Saturday, January 16, 2021

കേരളം ആഗോള ബ്രാൻഡ്; ലോകത്ത്‌ എവിടെയുമുള്ള സംരംഭകർക്കും കേരളത്തിൽ പ്രവർത്തിക്കാന്‍ സാധ്യത തുറന്നു: ധനമന്ത്രി

കോവിഡ്‌ പ്രതിസന്ധി അവസരമാക്കി ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി അഞ്ച് വർഷംകൊണ്ട്‌ 20 ലക്ഷം പേർക്ക്‌ തൊഴിൽ ലഭ്യമാക്കുമെന്ന്‌ ബജറ്റ്‌ അവതരിപ്പിച്ചശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

വീട്ടിലിരുന്ന്‌ ജോലി ചെയ്യുന്ന പുതിയ രീതി വന്നതോടെ  ഫാക്ടറിയോ ഓഫീസോ തുറക്കാതെ ലോകത്ത്‌ എവിടെയുള്ള സംരംഭകർക്കും കേരളത്തിൽ പ്രവർത്തിക്കാന്‍ സാധ്യത തുറന്നു.  വിദേശരാജ്യങ്ങൾ ഇത്തരം ജോലിക്ക് ആദ്യം പരിഗണിക്കുക കേരളത്തെയാകും. കാരണം, കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കേരളം ആഗോള ബ്രാൻഡായി മാറി എന്നതാണ്.

വിദേശ കമ്പനികൾക്ക്‌ ജോലിക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യം കേരളത്തില്‍ ഒരുക്കും.

 സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരം ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും.  തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉപകരണങ്ങൾ വാങ്ങാന്‍‌ വായ്പനല്‍കും.

ആറായിരത്തിന്റെ കഥയില്‍ വിശ്വാസമില്ല

പാവപ്പെട്ടവർക്ക്‌ 6000 രൂപ കൊടുക്കുമെന്ന്‌ യുഡിഎഫ്‌ പറഞ്ഞിട്ടുണ്ട്‌. എന്നാൽ എത്ര പേർക്ക്‌, എങ്ങനെ കൊടുക്കുമെന്ന്‌ പറഞ്ഞിട്ടില്ല. അവരുടെ  പാരമ്പര്യം നോക്കുമ്പോൾ ഇത്‌ വിശ്വസിക്കാനാകുന്നില്ല. പെൻഷൻ 100 രൂപയായിരുന്നപ്പോൾ രണ്ടു വർഷം കുടിശ്ശിക വരുത്തിയവരാണവർ. 600 രൂപയായിരുന്നപ്പോൾ ഒരു വർഷവും കൊടുത്തില്ല. അതിനാല്‍ ആറായിരത്തിന്റെ കഥ വിശ്വസിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment