Friday, January 15, 2021

ബജറ്റിന്റെ തുടക്കം സ്നേഹയുടെ ‘ആനന്ദം നിറഞ്ഞ പുലരിയെ പ്രതീക്ഷിയ്‌ക്കുന്ന’ കവിതയോടെ

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിതയോടെയാണ്‌ 2021--22 ലേയ്ക്കുള്ള കേരള ബജറ്റ് ധനമന്ത്രി ഡോ.തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചത്‌. കവിത ഇങ്ങനെ:

കെ സ്‌നേഹ

നേരം പുലരുകയും

സൂര്യൻ സർവതേജസോടെ ഉദിക്കുകയും

കനിവാർന്ന പൂക്കൾ വിരിയുകയും

വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും

നാം കൊറോണയ്ക്കെതിരെ

പോരാടി വിജയിക്കുകയും

ആനന്ദം നിറഞ്ഞ പുലരിയെ

തിരികെ എത്തിക്കുകയും ചെയ്യും...

കൊവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ടെന്ന്‌ ഐസക്ക്‌ പറഞ്ഞു. ‘‘ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന പിണറായി സർക്കാർ തന്നെയാണ് ജനങ്ങളിൽ ഈ ആത്മവിശ്വാസം സൃഷ്ടിച്ചത് എന്ന് അഭിമാനത്തോടെയും വിനയത്തോടെയും അവകാശപ്പെടട്ടെ. സർക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണ്. , ഭൂതകാലത്തിന്റെ ക്ഷേമനേട്ടങ്ങൾ നിലനിർത്തിക്കൊണ്ട്, പുതിയ വികസനപാതയിലേയ്ക്കു വഴി തെളിയിക്കുന്നവയായിരുന്നു കഴിഞ്ഞ അഞ്ച് ബജറ്റുകളും. ഈ നിലപാടിന്റെ തുടർച്ചയാണ് 2021-22ലേയ്ക്കുള്ള ബജറ്റ്. ആത്മവിശ്വാസത്തിന്റെ കരുത്തോടെ പറയട്ടെ, കൊവിഡാനന്തര കേരളത്തിന്റെ വികസന മുൻഗണനകളുടെയും മുൻകൈകളുടെയും രൂപരേഖയാണ് ഈ ബജറ്റ്.’’ധനമന്ത്രി പറഞ്ഞു.

ബജറ്റ് ഇവിടെ വായിക്കാം

No comments:

Post a Comment