കോഴിക്കോട്: കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കിയ എല്‍ ഡി എഫ് സര്‍ക്കാരിനെ കേരളത്തില്‍ ഒരിക്കല്‍ കൂടി ജനങ്ങള്‍ അധികാരത്തിലേറ്റുമെന്ന് സി പി ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം അമര്‍ജിത് കൗര്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തെ സര്‍ക്കാരും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുപോലെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുത്ത സര്‍ക്കാരാണിത്. പൊതുവിതരണ സമ്പ്രദായം നല്ല രീതിയില്‍ നടക്കുന്നത് കേരളത്തില്‍ മാത്രമാണ്. എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ നല്‍കുന്ന സര്‍ക്കാരാണിത്. ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ മാത്രമാണ് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ ജനനന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന്് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു.
ജനങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കും എന്നാണ് സോണിയ ഗാന്ധി പറയുന്നത്. പക്ഷെ കേന്ദ്ര ഭരണത്തിന്‍ കീഴില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ അഴിമതിക്കഥകളാണ് ദിവസേന നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ആദര്‍ശ് ഫ്‌ളാറ്റ്, സ്‌പെക്ട്രം തുടങ്ങിയ അഴിമതികളിലൂടെ ഇന്ത്യാരാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെ തകര്‍ക്കപ്പെടുകയാണ്. വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍ പാവപ്പെട്ടവന്‍ കടം കൊണ്ട് പൊറുതി മുട്ടുകയാണ്. റിസര്‍വ്വ് ബാങ്കിന് കീഴിലുള്ള ബാങ്കുകള്‍ വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണ് വായ്പകള്‍ നല്‍കുന്നത്. അതെല്ലാം അവര്‍ തിരിച്ചടയ്ക്കുന്നുണ്ടോ എന്ന് നമ്മള്‍ ആലോചിക്കണം. രാജ്യത്ത് കള്ളപ്പണം ഒഴുകുന്നു. ഇതിന്റെ സ്രോതസ് കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നയം സ്വീകരിക്കാതെ ഐ എം എഫിനും വേള്‍ഡ് ബാങ്കിനും മുന്നില്‍ കൈനീട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതൊന്നും ചെയ്യാതെ തുല്യനീതിയെപ്പറ്റി സംസാരിക്കുകയാണ് സോണിയാഗാന്ധി. ജനങ്ങള്‍ക്ക് ലഭിക്കേണ്ട രണ്ട് രൂപയുടെ അരി ഇല്ലാതാക്കിയ ആളുകള്‍ക്ക് എങ്ങനെ അന്തരം ഇല്ലാതാക്കാനാവുമെന്നും അവര്‍ ചോദിച്ചു.
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പി യും തമ്മില്‍ വലിയ വ്യത്യാസമില്ല. കര്‍ണാടകയില്‍ നടക്കുന്ന അഴിമതിക്കഥകള്‍ ബി ജെ പിയുടെ കപടമുഖമാണ് വെളിപ്പെടുത്തുന്നത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. തൊഴിലില്ലായ്മയും കരാര്‍ നിയമനങ്ങളും രാജ്യത്ത് വര്‍ധിക്കുകയാണ്. രാജ്യത്തെ നിലനിര്‍ത്തുന്ന പൊതുമേഖലയെ തകര്‍ത്ത് സ്വകാര്യ മേഖലയെ പുണരുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ലോകത്തെ വന്‍കിട സ്വകാര്യ കമ്പനികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇടതുപക്ഷത്തിന്റെ പോരാട്ടത്തിന്റെ ഫലമായാണ് രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.
കേരളം എപ്പോഴും ഇടതുപക്ഷത്തോടൊപ്പമാണ് എന്നത് അഭിമാനകരമാണ്. പുന്നപ്രയുടെയും വയലാറിന്റെയും കയ്യൂരിന്റെയും നാട്ടില്‍ ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്നും അവര്‍ പറഞ്ഞു.
janayugom 070411
കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കിയ എല്‍ ഡി എഫ് സര്‍ക്കാരിനെ കേരളത്തില്‍ ഒരിക്കല്‍ കൂടി ജനങ്ങള്‍ അധികാരത്തിലേറ്റുമെന്ന് സി പി ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം അമര്‍ജിത് കൗര്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
ReplyDelete