Thursday, October 7, 2010

സ്ഥാനാര്‍ഥികളും കൈവിടുമ്പോള്‍ കള്ളക്കഥയുമായി യുഡിഎഫ്

കണ്ണൂര്‍: സ്ഥാനാര്‍ഥികളും നാമനിര്‍ദേശകരും ഒന്നൊന്നായി പിന്‍വാങ്ങുമ്പോള്‍ കള്ളക്കഥയുമായി യുഡിഎഫ് രംഗത്ത്. കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് നിര്‍ബന്ധിപ്പിച്ച് സ്ഥാനാര്‍ഥിയാക്കിയ വ്യക്തി പത്രിക പിന്‍വലിച്ച പ്രശ്നമാണ് സിപിഐ എം തട്ടിക്കൊണ്ടുപോകലായി ചിത്രീകരിക്കുന്നത്. സ്ഥാനാര്‍ഥിയായ യു വി ഹരീഷ് ബാബു സ്വമേധയാ പത്രിക പിന്‍വലിച്ചതാണെന്ന് പരസ്യമായി പറഞ്ഞതോടെ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിച്ച കള്ളക്കഥ പൊളിഞ്ഞു. കള്ളവോട്ട്, സിപിഐ എം ഭീഷണി എന്നീ പതിവ് നുണക്കഥകള്‍ ജനം തള്ളിയതോടെയാണ് 'പട്ടാപ്പകല്‍ തട്ടികൊണ്ടുപോകല്‍' നാടകവുമായി രംഗത്തിറങ്ങിയത്. ബുധാനാഴ്ച പതിനൊരയോടെ പൊട്ടിമുളച്ച കള്ളക്കഥയ്ക്ക് രണ്ട് മണിക്കൂര്‍ ആയുസ് പോലുമുണ്ടായില്ല. പത്രിക പിന്‍വലിച്ച ഹരീഷ്ബാബു യാഥാര്‍ഥ സംഭവം വിശദീകരിച്ചതോടെ തട്ടിക്കൊണ്ടുപോകലിന്റെ കഥ കഴിഞ്ഞു. യുഡിഎഫ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷിച്ചപ്പോഴും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് ഹരീഷ് ബാബു മൊഴി നല്‍കിയതോടെ സിപിഐ എം 'ഭീകരത' അവസാനിച്ചു.

പിന്നീട് തട്ടിക്കൊണ്ടുപോകലിന് പുതിയ ഭാഷ്യവുമായാണ് യുഡിഎഫ് രംഗത്തെത്തിയത്. ജീവനില്‍ കൊതിയുള്ളതിനാലാണ് ഹരീഷ്ബാബു ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ കണ്ടെത്തല്‍. സ്ഥാനാര്‍ഥികളുടെയും നിര്‍ദേശകരുടെയും വ്യാജ ഒപ്പിട്ട് പത്രിക നല്‍കിയതിന്റെയും ചിലത് തള്ളിയതിന്റെയും ജാള്യം മറയ്ക്കാന്‍ ഡിസിസി പ്രസിഡന്റ് പാടുപെടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാശുകൊടുത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിച്ച കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനാണ് ജനാധിപത്യത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നത്. സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ പോലും അണികളെ കിട്ടാത്ത കോണ്‍ഗ്രസ് പാര്‍ടിയുടെ വിലാപമാണ് ഡിസിസി അധ്യക്ഷനിലൂടെ പുറത്തുവരുന്നത്. നിരവധിസീറ്റുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയിക്കുമ്പോഴുള്ള മാനസികവിഭ്രാന്തിയിലാണ് തട്ടിക്കൊണ്ടുപോകലെന്ന് പിച്ചുംപേയും പറയുത്. ഇനിയും യുഡിഎഫിന്റെ ഇത്തരം കോപ്രായങ്ങള്‍ അരങ്ങേറിയേക്കാം.

