കോഴിക്കോട്: പെണ്‍വാണിഭ കേസില്‍ ഉള്‍പ്പെട്ട മുസ്ളിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ച് കേരള മോചന നടത്തി ഉമ്മന്‍ചാണ്ടി അപഹാസ്യനാവുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സിപിഐ എം അമ്മത്തൂര്‍ ബ്രാഞ്ച് ഓഫീസായ എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തിന്റെ രാഷ്ട്രീയ നൈതികതയാണ് ഇതിലൂടെ ചോദ്യംചെയ്യപ്പെടുന്നത്. രാഷ്ട്രീയ ധാര്‍മികതയില്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനവും കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാവിനെ സംരംക്ഷിക്കില്ല. എന്നിട്ടും അദ്ദേഹത്തെ എല്ലാ വിധത്തിലും സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമം. പ്രായമാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചശേഷം ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പുതിയ ആരോപണം. ഇത് കേവലം വ്യക്തിപരമായ ഒരു കാര്യമല്ല. യുഡിഎഫ് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന്റെ അപചയമാണ് ഇത് കാണിക്കുന്നത്. ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും തുടരുന്ന മൌനം ഉപേക്ഷിക്കണം. ജനങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. അവസരവാദ നിലപാടിനെ ജനം അംഗീകരിക്കില്ല. അതിന് കേരള ജനത തിരിച്ചടി നല്‍കും.
സാധാരണക്കാരന് ദുരിതം വിതയ്ക്കുന്ന കേന്ദ്ര ഭരണത്തില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ക്ക് പരമാവധി സഹായമെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഭവ പരിമിതകള്‍ക്കുള്ളില്‍നിന്ന് രാജ്യത്തിന് മാതൃകയാകുന്ന ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അധിക ഭക്ഷ്യധാന്യം വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. രാജ്യത്ത് ടണ്‍ കണക്കിന് ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുമ്പോഴാണ് കേരളത്തോട് അനീതി.
വിലക്കയറ്റം പ്രകൃതി പ്രതിഭാസമല്ല. കേന്ദ്രം തുടരുന്ന തെറ്റായ നയങ്ങളാണ് അതിന് കാരണം. പണ്ട് ഉള്ളി മുറിക്കുമ്പോഴാണ് കണ്ണീര്‍ വന്നതെങ്കില്‍ ഇന്ന് ഉള്ളി കാണുമ്പേള്‍ കണ്ണീര്‍ വരും. സാധാരണക്കാര് ദുരിതം സമ്മാനിച്ച് കോര്‍പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രത്തിന് ഇഷ്ടം. അഴിമതിക്കാരെ സംരക്ഷിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ സിപിഐ എം ഏരിയ സെക്രട്ടറി കാനാങ്ങാട്ട് ഹരിദാസന്‍ അധ്യക്ഷനായി.
ദേശാഭിമാനി 060211

ReplyDelete