കൈപ്പത്തിക്കായി ഒരേ ഡിവിഷനില്‍ രണ്ട് സ്ഥാനാര്‍ഥികള്‍. റാന്നി ബ്ളോക്ക് പഞ്ചായത്തിലെ സീതത്തോട് ഡിവിഷനില്‍ പത്രിക നല്‍കിയ യുഡിഎഫ് സ്ഥാനാര്‍ഥികളായ ഷരീഫ ബീവിയും മണിയമ്മയുമാണ് കൈപ്പത്തിക്കായി ജില്ലാ നേതൃത്വത്തെ സമീപിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലെ ചേരിപ്പോരാണ് ഇരുവരും പത്രിക നല്‍കാന്‍ കാരണം. ഡിവിഷനിലെ മുഴുവന്‍ പ്രദേശത്തും കൈപ്പത്തി ചിഹ്നമുള്ള പോസ്റ്റര്‍ ഷരീഫ ബീവി പതിച്ചു കഴിഞ്ഞു. പത്തു വര്‍ഷമായി പഞ്ചായത്തംഗമായി പ്രവര്‍ത്തിക്കുന്ന മണിയമ്മയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ഇതേ ഡിവിഷനിലെ രണ്ട് വാര്‍ഡുകളെ പ്രതിനിധീകരിച്ചാണ് മണിയമ്മ പഞ്ചായത്തംഗമായിട്ടുള്ളത്. ചിഹ്നം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നതിന് ജില്ലാ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. മണ്ഡലം പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം പത്രിക നല്‍കിയ താന്‍ ചിഹ്നം നിഷേധിച്ചാല്‍ പത്രിക പിന്‍വലിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്ന് മണിയമ്മ പറഞ്ഞു. ഒരു ഡിവിഷനെ പ്രതിനിധീകരിച്ച് ഒരേ ചിഹ്നത്തില്‍ ഒരേ സമയം രണ്ട് സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിക്കുന്നത് വോട്ടര്‍മാര്‍ക്ക് കൌതുകമായി.
പണംവാങ്ങി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചെന്ന് രാഹുല്‍ഗാന്ധിക്ക് പരാതി
ചങ്ങനാശേരി: മാടപ്പള്ളി ബ്ളോക്കിലെ കോട്ടമുറി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് കാശ് വാങ്ങിയാണെന്ന് ആരോപിച്ച് രാഹുല്‍ഗാന്ധിക്ക് പരാതി. രാജീവ്ഗാന്ധി കലാസാംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് ബാബു വര്‍ഗീസാണ് രാഹുല്‍ഗാന്ധിക്ക് ഇ- മെയിലില്‍ പരാതി അയച്ചത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നേതൃത്വത്തെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ബ്ളോക്ക് ഭാരവാഹികള്‍ക്ക് കാശ് നല്‍കിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുന്‍ പഞ്ചായത്തംഗം സീറ്റ് നേടിയതെന്നാണ് പരാതി. പ്രൊഫ. കെ രാജഗോപാലപിള്ളയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഈ ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നെവിന്‍ ഫ്രാന്‍സിസ്, പ്രൈവറ്റ് അധ്യാപകസംഘടനയുടെ ജില്ലാ സെക്രട്ടറി ബാബു വര്‍ഗീസ് എന്നിവര്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയിട്ടുണ്ട്.
കൈപ്പത്തി ചിഹ്നം റിബലുകള്‍ക്ക്: കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കം
കോട്ടക്കല്‍: പെരുമണ്ണ ക്ളാരി, എടരിക്കോട്, പറപ്പൂര്‍ പഞ്ചായത്തുകളില്‍ കോഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍നിന്ന് ഭാരവാഹികളുടെ കൂട്ടരാജി. റിബലുകള്‍ക്ക് ചിഹ്നം അനുവദിച്ചതില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം.
പെരുമണ്ണ ക്ളാരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ചോലയില്‍ ഇസ്മായിലിനെതിരെ റിബലായി പത്രിക നല്‍കിയ ഡിസിസി മെമ്പര്‍ പരുത്തിക്കുന്നന്‍ മൂസക്ക് ചിഹ്നമായി അനുവദിച്ചത് കൈപ്പത്തി. 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചങ്ങണക്കാട്ടില്‍ അബ്ദുള്‍ലത്തീഫിനെതിരായ റിബല്‍ സ്ഥാനാര്‍ഥി പരുത്തിക്കുന്നന്‍ ആലസന്‍കുട്ടിക്കും കൈപ്പത്തി ചിഹ്നം അനുവദിച്ചു. ഇതോടെ പാറയില്‍ ബാപ്പുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ രാജിവച്ചു. എടരിക്കോട് പഞ്ചായത്തില്‍ ആറാംവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പന്തക്കന്‍ ഖാദറിനെതിരെ റിബലായി മത്സരിക്കുന്ന ഡിസിസി മെമ്പര്‍ വി ടി രാധാകൃഷ്ണനാണ് കൈപ്പത്തി ചിഹ്നം അനുവദിച്ചത്. ഇതോടെ ഒരുവിഭാഗം സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. പാറയില്‍ രവി, പന്തക്കന്‍ ഖാദര്‍, ആലിക്കുട്ടി എന്നിവരാണ് നോമിനേഷന്‍ പിന്‍വലിച്ചത്. ഇവിടെയും നേതാക്കള്‍ രാജിവച്ചേക്കും.
പറപ്പൂര്‍ പഞ്ചായത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ചിലര്‍ക്ക് ഇതുവരെയും ചിഹ്നം അനുവദിച്ചിട്ടില്ല. ഇതിനാല്‍ ഇവിടെ ആരാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെന്ന് വോട്ടര്‍മാര്‍ ഉറ്റുനോക്കുകയാണ്. ഇവിടെ ഒരു റിബലിന് കൈപ്പത്തി അനുവദിച്ചതായി അറിയുന്നു.
ദേശാഭിമാനി 07102010

ReplyDelete