യുഡിഎഫ് കള്ളക്കഥ പരാജയം മറയ്ക്കാന്‍


കൂത്തുപറമ്പ്: തെരഞ്ഞെടുപ്പിനുമുമ്പ് പരാജയം ഏറ്റുവാങ്ങിയതിന്റെ ജാള്യം മറയ്ക്കാനും സംഘടനാ ദൌര്‍ബല്യം മറച്ചുവയ്ക്കാനുമുള്ള വേവലാതിയാണ് കൂത്തുപറമ്പ് നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തു കള്ള പ്രചാരണമെന്ന് എല്‍ഡിഎഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വത്സന്‍ പനോളി പ്രസ്താവനയില്‍ പറഞ്ഞു. നഗരസഭയിലെ 13-ാം വാര്‍ഡില്‍ നാമനിര്‍ദേശപത്രിക തള്ളിപ്പോവുകയും 24-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ രണ്ട് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിനുമുമ്പ് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴോളം വാര്‍ഡുകളില്‍ യുഡിഎഫിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ആളെ കിട്ടിയിരുല്ല. അത് മറികടക്കാനുള്ള ശ്രമത്തിലാണ് അബദ്ധങ്ങള്‍ പിണഞ്ഞത്.

24-ാം വാര്‍ഡായ എലിപ്പറ്റിച്ചിറയില്‍ യുഡിഎഫ് നേതാക്കള്‍ നിര്‍ബന്ധിച്ച് ഒരാളെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയെങ്കിലും അയാള്‍ സ്വമേധയാ പിന്‍വലിച്ചതാണ് സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി എന്ന് യുഡിഎഫുകാര്‍ കള്ളപ്രചാരണം നടത്തിയത്. സ്വയം പിന്മാറിയതാണെന്ന് പത്രിക നല്‍കിയ ആള്‍തന്നെ ബന്ധപ്പെട്ടവരെ രേഖാമൂലം അറിയി ക്കുകയും ചാനലുകളടക്കമുള്ള മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തു. വാര്‍ഡ് 13-ലെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് പിന്താങ്ങിയ സ്ത്രീ 11-ാം വാര്‍ഡില്‍ വോട്ടറായതിനാലാണ്. ഇത്തരം അബദ്ധങ്ങള്‍ മറച്ചു വയ്ക്കാന്‍ കോണ്‍ഗ്രസ് നടത്തു ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി

1 comment:

  1. കണ്ണൂര്‍: സ്ഥാനാര്‍ഥികളും നാമനിര്‍ദേശകരും ഒന്നൊന്നായി പിന്‍വാങ്ങുമ്പോള്‍ കള്ളക്കഥയുമായി യുഡിഎഫ് രംഗത്ത്. കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് നിര്‍ബന്ധിപ്പിച്ച് സ്ഥാനാര്‍ഥിയാക്കിയ വ്യക്തി പത്രിക പിന്‍വലിച്ച പ്രശ്നമാണ് സിപിഐ എം തട്ടിക്കൊണ്ടുപോകലായി ചിത്രീകരിക്കുന്നത്. സ്ഥാനാര്‍ഥിയായ യു വി ഹരീഷ് ബാബു സ്വമേധയാ പത്രിക പിന്‍വലിച്ചതാണെന്ന് പരസ്യമായി പറഞ്ഞതോടെ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിച്ച കള്ളക്കഥ പൊളിഞ്ഞു. കള്ളവോട്ട്, സിപിഐ എം ഭീഷണി എന്നീ പതിവ് നുണക്കഥകള്‍ ജനം തള്ളിയതോടെയാണ് 'പട്ടാപ്പകല്‍ തട്ടികൊണ്ടുപോകല്‍' നാടകവുമായി രംഗത്തിറങ്ങിയത്. ബുധാനാഴ്ച പതിനൊരയോടെ പൊട്ടിമുളച്ച കള്ളക്കഥയ്ക്ക് രണ്ട് മണിക്കൂര്‍ ആയുസ് പോലുമുണ്ടായില്ല. പത്രിക പിന്‍വലിച്ച ഹരീഷ്ബാബു യാഥാര്‍ഥ സംഭവം വിശദീകരിച്ചതോടെ തട്ടിക്കൊണ്ടുപോകലിന്റെ കഥ കഴിഞ്ഞു. യുഡിഎഫ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷിച്ചപ്പോഴും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് ഹരീഷ് ബാബു മൊഴി നല്‍കിയതോടെ സിപിഐ എം 'ഭീകരത' അവസാനിച്ചു.

    ReplyDelete