Saturday, January 2, 2021

കർണാടക തദ്ദേശ തെരഞ്ഞെടുപ്പ്‌; അഞ്ച്‌ പഞ്ചായത്തുകളിൽ സിപിഐ എം ഭരണത്തിലേക്ക്‌, 231 സീറ്റുകളിൽ ജയം

മംഗളൂരു > കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികവാർന്ന പ്രകടനം കാഴ‌്ചവെച്ച‌് സിപിഐഎം. 231 സീറ്റുകളിൽ സിപിഐ എം പിന്തുണയോടെ  മത്സരിച്ച  സ്ഥാനാർഥികൾ ഉജ്ജ്വല വിജയം നേടി. പാർട്ടി പിന്തുണയോടെ 732 സ്ഥനാർഥികളാണ‌് തെരഞ്ഞെടുപ്പ‌് പോരാട്ടത്തിനിറങ്ങിയത‌്. മിക്ക സീറ്റുകളിലും നിസാരമായ വ്യത്യാസത്തിലാണ‌് എതിർ സ്ഥാനാർഥികൾ വിജയിച്ചത‌്.

ആകെയുള്ള 30 ജില്ലകളിൽ 20 എണ്ണത്തിലും പാർട്ടി പിന്തുണയോടെ സ്ഥനാർഥികൾ തെരഞ്ഞെടുപ്പിനെ നേരിട്ടു. ഇതിൽ 18 ജില്ലകളിലും പാർട്ടി പിന്തുണയുള്ള സ്ഥനാർഥികൾ വിജയം നേടി.

ബാഗേപള്ളിയിൽ മൂന്ന‌് പഞ്ചായത്തുകളിൽ സിപിഐ എം ഭരണം നേടി. ഇവിടെയുള്ള രണ്ട‌് പഞ്ചായത്തുകളിൽ കൂടി മറ്റുള്ളവരുടെ പിന്തുണയോടെ ഏറ്റവും വലിയ കക്ഷിയായ സിപിഐഎം ഭരണത്തിലെത്തും. ഗുൽബർഗയിൽ രണ്ട‌് പഞ്ചായത്തുകളിലും സിപിഐഎം ഭരണം നടത്തും. കൊപ്പള, ഗദക‌്, കോലാർ, ഗുൽബർഗ ജില്ലകളിലെ പാരമ്പര്യ ബിജെപി, കോൺഗ്രസ‌് സീറ്റുകളിലാണ‌് സിപിഐഎം അട്ടിമറി വജയം നേടിയത‌്.

ചിക‌്ബല്ലാപുരയിൽ 83 സീറ്റുകളും കൽബുർഗിയിൽ 37 സീറ്റുകളും പാർട്ടി നേടി. കൊപ്പളയിൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന ആറ‌് സീറ്റ‌് ഇത്തവണ 21 ആയി ഉയർത്തി. മൂന്ന‌് സീറ്റ‌് ഉണ്ടായിരുന്ന ഉത്തര കന്നടയിൽ ഇത്തവരണ 14 സീറ്റുകളാണ‌്‌് പാർട്ടി നേടിയത‌്. 6 സീറ്റുണ്ടയിരുന്ന ഉഡുപ്പിയിൽ ഇേത്തവണ നേട്ടേം 11 സീറ്റിലാണ‌്. യദഗിരിയിലും 11 സീറ്റുകൾ നേടി. രണ്ട‌് സീറ്റുണ്ടായിരുന്ന മാണ്ഡ്യയിൽ ഇത്തവണ 7 സീറ്റുകളുണ്ട‌്. റായ‌്ച്ചൂർ, വിജയാപുരയിലും 7 സീറ്റു വീതം ഉണ്ട‌്. ദക്ഷികന്നഡയിൽ 6 സീറ്റാണ‌് പാർട്ടി നേടിയത‌്.

ജനങ്ങളുടെ വിവിധ  പ്രശ‌്നങ്ങൾ ഏറ്റെടുത്ത‌് പാർട്ടി നടത്തിയ പോരാട്ടമാണ‌് നിരവധി ജില്ലകളിൽ നല്ല വിജയം കൈവരിക്കാൻ സഹായിച്ചതെന്ന‌് സിപിഐഎം സംസ്ഥാന  സെക്രട്ടറി ബസവരാജ ദേശാഭിമാനിയോട‌് പറഞ്ഞു. ബിദറിൽ ഒഴികെ മറ്റെല്ലായിടത്തും ബാലറ്റ് പേപ്പറിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തെ 226 താലൂക്കുകളിലെ 5,728 ഗ്രാമ പഞ്ചായത്തുകളിലായി 82,616 സീറ്റുകളിലേക്കാണ് രണ്ടു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. ഡിസംബർ 22നും 27നുമായി നടന്ന വോട്ടെടുപ്പിൽ 78.58ശതമാനമായിരുന്നു ആകെ പോളിങ്. 2,22,814 സ്ഥാനാർഥികളാണ് ആകെ മത്സരിച്ചത്. ഇതിൽ 8,074 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

അനീഷ‌് ബാലൻ

No comments:

Post a Comment