നിറവോടെ നെയ്യാറ്റിൻകര
തിരക്കേറിയ പൊഴിയൂർ ഉച്ചക്കട പാലം പുതുക്കി പണിയാൻ ബജറ്റിൽ പത്ത്കോടി നീക്കിവച്ചത് തീരദേശ മേഖലയ്ക്ക് ആശ്വാസമേകും. ആദ്യ പടിയായി രണ്ട് കോടിയും അനുവദിച്ചു. അമരവിള സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടത്തിനും ബജറ്റിൽ ഇടമുണ്ടായി. ഒന്നര കോടി വകയിരുത്തിയതിൽ 40 ലക്ഷം രൂപയും അനുവദിച്ചു.
കേരളാ ഓട്ടോമൊബൈൽസിനും പുതുജീവൻ നൽകി. ഇവിടെ നിർമിക്കുന്ന ഇ ഓട്ടോകൾക്ക് 30ശതമാനം വരെ സബ്സിഡി നൽകുമെന്ന പ്രഖ്യാപനം നെയ്യാറ്റിൻകരയ്ക്കുള്ള സമ്മാനവുമായി. ഇവിടുന്നുള്ള ഓട്ടോകൾ വിദേശത്ത് കയറ്റുമതി ചെയ്‌ത് വരികയാണ്.
അമരവിള –-കളിയിക്കാവിള റോഡിന് തുക വകയിരുത്തി. ഇരുപത് പദ്ധതികൾക്ക് കൂടി ടോക്കൺ ആയിട്ടുണ്ടെന്ന് കെ ആൻസലൻ എംഎൽഎയും അറിയിച്ചു.
പകിട്ടോടെ പാറശാല
പാറശാല നിയോജക മണ്ഡലത്തിലെ വികസനത്തിന് കൈത്താങ്ങായി സംസ്ഥാന ബജറ്റ്. കരമന- കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ടത്തിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
മൈലക്കര- പൂഴനാട്- മണ്ഡപത്തിൽ കടവ്- പേരേക്കോണം റിങ് റോഡ് റബറൈസ്ഡ് ടാറിങ് ചെയ്ത് നവീകരിക്കുന്നതിന് 10 കോടി, പാറശാലയിൽ ഫയർഫോഴ്സ് സ്റ്റേഷന് കെട്ടിടം നിർമിക്കുന്നതിന് 2 കോടി, കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ശാസ്ത്ര പഠന ഗവേഷണ കേന്ദ്രത്തിന് കെട്ടിടം നിർമിക്കുവാൻ 1 കോടി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.പാറശാല പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം –- 3 കോടി.പാറശാലയിൽ കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനൽ –- 5 കോടി.വെള്ളറട ഗ്രാമപഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് ബില്‍ഡിങ് കോംപ്ലക്സ് –- 3 കോടി.ആര്യന്‍കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് കോംപ്ലക്സില്‍ ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റർ –- 2 കോടി.കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണം –- 2 കോടി.ഒറ്റശേഖരമംഗലം -ഒലട്ടിമൂട് -വലിയവഴി റോഡ് നവീകരണം –- 6 കോടി. വാഴിച്ചല്‍- അമ്പൂരി- വെള്ളറട - നെയ്യാര്‍ഡാം റോഡ് നവീകരണം –- 6 കോടി,
പഴമല പാലം നിര്‍മാണം –- 15 കോടി.മലയിന്‍കാവ് -വേങ്കോട് -മുള്ളലുവിള റോഡ് നവീകരണം –- 5 കോടി പാറശാല ആര്‍ടിഒ ടെസ്റ്റിങ് ഗ്രൗണ്ട് വികസനം –- 2 കോടി.മാമ്പഴക്കര -പെരുങ്കടവിള റോഡ് നവീകരണം –- 1 കോടി.മുള്ളലുവിള -ചാമവിള റോഡ് നവീകരണം –- 3 കോടി. കാരക്കോണം- വ്ലാങ്കുളം റോഡ് നവീകരണം –- 7 കോടി. ധനുവച്ചപുരം ഗവ. ജിഎച്ച്‌എസ് സ്കൂളിന് പുതിയ കെട്ടിടം –- 3 കോടി.പെരുങ്കടവിള എല്‍പിജിഎസ് സ്കൂളിന് പുതിയ കെട്ടിടം –- 2 കോടി. വെള്ളറട ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം –- 2 കോടി. പാറശാല വനിതാ ഐടിഐ നവീകരണം –- 2 കോടി.
