കാസർകോട് : നോമ്പുകാലത്ത് സൗഹൃദരാജ്യമായ യുഎഇ സമ്മാനിച്ച ഖുറാൻ വാങ്ങിയതാണോ മന്ത്രി കെ ടി ജലീൽ ചെയ്‌ത വലിയ അപരാധം. അണികളുടെ ചോദ്യങ്ങൾക്ക് മുസ്ലിം ലീഗിന് മറുപടിയില്ല. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥികളെയും മറ്റും തെരുവിലിറക്കുന്ന മുസ്ലിം ലീഗ് ജനങ്ങളിൽ അപഹാസ്യരാവുകയാണ്. ഇക്കാര്യം ഉന്നയിച്ചു തെരുവിൽ യുദ്ധസമാനമായ സമരം നടത്തുന്ന ബിജെപിയുടെയും അവരുടെ സംഘപരിവാര സംഘടനകളുടെയും ലക്ഷ്യം വ്യക്തമാണ്. അതിന്റെ വാൽ പിടിച്ചു മുസ്ലിം ലീഗ് തെരുവിലിറങ്ങണോ എന്നാണ് അവരെ പിന്തുണക്കുന്ന ജനവിഭാഗം ചോദിക്കുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതികളായവരിൽ ഭൂരിപക്ഷവും മുസ്ലിംലീഗുമായും ബിജെപിയുമായും ബന്ധമുള്ളവരാണ്. ബിജെപിയുടെ ചാനൽ മേധാവിയെ ചോദ്യം ചെയ്‌തതോടെ അന്വേഷണ സംഘത്തെ തന്നെ മാറ്റി കേസ് വഴിതിരിച്ചുവിടുകയാണ്. അതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ എൻഫോഴ്‌സ് ഡയരക്ടറേറ്റ് ജലീലിൽ നിന്ന് വിവരങ്ങൾ തേടിയതെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്.
പൗരത്വ നിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയ കലാപവുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനെതിരെ ശബ്ദിക്കാതെയാണ് ലീഗിന്റെ ഇത്തരം നിലപാടുകൾ. നിരപരാധികളെ, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷ വിഭാഗത്തെ വേട്ടയാടുന്നതിനെതിരെ പോരാടിയതിനാണ് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയടക്കമുള്ള പ്രമുഖരെ കള്ളക്കേസിൽപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ലീഗ്. സ്വന്തം അണികളിൽ നിന്ന് കോടികൾ നിക്ഷേപത്തട്ടിപ്പിലൂടെ തട്ടിയെടുത്ത മഞ്ചേശ്വരം എംഎൽഎയെ സംരക്ഷിക്കുന്നതിനും ലീഗ് നേതൃത്വത്തിന് പ്രയാസമുണ്ടായിട്ടില്ല.കണ്ണടച്ചു ഇരുട്ടാക്കുന്ന ലീഗ് നിലപാടിൽ കടുത്ത അസംതൃപ്‌തിയിലാണ് അണികൾ.
മുഖ്യശത്രു ബിജെപിയല്ല, സിപിഐ എമ്മെന്ന് കുഞ്ഞാലിക്കുട്ടി; 'എൽഡിഎഫ് ജയിച്ചാൽ യുഡിഎഫിന്റെയും ലീഗിന്റെയും നിലനിൽപ്പിനെ ബാധിക്കും'
കൊച്ചി > കേരളത്തിൽ ബിജെപിയല്ല സിപിഐ എമ്മാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാർടി പ്രവർത്തകർക്കായി തയ്യാറാക്കിയ വീഡിയോയിലാണ് കുഞ്ഞാലിക്കുട്ടിയുടെ സന്ദേശം.
ഒരു തെരഞ്ഞെടുപ്പ് കൂടി എൽഡിഎഫ് ജയിക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് യുഡിഎഫിനും മുസ്ലിം ലീഗിനും വലിയ പ്രശ്‌നമുണ്ടാക്കുമെന്നും നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നേരത്തേ തീവ്രസംഘടനകളുമായി മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. സ്വർണക്കടത്ത് കേസിൽ വി മുരളീധരനെയോ അനിൽ നമ്പ്യാരെയോ ലീഗ് വിമർശിക്കാതിരിക്കുന്നതും ചർച്ചയാണ്.
No comments:
Post a Comment