ആലത്തൂർ > എട്ടാംക്ളാസുകാരിയുടെ കവിതചൊല്ലിയായിരുന്നു ധനമന്ത്രി തോമസ് െഎസക്കിന്റെ ബജറ്റ് അവതരണം. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ സ്നേഹയാണ് ബജറ്റിലൂെട പ്രശസ്തയായ എഴുത്തുകാരി. കുഴല്‍മന്ദം ജിഎച്ച്എസിലെ എട്ടാംക്ളാസുകാരി സ്നേഹ ഏഴാംക്ളാസില്‍ പഠിക്കുമ്പോള്‍ എഴുതിയ കവിതയാണ് ധനമന്ത്രി ബജറ്റിലൂടെ ലോകത്തിന് മുന്നില്‍ പങ്കുവച്ചത്. സ്‌നേഹയുടെ സ്‌കൂളിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് എംഎൽഎ കെ ഡി പ്രസേന്നൻ.
എംഎൽഎയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
കേരളത്തിൻ്റെ അഭിമാനമായി മാറിയ സ്നേഹ എൻ്റെ മണ്ഡലത്തിലെ കുട്ടിയാണ്. പറയാനുള്ളത് സ്നേഹയുടെ വിദ്യാലയത്തെക്കുറിച്ചാണ്. 86 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സ്നേഹ പഠിക്കുന്ന കുഴൽമന്ദം ജി എച്ച് എസ്.
മദ്രാസ് ഡിസ്ട്രിക് ബോർഡിനു കീഴിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒരു പാട് തവണ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം പണിയണമെന്ന് ആഗ്രഹിച്ചെങ്കിലും പല കാരണങ്ങളാൽ നടന്നില്ല.
ഡി പി ഇ പി മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ആയി നൽകിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്ഥലം വാങ്ങാൻ ശ്രമിച്ചു. അന്നത് കിട്ടിയില്ല. പിന്നീട് 2016ൽ സൗജന്യമായി ലഭിച്ച 1.45 ഏക്കർ സ്ഥലം ലഭിച്ചെങ്കിലും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കൃഷി ഭൂമി ആയതിനാൽ കെ എൽ യു ലഭിച്ചില്ല, അതും മുടങ്ങി.
ഒടുവിൽ കഴിഞ്ഞ വർഷമാണ് കുഴൽമന്ദം പെരുങ്കുന്നം പാലമ്പുള്ളി രുഗ്മണിയമ്മയും 8 മക്കളും ചേർന്ന്
വെള്ളപ്പാറ ആയക്കാടുള്ള 1.60 ഏക്കർ സ്ഥലം സൗജന്യമായി നൽകിയത്. ആ സ്ഥലത്ത് അതി മനോഹരമായ സ്‌കൂൾ കെട്ടിടം പണിയുന്നതിന് 3 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇതിൻ്റെ ഡി പി ആർ തയ്യാറാക്കി വരുകയാണ്. അധികം താമസിയാതെ തന്നെ സ്നേഹയും കുട്ടുകാരും പുതിയ സ്ഥലത്ത് പുത്തൻ കെട്ടിടത്തിലിരുന്ന് പഠിക്കും.
No comments:
Post a Comment