Tuesday, October 12, 2010

വ്യാജവാര്‍ത്തകള്‍ക്കെതിരെ ഒരു ബ്ലോഗ് പ്രതിരോധം

മുഖ്യധാരാമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളും വില നല്‍കി ഇടുന്ന വാര്‍ത്തകളും പക്ഷപാതപരമായ വാര്‍ത്തകളും ഒരു വാര്‍ത്തയല്ലതായിട്ട് കാലം കുറെയായി. ‘മൈക്ക് കയ്യിലുള്ളതിനാല്‍ എന്റെ ഒച്ച ഉച്ചത്തില്‍ കേള്‍ക്കും’ എന്ന ഒരു അഹങ്കാരധ്വനി ഇത്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അതിനെതിരെയുള്ള വായനക്കാരന്റെ പ്രതികരണത്തിന്റെ സ്ഥാനം ചവറ്റുകുട്ടയായിരിക്കും. തിരുത്ത് നല്‍ക്കാന്‍ പോലും മാധ്യമങ്ങള്‍ തയ്യാറാകാതിരിക്കുന്ന ഒരു അവസ്ഥയില്‍ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ ചിലതൊക്കെ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കുകയാണ് പൊളിച്ചെഴുത്ത് എന്ന സംരംഭം..

പൊളിച്ചെഴുത്ത് ബ്ലോഗിലെ പോസ്റ്ററില്‍ ഇങ്ങനെ വായിക്കാം..

കള്ള വാര്‍ത്തകള്‍ കത്തട്ടെ...................

മാതൃഭൂമി പറയുന്നു

ലോട്ടറിക്കേസില്‍ 2008 ഫെബ്രുവരിയില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്ന്...

എന്നാല്‍ ഞങ്ങള്‍ പറയുന്നു...

ഈ കേസിന്മേല്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് WA 528/2008. ഈ അപ്പീസ് ഡിവിഷന്‍ ബെഞ്ചില്‍ ഇപ്പോഴും നിലവിലുണ്ട്.

നാണമില്ലേ മാതൃഭൂമീ...ഇങ്ങനെ കള്ളം പറയാന്‍..ആരെ തൃപ്തിപ്പെടുത്താനാണ് ഈ നുണപ്രചരണം..?

പൊളിച്ചെഴുത്ത് ഇങ്ങനെ ചോദിക്കുമ്പോള്‍ അത് കൊള്ളുന്നത് മാതൃഭൂമിക്ക് മാത്രമല്ല, ഇവിടുത്തെ മുഖ്യധാരാ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമാണ്. ചാനല്‍ വിദഗ്ദരെയും ഈ ചോദ്യം വെറുതെ വിടുന്നില്ല.

കോടതിയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മാതൃഭൂമി നടത്തുന്ന രാഷ്ട്രീയ ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു” എന്നതിനോടും

കത്തട്ടെ ഈ വ്യാജ വാര്‍ത്ത..എരിഞ്ഞമരട്ടെ വ്യാജപ്രചരണങ്ങള്‍‍”

എന്നതിനോടും ജാഗ്രത ബ്ലോഗ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍? ...? എന്ന വിശദമായ പോസ്റ്റും വായിക്കുക.

പ്രഖ്യാപിക്കുക..

കത്തട്ടെ ഈ വ്യാജവാര്‍ത്ത..എരിഞ്ഞമരട്ടെ വ്യാജപ്രചരണങ്ങള്‍..

1 comment:

  1. “കോടതിയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മാതൃഭൂമി നടത്തുന്ന രാഷ്ട്രീയ ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു” എന്നതിനോടും

    “കത്തട്ടെ ഈ വ്യാജ വാര്‍ത്ത..എരിഞ്ഞമരട്ടെ വ്യാജപ്രചരണങ്ങള്‍‍”

    എന്നതിനോടും ജാഗ്രത ബ്ലോഗ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

    നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍? ...? എന്ന വിശദമായ പോസ്റ്റും വായിക്കുക.

    പ്രഖ്യാപിക്കുക..

    കത്തട്ടെ ഈ വ്യാജവാര്‍ത്ത..എരിഞ്ഞമരട്ടെ വ്യാജപ്രചരണങ്ങള്‍..

    ReplyDelete