നെടുമങ്ങാടിന് വികസനപ്പൂക്കാലം
നെടുമങ്ങാട് മണ്ഡലത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് ചിറകുനൽകി സംസ്ഥാന ബജറ്റ്. നെടുമങ്ങാട് നഗരസഭ -അര്‍ബന്‍ വാട്ടര്‍ സപ്ലൈ പദ്ധതിയുടെ- പുനരുദ്ധാരണവും വിപുലീകരണവുമാണ് പ്രധാനപദ്ധതി. 9.50 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിന്റെ 20 ശതമാനം നിലവിൽ അനുവദിച്ചു.
1 കോടി രൂപയുടെ ആനതാഴ്ച്ചിറ പമ്പ് ഹൗസ് നവീകരണത്തിനും പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കലിനും 20 ശതമാനം തുകയും അനുവദിച്ചു. കൂടാതെ ആക്കോട്ടുപാറ –- - ചെല്ലാംകോട് –- പൂവത്തൂര്‍ –- -നരിക്കല്‍ –- -പെരുംകൂര്‍ റോഡ് ( 6 കോടി), പൂലന്തറ –- -തിട്ടയത്തുകോണം –- -കിണറ്റുമുക്ക് –- - മത്തനാട് റോഡ്(4 കോടി), ചിറ്റാഴ -–പന്തപ്ലാവ് റോഡ് (4കോടി), മോഹനപുരം– -കല്ലൂര്‍ റോഡ് (3കോടി), കരിപ്പൂര്‍ വില്ലേജ് ഓഫീസ്–-കാവുമൂല– -ഇടമല– -ഉഴപ്പാക്കോണം– - ഐഎസ്ആര്‍ഒ കോമ്പൗണ്ട് റോഡ് (2.50 കോടി), ആനതാഴ്ച്ചിറ ബണ്ട് റോഡ് നിര്‍മാണം (50 ലക്ഷം), ഏണിക്കര –-പഴയാറ്റിന്‍കര പാലവും കലാഗ്രമം പാലവും നിര്‍മിക്കുന്നതിന് (4 കോടി), പോത്തന്‍കോട് പഞ്ചായത്ത് വേങ്ങോട് – വാവറമ്പലം റോഡുകളെ ബന്ധിപ്പിക്കുന്ന കണ്ടുകുഴിപ്പാലം പുനര്‍നിര്‍മിക്കുന്നതിന് (4 കോടി), സിആര്‍പിഎഫ് -പഴയ എന്‍എച്ച് റോഡ് നവീകരണം (3 കോടി), കല്ലയം –-ശീമവിള റോഡ് (4കോടി), തേക്കട –- പനവൂര്‍ റോഡ് (4കോടി), നെടുമങ്ങാട് നഗരസഭയില്‍ വിഐപിക്ക് സമീപമുള്ള കുന്നംപാലം പുനര്‍ നിര്‍മിക്കുന്നതിന് (1.50 കോടി),
ഏണിക്കര– പഴയാറ്റിന്‍കര– -തറട്ട– -കാച്ചാണി റോഡ് നവീകരണം (3 കോടി), പോത്തന്‍കോട് പഞ്ചായത്ത്– വേങ്ങോട്– -വാവറമ്പലം റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ടുകുഴിപ്പാലം പുനര്‍ നിര്‍മിക്കുന്നതിന് (3 കോടി), ഉതിരപ്പെട്ടി – - കന്യാകുളങ്ങര റോഡ് (2 കോടി), വാവറമ്പലം -– പാച്ചിറ റോഡ് (4 കോടി), കല്ലമ്പാറ –- നെട്ട –-കുമ്മിപ്പള്ളി– -കെല്‍ട്രോണ്‍ ജങ്‌ഷന്‍ പഴയ രാജപാത റോഡ് നവീകരണം (1.50കോടി), കഴനാട് റോഡ് നവീകരണം (വട്ടപ്പാറ –- - നെടുമങ്ങാട് റോഡ് 3.50കോടി) തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ടോക്കണ്‍ പ്രൊവിഷന്‍ നല്‍കിയും ഉള്‍പ്പെടുത്തി.
കഴക്കൂട്ടത്തിന് 556 കോടി
സംസ്ഥാന ബജറ്റിൽ കഴക്കൂട്ടം മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് അനുവദിച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി അനുവദിച്ചു. നിലവിൽ നടന്നുവരുന്ന 70 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് പുറമെയാണിത്. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ ഐടി പാർക്ക് വികസനത്തിന് ഏഴു കോടി അനുവദിച്ചു. കഴക്കൂട്ടം മണ്ഡലത്തിനായി ബജറ്റിൽ 556 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചത് വികസനമുന്നേറ്റത്തിന് കരുത്തുപകരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
കഴക്കൂട്ടം ടെക്നോപാർക്ക് വികസനം –- 22 കോടി. സൊസൈറ്റി ജങ്‌ഷൻ-–- ശ്രീകാര്യം റോഡ് നവീകരണം –-75 കോടി.പൗണ്ടുകടവ്, വലിയവേളി, ഒരു വാതിൽകോട്ട, കുളത്തൂർ ഹയർ സെക്കൻഡറി സ്കൂൾ, മണ്ണന്തല, വയമ്പാച്ചിറ എന്നിവിടങ്ങളിൽ മൾട്ടിപർപ്പസ് സ്റ്റേഡിയം –- 100 കോടി.കാര്യവട്ടം–- -ചേങ്കോട്ടുകോണം റോഡ് നവീകരണം –- 50 കോടി. കഴക്കൂട്ടം –- -ശ്രീകാര്യം- –- ആക്കുളം സ്വീവേജ് പദ്ധതി –- 50 കോടി. കാര്യവട്ടെ കേരള സർവകലാശാലയുടെ റോഡിന് ഇരുവശത്തുമുള്ള ക്യാമ്പസുകളെ ബന്ധിപ്പിച്ച് മേൽപ്പാലമോ, അടിപ്പാതയോ നിർമാണം –- 25 കോടി.കാര്യവട്ടം ഗവ. കോളേജ് ലേഡീസ് ഹോസ്റ്റൽ–- 12 കോടി. മണ്ണന്തല എൻസിസി ആസ്ഥാനമന്ദിരം –- 10 കോടി. കാര്യവട്ടം ഗവ. കോളേജിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് –- 12 കോടി.
ചാക്ക-–- കൊല്ലപെരുവഴി പാർവതീപുത്തനാർ സംരക്ഷണഭിത്തി –- 10 കോടി.തെറ്റിയാർതോട് നവീകരണം –- 10 കോടി. കേശവദാസപുരം കട്ടച്ചൽക്കോണം സ്കൂളിന് പുതിയ കെട്ടിടം –- 5 കോടി. കാട്ടായിക്കോണം യുപിഎസിന് പുതിയ കെട്ടിടം –- 5 കോടി. ചേങ്കോട്ടുകോണം എൽപിഎസിന് പുതിയ കെട്ടിടം–- 2 കോടി.ശ്രീകാര്യം പൊലീസ് സ്റ്റേഷൻ കെട്ടിടം –- 5 കോടി. പാണൻവിള-–- പാറോട്ടുകോണം–- -കരിയം റോഡ് ടാറിങ് –- 5 കോടി. കഴക്കൂട്ടം വനിതാ ഐടിഐ ഓഡിറ്റോറിയം –- 1 കോടി.
ശാസ്ത്രവിദ്യാഭ്യാസ കേന്ദ്രത്തിന് ഒന്നരക്കോടി
വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ നടത്തിവരുന്ന ശാസ്ത്രവിദ്യാഭ്യാസ ഗവേഷണകേന്ദ്രത്തിന് സ്വന്തമായി മന്ദിരം നിർമിക്കാൻ ബജറ്റിൽ 1.5 കോടി വകയിരുത്തി. നിലവിൽ കുന്നത്തുകാൽ ഗവ. യുപിഎസിലെ ഒരു ഹാളിലാണ് കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.ശാസ്ത്ര അധ്യാപകരായിരുന്ന രാമചന്ദ്രൻ, അരവിന്ദാക്ഷൻ, മുരുകേശൻ ആശാരി, വിൻസെൻറ്രാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടു ദശാബ്ദം മുമ്പാണ് ഇത് ആരംഭിക്കുന്നത്. ശാസ്ത്ര ലൈബ്രറി, റഫറൻസ്,ശാസ്ത്ര പരീക്ഷണ ഉപകരണങ്ങൾ, ലാബ്, വാന നിരീക്ഷ സംവിധാനങ്ങൾ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയത്.
സ്ഥലപരിമിതി പ്രയാസം സൃഷ്ടിച്ചിരുന്നു. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ഇടപെടലിലാണ് ഗവേഷണകേന്ദ്രത്തിന് മികച്ച സൗകര്യങ്ങളോടെയുള്ള ബഹുനിലമന്ദിരം അനുവദിച്ചത്.
No comments:
Post a Comment