Tuesday, June 12, 2012

ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്


ആലക്കോട്: മണക്കടവിനടുത്ത മൂരിക്കടവ് പുഴയോരത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകന് ഗുരുതര പരിക്കേറ്റു. നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് മണക്കടവ് ശാഖയിലെ ജീവനക്കാരനും കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനുമായ മൂരിക്കടവിലെ നെല്ലിക്കുന്നേല്‍ സിബി (36)ക്കാണ് പരിക്കേറ്റത്. ഇയാളെ തലശേരി ഇന്ദിരാജി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

തിങ്കളാഴ്ച പകല്‍ ഒന്നോടെ സിബിയുടെ വീട്ടില്‍നിന്ന് അര കിലോമീറ്ററോളം ദൂരെയാണ് സംഭവം. പുഴയില്‍ തോട്ടയിട്ട് മീന്‍പിടിക്കാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനമെന്നാണ് കോണ്‍ഗ്രസ് ഐക്കാര്‍ നാട്ടുകാരോട് പറഞ്ഞത്. ആളുകള്‍ പുഴയോരത്തേക്ക് പോകുന്നത് തടയാനും ശ്രമമുണ്ടായി. കുപ്പിച്ചില്ലും മറ്റും തറഞ്ഞുകയറിയതിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മുന്‍ വിശദീകരണം കോണ്‍ഗ്രസ് നേതൃത്വം വിഴുങ്ങി. കുപ്പിയില്‍ വെടിമരുന്ന് നിറച്ച് മീന്‍ പിടിക്കാനായിരുന്നു ശ്രമമെന്നും തിരിയുടെ നീളം കുറഞ്ഞതിനാല്‍ എറിയുംമുമ്പ് കൈയില്‍നിന്ന് പൊട്ടിയതാണെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പുതിയ വിശദീകരണം. പരിക്കേറ്റയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയും തളിപ്പറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളും ഒഴിവാക്കി തലശേരി ഇന്ദിരാജിയിലെത്തിച്ചതിലും ദുരൂഹതയുണ്ട്. ഭരണസ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമം തുടങ്ങി. ഒരാളുടെ മരണത്തിനിടയാക്കിയ വെള്ളാട് പള്ളിക്കവല ബോംബ് നിര്‍മാണ സ്ഫോടനം കേസില്ലാതെ അട്ടിമറിച്ചിരുന്നു.

deshabhimani 120612

1 comment:

  1. മണക്കടവിനടുത്ത മൂരിക്കടവ് പുഴയോരത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകന് ഗുരുതര പരിക്കേറ്റു. നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് മണക്കടവ് ശാഖയിലെ ജീവനക്കാരനും കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനുമായ മൂരിക്കടവിലെ നെല്ലിക്കുന്നേല്‍ സിബി (36)ക്കാണ് പരിക്കേറ്റത്. ഇയാളെ തലശേരി ഇന്ദിരാജി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

    ReplyDelete