം
പൂതാടി പഞ്ചായത്തിലെ ഇരുളം ഭൂസമര കേന്ദ്രത്തിലെ 292 ആദിവാസി കുടുംബങ്ങള്‍ക്കും ചീയമ്പം 73 കാപ്പിത്തോട്ടത്തിലെ 121 കുടംബങ്ങള്‍ക്കും കഴിഞ്ഞവര്‍ഷമാണ് മന്ത്രിമാരില്‍നിന്ന് കൈവശരേഖ ലഭിച്ചത്. എഴുന്നൂര്‍ ഏക്കറോളം കാപ്പിത്തോട്ടമാണ് വിതരണംചെയ്തത്. കേരള വനവികസന കോര്‍പറേഷന്റെ നിയന്ത്രണത്തിലായിരുന്ന മരിയനാട്-ചീയമ്പം തോട്ടങ്ങള്‍ പൂട്ടിയതിനെത്തുടര്‍ന്നാണ് 2003ല്‍ തൊഴിലാളികളടക്കമുള്ള ആദിവാസി കുടുംബങ്ങള്‍ തോട്ടത്തില്‍ അവകാശസമരം തുടങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ ഇവരെ ആട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ഭൂസമരസഹായസമിതി ശക്തമായ പിന്തുണ നല്‍കിയതോടെ സര്‍ക്കാര്‍ പിന്‍വലിഞ്ഞു. സമര കേന്ദ്രത്തില്‍ കുഴപ്പമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ്- ബിജെപി ഗുണ്ടകള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. തോട്ടത്തിലെ തൊഴിലാളി കുടുംബങ്ങളും വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആദിവാസി കുടുംബങ്ങളും കുടിലുകള്‍ കെട്ടി താമസം തുടങ്ങി. നൂല്‍പ്പുഴയില്‍നിന്നെത്തിയ രാധാകുമാരന്‍, കല്‍പ്പറ്റയില്‍നിന്നെത്തിയ ഗോപാലന്‍, ചീയമ്പത്തെ വെള്ളന്‍, ശാരദ, ലീല ഇവരെല്ലാം ഇന്ന് ഭൂവുടമകളാണ്. ഇവരുടെ സമരങ്ങളുടെ സമരങ്ങളുടെ നായകനായിരുന്നു സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ എ ശങ്കരന്‍. കോളനിവാസികള്‍ ശങ്കരനോട് സ്നേഹാദരവ് പ്രകടിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിക്കൊണ്ടാണ്.
ദേശാഭിമാനി 060411
വെളിച്ചിക്ക് കണ്ണുനിറഞ്ഞു; ജാനുവിനും പട്ടയമായി
കേന്ദ്രവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കിയ ആദ്യസംസ്ഥാനമാണ് കേരളം. കാടിന്റെ മക്കള്‍ക്ക് കാടും നാടുമില്ലാത്ത അവസ്ഥ പരിഹരികുന്നതിന് നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രവനാവകാശം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ധൃതഗതിയിലാണ് നടപടിയെടുത്തത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട പത്ത് ഏക്കര്‍വരെയുള്ള ഭൂമി അവര്‍ക്ക് നല്‍കുന്നത് ഉറപ്പുവരുത്തുന്നതാണ് വനാവകാശനിയമം. ഇതനുസരിച്ച് ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ 6937 പേരാണ് സമീപിച്ചത്. ഇവരുടെ അപേക്ഷ വനാവകാശ കമ്മിറ്റി പരിശോധിച്ചപ്പോള്‍ 4698 എണ്ണം അര്‍ഹരാണെന്ന് കണ്ടെത്തി. ഇതനുസരിച്ച് ഭൂമി സര്‍വേനടത്തി. ആര്‍ഡിഒ അധ്യക്ഷനായ സബ്ഡിവിഷണല്‍ കമ്മിറ്റിയുടെ പരിശോധനയില്‍ എണ്ണം 4063 ആയി. തുടര്‍ന്ന് കലക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റിയുടെ പരിശോധനയില്‍ അപേക്ഷകളില്‍ 4025 പേര്‍ക്ക് ഭൂമിയുടെ കൈവശരേഖ നല്‍കാമെന്ന് തീരുമാനമായി. ഇതനുസരിച്ചാണ് 3848 പേര്‍ക്ക് സ്ഥലത്തിന്റെ രേഖ കൈമാറിയത്.
ReplyDelete